കാ​ട്ടാ​ന​ക്കൊ​മ്പു​മാ​യി യു​വാ​വ് വ​നം​വ​കു​പ്പി​ന്‍റെ പി​ടി​യി​ൽ
Wednesday, August 10, 2022 10:34 PM IST
ക​ട്ട​പ്പ​ന: വി​ല്‍​ക്കാ​ന്‍ കൊ​ണ്ടു​പോ​യ കാ​ട്ടാ​ന​ക്കൊ​മ്പു​മാ​യി യു​വാ​വ് വ​നം​വ​കു​പ്പി​ന്‍റെ പി​ടി​യി​ൽ. വ​നം​വ​കു​പ്പ് ഇ​ന്‍റ​ലി​ജ​ന്‍​സി​നു ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ബു​ധ​നാ​ഴ്ച രാ​വി​ലെ എ​ട്ടോ​ടെ വ​ള്ള​ക്ക​ട​വി​ന് സ​മീ​പം ക​രി​മ്പാ​നി​പ്പ​ടി​യി​ല്‍ സു​വ​ര്‍​ണ​ഗി​രി​യി​ല്‍ വാ​ട​ക വീ​ട്ടി​ല്‍ താ​മ​സി​ക്കു​ന്ന ടി​പ്പ​ര്‍ ഡ്രൈ​വ​ര്‍ ക​ണ്ണം​കു​ളം കെ. ​അ​രു​ണ്‍ ആ​ണ് ആ​ന​ക്കൊ​മ്പു​മാ​യി അ​റ​സ്റ്റി​ലാ​യ​ത്. 12 ല​ക്ഷം രൂ​പ​യ്ക്ക് ക​ച്ച​വ​ടം ഉ​റ​പ്പി​ച്ച് ആ​ന​കൊ​മ്പ് മ​റ്റൊ​രു സം​ഘ​ത്തി​ന് കൈ​മാ​റു​വാ​ന്‍ കാ​റി​ല്‍ കാ​ത്തു​നി​ല്‍​ക്കു​മ്പോ​ഴാ​യി​രു​ന്നു ക​സ്റ്റ​ഡി​യി​ലാ​യ​ത്. ജി​തേ​ഷ് എ​ന്ന​യാ​ളു​ടെ പ​ക്ക​ല്‍ നി​ന്ന് അ​രു​ണി​ന്‍റെ സ​ഹോ​ദ​രീ ഭ​ര്‍​ത്താ​വ് ബി​ബി​നും ചേ​ര്‍​ന്ന് ആ​റു ല​ക്ഷം രൂ​പ​യ്ക്കാ​ണ് ആ​ന​ക്കൊ​മ്പ് വാ​ങ്ങി​യ​ത്. 2.7 ല​ക്ഷം രൂ​പ പ​ണ​മാ​യും 20,000 രൂ​പ ബാ​ങ്ക് അ​ക്കൗ​ണ്ട് മു​ഖാ​ന്തി​ര​വും ജി​തേ​ഷി​ന് അ​ഡ്വാ​ന്‍​സാ​യി ന​ല്‍​കു​ക​യും ചെ​യ്തു. തു​ട​ര്‍​ന്നാ​ണ് മ​റ്റൊ​രാ​ള്‍​ക്ക് 12 ല​ക്ഷം രൂ​പ​യ്ക്ക് കൊ​മ്പ് വി​ല്‍​ക്കാ​ന്‍ പ​ദ്ധ​തി​യി​ട്ട​ത്.
ഒ​ളി​വി​ല്‍ പോ​യ ജി​തേ​ഷി​നും ബി​ബി​നു​മാ​യു​ള്ള അ​ന്വേ​ഷ​ണം വ​നം വ​കു​പ്പ് ആ​രം​ഭി​ച്ചു. 8.4 കി​ലോ​ഗ്രാം തൂ​ക്ക​മു​ള്ള ആ​ന​ക്കൊ​മ്പി​ന് 130 സെ​ന്‍റി​മീ​റ്റ​ർ അ​കം വ്യാ​സ​വും124 സെ​ന്‍റി​മീ​റ്റ​ർ പു​റം വ്യാ​സ​വു​മു​ണ്ട്. പ്ര​തി​ക​ളി​ല്‍ ഒ​രാ​ളാ​യ ജി​തേ​ഷി​നെ പി​ടി​കൂ​ടി​യെ​ങ്കി​ല്‍ മാ​ത്ര​മേ ആ​ന​ക്കൊ​മ്പ് എ​വി​ടെ നി​ന്നാ​ണ് കി​ട്ടി​യ​തെ​ന്ന് സം​ബ​ന്ധി​ച്ച് വ്യ​ക്ത​ത ല​ഭി​ക്കൂ​വെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​ഞ്ഞു. പ്ര​തി​യെ കു​മ​ളി റേ​ഞ്ചി​ന് കൈ​മാ​റി. വ​ന്യ​ജീ​വി സം​ര​ക്ഷ​ണ നി​യ​മ​പ്ര​കാ​രം സെ​ഷ​ന്‍ 43, 49, 51 എ​ന്നീ വ​കു​പ്പു​ക​ള്‍ ചേ​ര്‍​ത്താ​ണ് പ്ര​തി​ക്കെ​തി​രേ കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.
ഫ്‌​ളൈ​യിം​ഗ് സ്‌​ക്വാ​ഡ് ക​ട്ട​പ്പ​ന റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍ റോ​യ് വി. ​രാ​ജ​ന്‍, ഡെ​പ്യൂ​ട്ടി റേ​ഞ്ച് ഓ​ഫീ​സ​ര്‍ സ​ജി തോ​മ​സ്, ബീ​റ്റ് ഓ​ഫീ​സ​ര്‍​മാ​രാ​യ കെ.​എ. മു​ഹ​മ്മ​ദ്, ബി​നോ​യ് ജോ​സ​ഫ്, ആ​ര്‍. സ​ന്തോ​ഷ്‌​കു​മാ​ര്‍, കെ.​ജി ഗോ​പ​കു​മാ​ര്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.