യു​വാ​വും ഭാ​ര്യാ​പി​താ​വും ത​മ്മി​ല്‍ വാ​ക്കേ​റ്റം; ഇ​രു​വ​ര്‍​ക്കും വെ​ട്ടേ​റ്റു
Wednesday, August 10, 2022 10:34 PM IST
ചെ​റു​തോ​ണി: യു​വാ​വും ഭാ​ര്യാ​പി​താ​വും ത​മ്മി​ലു​ണ്ടാ​യ വാ​ക്കേ​റ്റ​ത്തി​ല്‍ ഇ​രു​വ​ര്‍​ക്കും വെ​ട്ടേ​റ്റു. ത​ട​സം പി​ടി​ക്കാ​നെ​ത്തി​യ ഭാ​ര്യാ​മാ​താ​വി​നും പ​രി​ക്കേ​റ്റു. ത​ല​യ്ക്കും കൈ​ക്കും വെ​ട്ടേ​റ്റ നി​ല​യി​ല്‍ ക​രി​മ്പ​ന്‍ മ​ണി​പ്പാ​റ കാ​ന​ത്തി​ല്‍ തോ​ണി​പ്പ​റ​മ്പി​ല്‍ ര​തീ​ഷി​നെ (35) ഇ​ടു​ക്കി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും വ​യ​റി​നു കു​ത്തേ​റ്റ നി​ല​യി​ല്‍ ത​ങ്ക​മ​ണി പു​ഷ്പ​ഗി​രി കി​ഴ​ക്കേ​പ്പ​റ​മ്പി​ല്‍ രാ​ജ​ശേ​ഖ​ര​നെ (60) ക​ട്ട​പ്പ​ന​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. ത​ട​സം പി​ടി​ക്കാ​ന്െ​ത്തി പ​രി​ക്കേ​റ്റ രാ​ജ​ശേ​ഖ​ര​ന്‍റെ ഭാ​ര്യ ലേ​ഖ​യും ഭ​ര്‍​ത്താ​വി​നോ​ടൊ​പ്പം ചി​കി​ത്സ​യി​ലാ​ണ്.
പി​ണ​ങ്ങി​പ്പോ​യ ഭാ​ര്യ​യെ കാ​ണാ​ന്‍ ഇ​ന്ന​ലെ വൈ​കു​ന്നേ​ര​ത്തോ​ടെ പു​ഷ്പ​ഗി​രി​യി​ലു​ള്ള ഭാ​ര്യാ​വീ​ട്ടി​ലെ​ത്തി​യ​താ​ണ് ര​തീ​ഷും മാ​താ​വും ജ്യേ​ഷ്ഠ​ന്‍റെ ര​ണ്ടു മ​ക്ക​ളും. അ​വി​ടെ വ​ച്ചു​ണ്ടാ​യ വാ​ക്കു​ത​ര്‍​ക്കം വെ​ട്ടി​ലും കു​ത്തി​ലും ക​ലാ​ശി​ക്കു​ക​യാ​യി​രു​ന്നു. ഇ​രു​കൂ​ട്ട​രു​ടെ​യും പ​രാ​തി​യ​നു​സ​രി​ച്ച് ര​ണ്ടു കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രു​ന്ന​താ​യി ത​ങ്ക​മ​ണി സി​ഐ അ​റി​യി​ച്ചു.