ഭൂ​പ്ര​ശ്ന​ങ്ങ​ള്‍ പ​രി​ഹരിക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് വ​ട്ട​വ​ട​യി​ല്‍ പ്ര​തി​ഷേ​ധ സ​മ​രം
Wednesday, August 10, 2022 10:34 PM IST
മൂ​ന്നാ​ര്‍: വ​ട്ട​വ​ട​യി​ല്‍ നി​ല​നി​ല്‍​ക്കു​ന്ന വി​വി​ധ ത​ര​ത്തി​ലു​ള്ള ഭൂ​പ്ര​ശ്ന​ങ്ങ​ള്‍​ക്ക് പ​രി​ഹാ​രം ക​ണ്ടെ​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് വ​ട്ട​വ​ട ഭൂ​സം​ര​ക്ഷ​ണ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വ​ട്ട​വ​ട, കൊ​ട്ടാ​ക്ക​മ്പൂ​ര്‍ വി​ല്ലേ​ജ് ഓ​ഫീ​സു​ക​ള്‍ ഉ​പ​രോ​ധി​ച്ചു.

വ​ട്ട​വ​ട​യി​ല്‍​നി​ന്നു കൊ​ട്ടാ​ക്ക​മ്പൂ​ര്‍ വി​ല്ലേ​ജി​ലേ​ക്ക് ന​ട​ത്തി​യ മാ​ര്‍​ച്ച് ഓ​ഫീ​സി​നു സ​മീ​പം പോ​ലീ​സ് ത​ട​ഞ്ഞു. തു​ട​ര്‍​ന്നു ന​ട​ന്ന ധ​ര്‍​ണ സ​മ​ര​സ​മി​തി വൈ​സ് ചെ​യ​ര്‍​മാ​ന്‍ എം. ​രാ​മ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ​രി​ശോ​ധ​ന​ക​ള്‍​ക്കെ​ന്ന പേ​രി​ല്‍ വ​ട്ട​വ​ട, കൊ​ട്ടാ​ക്ക​മ്പൂ​ര്‍ എ​ന്നീ വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളി​ല്‍ നി​ന്നും ജി​ല്ലാ ആ​സ്ഥാ​ന​ത്തേ​ക്കു കൊ​ണ്ടു​പോ​യ രേ​ഖ​ക​ള്‍ തി​രി​കെ​ക്കൊ​ണ്ടു​വ​രി​ക, ര​ണ്ടു വി​ല്ലേ​ജു​ക​ളി​ലെ​യും റീ​സ​ര്‍​വേ ഉ​ട​ന്‍ ന​ട​ത്തു​ക, ര​ജി​സ്ട്രേ​ഷ​ന്‍ ന​ട​ന്ന ഭൂ​മി​ക​ള്‍​ക്ക് ക​രം അ​ട​ച്ച് പോ​ക്കു​വ​ര​വ് ന​ട​ത്തി ത​ണ്ട​പ്പേ​രി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തു​വാ​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ചാ​യി​രു​ന്നു സ​മ​രം. വ​നാ​തി​ര്‍​ത്തി​യി​ല്‍​നി​ന്ന് ഒ​രു കി​ലോ​മീ​റ്റ​ര്‍ ചു​റ്റ​ള​വ് അ​തി​തീ​വ്ര പ​രി​സ്ഥി​തി​ലോ​ല മേ​ഖ​ല​യാ​യി പ്ര​ഖ്യാ​പി​ച്ച സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വ് പി​ന്‍​വ​ല​വി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നും സ​മ​ര​ക്കാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.

സ​മ​ര​സ​മി​തി അം​ഗം എം. ​പെ​രു​മാ​ള്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഭൂ​സം​ര​ക്ഷ​ണ സ​മി​തി​യം​ഗം ലോ​റ​ന്‍​സ് പ്ര​സം​ഗി​ച്ചു. വ​ട്ട​വ​ട, കോ​വി​ലൂ​ര്‍, കൊ​ട്ടാ​ക്ക​മ്പൂ​ര്‍, ക​ട​വ​രി, പ​ഴ​ത്തോ​ട്ടം, ചി​ല​ന്തി​യാ​ര്‍, സാ​മി​യാ​റ​ക്കു​ടി എ​ന്നീ ഗ്രാ​മ​ങ്ങ​ളി​ലെ ഊ​രു​മൂ​പ്പ​ന്മാ​രും അ​ദി​വാ​സി കു​ടി​ക​ളി​ലെ കാ​ണി​മാ​രും വ​ട്ട​വ​ട ത​ദ്ദേ​ശ​ഭ​ര​ണ​കൂ​ട ജ​ന​പ്ര​തി​നി​ധി​ക​ളും സ​മ​ര​ത്തി​ല്‍ പ​ങ്കെ​ടുത്തു.