മ​ഴ​യും നീ​രൊ​ഴു​ക്കും കു​റ​ഞ്ഞു; പെ​രി​യാ​ര്‍ തീ​ര​ത്തെ ആ​ശ​ങ്ക അ​ക​ലു​ന്നു
Wednesday, August 10, 2022 10:34 PM IST
വ​ണ്ടി​പ്പെ​രി​യാ​ര്‍: മു​ല്ല​പ്പെ​രി​യാ​ര്‍ അ​ണ​ക്കെ​ട്ടി​ല്‍ ജ​ല​നി​ര​പ്പ് കു​റ​യു​ക​യും അ​ണ​ക്കെ​ട്ടി​ന്‍റെ വൃ​ഷ്ടി​പ്ര​ദേ​ശ​ത്തും വ​ള്ള​ക്ക​ട​വ് മേ​ഖ​ല​ക​ളി​ലും മ​ഴ മാ​റി നി​ല്‍​ക്കു​ക​യും ചെ​യ്ത​തോ​ടെ പെ​രി​യാ​ര്‍ തീ​ര​ത്ത് ആ​ശ​ങ്ക അ​ക​ലു​ന്നു. വീ​ടു​ക​ളി​ല്‍​നി​ന്നു വെ​ള്ളം ഇ​റ​ങ്ങാ​ന്‍ തു​ട​ങ്ങി​യ​തോ​ടെ ക്യാ​മ്പു​ക​ളി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന​വ​ര്‍ വീ​ടു​ക​ളി​ലേ​ക്കു മ​ട​ങ്ങി.
ചൊ​വ്വാ​ഴ്ച 139.6 അ​ടി​യാ​യി​രു​ന്ന മു​ല്ല​പ്പെ​രി​യാ​ര്‍ അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ 138.90 അ​ടി​യാ​യി. ക​റു​പ്പ​പാ​ലം മേ​ഖ​ല​യി​ലെ വീ​ടു​ക​ളി​ല്‍​നി​ന്നു വെ​ള്ളം ഇ​റ​ങ്ങി​ത്തു​ട​ങ്ങി​യ​തോ​ടെ ക്യാ​മ്പു​ക​ളി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന കു​ടും​ബ​ങ്ങ​ള്‍ തി​രി​ച്ചു വീ​ടു​ക​ളി​ലെ​ത്തി.
വി​കാ​സ്ന​ഗ​ര്‍, മ​ഞ്ചു​മ​ല ആ​റ്റോ​രം മേ​ഖ​ല​ക​ളി​ല്‍ വെ​ള്ളം ഇ​റ​ങ്ങാ​ത്ത​തി​നാ​ല്‍ ഇ​വി​ടെ​യു​ള്ള​വ​ര്‍ വ​ണ്ടി​പ്പെ​രി​യാ​റി​ലെ ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ല്‍ ത​ന്നെ തു​ട​രു​ക​യാ​ണ്. ഇ​വ​ര്‍​ക്കാ​വ​ശ്യ​മാ​യ എ​ല്ലാ സ​ജ്ജീ​ക​ര​ണ​ങ്ങ​ളും ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്നും ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​ത്തി​ലേ​ക്കു വീ​ണ്ടും വെ​ള്ളം ഉ​യ​ര്‍​ന്നാ​ല്‍ സ്വീ​ക​രി​ക്കേ​ണ്ട എ​ല്ലാ മു​ന്‍ ക​രു​ത​ലു​ക​ളും സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും ഇ​ടു​ക്കി ആ​ര്‍​ഡി​ഒ എം.​കെ. ഷാ​ജി അ​റി​യി​ച്ചു. ‌‌‌‌
ക​റു​പ്പു​പാ​ലം മേ​ഖ​ല​യി​ല്‍ തെ​രു​വു​വി​ള​ക്കു​ക​ള്‍ പ്ര​കാ​ശി​ക്കു​ന്നി​ല്ലെ​ന്ന പ​രാ​തി​യെ​ത്തു​ട​ര്‍​ന്ന് അ​ദ്ദേ​ഹം നേ​രി​ട്ട് നി​ര്‍​ദേ​ശം ന​ല്‍​കി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഇ​വി​ടെ ആ​വ​ശ്യ​ത്തി​നു​ള്ള തെ​രു​വു​വി​ള​ക്കു​ക​ള്‍ കെ​എ​സ്ഇ​ബി അ​ധി​കൃ​ത​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സ​ജ്ജ​മാ​ക്കി. ര​ണ്ട​ര അ​ടി​യോ​ളം വെ​ള്ള​ത്തി​ന്‍റെ അ​ള​വ് പെ​രി​യാ​ര്‍ ന​ദി​യി​ല്‍ കു​റ​ഞ്ഞി​ട്ടു​ണ്ട്.

തു​റ​ന്ന ഷ​ട്ട​റു​ക​ള്‍
അ​ട​യ്ക്കാ​നൊ​രു​ങ്ങി ത​മി​ഴ്നാ​ട്
ഓ​ഗ​സ്റ്റ് 10 മു​ത​ല്‍ മു​ല്ല​പ്പെ​രി​യാ​ര്‍ അ​ണ​ക്കെ​ട്ടി​ല്‍ റൂ​ള്‍ ക​ര്‍​വ് പ്ര​കാ​രം 138.4 അ​ടി വെ​ള്ളം ത​മി​ഴ്നാ​ടി​ന് സം​ഭ​രി​ക്കാ​നാ​കും. നി​ല​വി​ല്‍ 138.9 അ​ടി​യാ​ണ് ജ​ല​നി​ര​പ്പ്. മ​ഴ മാ​റി നി​ല്‍​ക്കു​ക​യും അ​ണ​ക്കെ​ട്ടി​ലേ​ക്കു​ള്ള നീ​രൊ​ഴു​ക്ക് കു​റ​യു​ക​യും ചെ​യ്താ​ല്‍ വ​രും​ദി​വ​സ​ങ്ങ​ളി​ല്‍ ത​മി​ഴ്നാ​ട് തു​റ​ന്ന 13 ഷ​ട്ട​റു​ക​ളും ഭാ​ഗി​ക​മാ​യി അ​ട​ച്ച് 138.4 അ​ടി​യി​ലേ​ക്കെ​ത്തി​ച്ച ശേ​ഷം മു​ഴു​വ​ന്‍ ഷ​ട്ട​റു​ക​ളും അ​ട​ച്ച് പെ​രി​യാ​റി​ലേ​ക്ക് വെ​ള്ള​മൊ​ഴു​ക്കു​ന്ന​തു പൂ​ര്‍​ണ​മാ​യി നി​ര്‍​ത്താ​നാ​ണ് നീ​ക്കം. ‌ നി​ല​വി​ല്‍ 9113 ഘ​ന​യ​ടി വെ​ള്ളം അ​ണ​ക്കെ​ട്ടി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തു​മ്പോ​ള്‍ 8263 ഘ​ന​യ​ടി വെ​ള്ളം പെ​രി​യാ​റി​ലേ​ക്ക് ഒ​ഴു​ക്കു​ന്നു​ണ്ട്. ത​മി​ഴ്നാ​ട് 2194 ഘ​ന​യ​ടി വെ​ള്ളം കൊ​ണ്ടു​പോ​കു​ന്നു​ണ്ട്.

രാ​ത്രി​യി​ല്‍ ഷ​ട്ട​ര്‍ തു​റ​ക്കാ​ത്ത​ത്
ആ​ശ്വാ​സ​മാ​യി
ക​ഴി​ഞ്ഞ വ​ര്‍​ഷം രാ​ത്രി​യി​ല്‍ പ​തി​മൂ​ന്ന് ഷ​ട്ട​റു​ക​ള്‍ ഉ​യ​ര്‍​ത്തി പ​തി​മൂ​ന്നാ​യി​രം ഘ​ന​യ​ടി വെ​ള്ള​മൊ​ഴു​ക്കി​യ​ത് പെ​രി​യാ​ര്‍ തീ​ര​ദേ​ശ​വാ​സി​ക​ള്‍ മ​റ​ന്നി​ട്ടി​ല്ല. ഇ​ത്ത​വ​ണ രാ​ത്രി​യി​ല്‍ വെ​ള്ള​മൊ​ഴു​ക്കാ​തെ വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ ഷ​ട്ട​റു​ക​ള്‍ ഉ​യ​ര്‍​ത്തു​ന്ന​തു നി​ര്‍​ത്തി​വ​യ്ക്കു​ന്ന ത​മി​ഴ്നാ​ടി​ന്‍റെ ന​ട​പ​ടി​യി​ല്‍ തീ​ര ദേ​ശ​വാ​സി​ക​ള്‍ ആ​ശ്വാ​സ​ത്തി​ലാ​ണ്.

ക്യാ​മ്പു​ക​ളി​ല്‍ ഏ​ഴ് കു​ടും​ബ​ങ്ങ​ള്‍
ബു​ധ​നാ​ഴ്ച ഉ​ച്ച​വ​രെ 40 കു​ടും​ബ​ങ്ങ​ളി​ലാ​യി 145 പേ​രു​ണ്ടാ​യി​രു​ന്ന വ​ണ്ടി​പ്പെ​രി​യാ​റി​ലെ ക്യാ​മ്പി​ല്‍ ഇ​പ്പോ​ള്‍ ഏ​ഴു കു​ടും​ബ​ങ്ങ​ളി​ലാ​യി 35 പേ​ര്‍ മാ​ത്ര​മാ​ണു​ള്ള​ത്. വീ​ടു​ക​ളി​ല്‍​നി​ന്നു വെ​ള്ളം ഇ​റ​ങ്ങി​യ​തോ​ടെ 33 കു​ടും​ബ​ങ്ങ​ളും വീ​ടു​ക​ളി​ലേ​ക്കു മ​ട​ങ്ങി. അ​ണ​ക്കെ​ട്ടി​ന്‍റെ വൃ​ഷ്ടി​പ്ര​ദേ​ശ​ത്ത് മ​ഴ കു​റ​ഞ്ഞ് നി​ല്‍​ക്കു​ന്ന​തി​നാ​ല്‍ അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ല്‍ ഇ​വ​രും വീ​ടു​ക​ളി​ലേ​ക്കു മ​ട​ങ്ങും.