വെ​ള്ളി​യാ​മ​റ്റ​ത്തെ സ​ദ്ഭാ​വ​ന മ​ണ്ഡ​പം കോ​ണ്‍​ക്രീ​റ്റ് തൂ​ണി​ലൊ​തു​ങ്ങി
Wednesday, August 10, 2022 10:23 PM IST
വെ​ള്ളി​യാ​മ​റ്റം: ക​ളി​സ്ഥ​ലം, ഗ്രാ​മ​സ​ഭ സ​മ്മേ​ള​ന​ഹാ​ള്‍, ക​ല്യാ​ണ മ​ണ്ഡ​പം എ​ന്നി​ങ്ങ​നെ നി​ര​വ​ധി സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു കു​ട​ക്കീ​ഴി​ല്‍ കൊ​ണ്ടുവ​രു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി വി​ഭാ​വ​നം ചെ​യ്ത വെ​ള്ളി​യാ​മ​റ്റ​ത്തെ പ്ര​ധാ​ന​മ​ന്ത്രി സ​ദ്ഭാ​വ​നാ മ​ണ്ഡ​പം നി​ര്‍​മാ​ണം പാ​തി​വ​ഴി​യി​ല്‍ നി​ല​ച്ചു.

കെ​ട്ടി​ട നി​ര്‍​മാ​ണ​ത്തി​ന്‍റെ പ​കു​തി പോ​ലും പൂ​ര്‍​ത്തി​യാ​ക്കാ​തെ​യാ​ണു നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ നി​ല​ച്ച​ത്. നി​ര്‍​മാ​ണം ഏ​റ്റെ​ടു​ത്ത ക​രാ​റു​കാ​ര​നു തു​ക ല​ഭി​ക്കാ​ത്ത​താ​ണു പ​ദ്ധ​തി​ക്കു വി​ന​യാ​യ​ത്. ക​ള​ക്‌​ട​റേ​റ്റി​ല്‍​നി​ന്നു ഫ​ണ്ട് അ​നു​വ​ദി​ക്കാ​ത്ത​താ​ണ് പ്ര​തി​സ​ന്ധി​ക്കു കാ​ര​ണ​മെ​ന്ന് ഇ​ളം​ദേ​ശം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ര്‍ പ​റ​യു​ന്നു.

വി​വി​ധോ​ദ്ദേ​ശ
പ​ദ്ധ​തി

കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ങ്ങ​ളു​ടെ വി​ക​സ​നം മു​ന്നി​ല്‍​ക്ക​ണ്ടും ക​ലാ-​കാ​യി​ക-​സാം​സ്‌​കാ​രി​ക-​സാ​മൂ​ഹി​ക വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കും പൊ​തു ഇ​ട​മൊ​രു​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് സ​ദ്ഭാ​വ​നാ മ​ണ്ഡ​പ​ങ്ങ​ള്‍ നി​ര്‍​മി​ക്കു​ന്ന​ത്.

വെ​ള്ളി​യാ​മ​റ്റ​ത്തെ സ​ദ്ഭാ​വ​ന മ​ന്ദി​ര​ത്തി​ന് ഇ​ളം​ദേ​ശം പ​ഞ്ചാ​യ​ത്തി​നാ​യി​രു​ന്നു ഏ​കോ​പ​ന ചു​മ​ത​ല. പ​ദ്ധ​തി​ക്കാ​യി വെ​ള്ളി​യാ​മ​റ്റം പ​ഞ്ചാ​യ​ത്ത് 50 സെ​ന്‍റ് സ്ഥ​ല​വും വി​ട്ടു​കൊ​ടു​ത്തു. നി​ര്‍​മി​തി കേ​ന്ദ്ര​ത്തി​നാ​യി​രു​ന്നു നി​ര്‍​മാ​ണ​ച്ചു​മ​ത​ല.

ത​റ​ക്ക​ല്ലി​ട​ലി​നു ശേ​ഷം ആ​ദ്യ ഘ​ട്ട​ത്തി​ല്‍ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വേ​ഗ​ത്തി​ല്‍ മു​മ്പോ​ട്ടു പോ​യി. അ​ടി​ത്ത​റ നി​ര്‍​മി​ച്ച് തൂ​ണു​ക​ള്‍ വാ​ര്‍​ത്ത​തോ​ടെ നി​ര്‍​മാ​ണം നി​ല​ച്ചു. ആ​റു​മാ​സ​മാ​യി നി​ര്‍​മാ​ണ​ങ്ങ​ളൊ​ന്നും ന​ട​ന്നി​ട്ടി​ല്ല.

ക​രാ​റു​കാ​ര​നു
തു​ക ന​ല്‍​കി​യി​ല്ല

സ​ദ്ഭാ​വ​നാ മ​ണ്ഡ​പം പൂ​ര്‍​ത്തി​യാ​യാ​ല്‍ കാ​യി​ക​താ​ര​ങ്ങ​ള്‍​ക്കു പ​രി​ശീ​ല​ന​ത്തി​നും മ​റ്റും സൗ​ക​ര്യം ല​ഭി​ക്കു​മെ​ന്നാ​യി​രു​ന്നു പ്ര​ഖ്യാ​പ​നം. വോ​ളി​ബോ​ള്‍ കോ​ര്‍​ട്ടും ഷ​ട്ടി​ല്‍ കോ​ര്‍​ട്ടും പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ട്ടി​ട്ടു​ണ്ട്. കൂ​ടാ​തെ ഗ്രാ​മ​സ​ഭ​യും മ​റ്റും ചേ​രാ​നും മ​ന്ദി​രം പ്ര​യോ​ജ​ന​പ്പെ​ടും. എ​ന്നാ​ല്‍ ഈ ​പ്ര​തീ​ക്ഷ​ക​ള്‍​ക്കെ​ല്ലാം മ​ങ്ങ​ലേ​റ്റി​രി​ക്കു​ക​യാ​ണ്.

1.4 കോ​ടി രൂ​പ​യാ​ണ് പ​ദ്ധ​തി​ക്കാ​യി അ​നു​വ​ദി​ച്ച​ത്. നി​ര്‍​മാ​ണം തു​ട​ങ്ങി ഒ​രു വ​ര്‍​ഷ​മാ​യി​ട്ടും ക​രാ​റു​കാ​ര​നു ല​ഭി​ച്ച​ത് 18 ല​ക്ഷം രൂ​പ മാ​ത്രം. ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വ് പ്ര​കാ​രം ഫ​ണ്ട് അ​നു​വ​ദി​ക്കേ​ണ്ട​ത് പ്ലാ​നിം​ഗ് ഓ​ഫീ​സി​ല്‍ നി​ന്നാണ്.

ക​രാ​റു​കാ​ര​ന്‍ ബി​ല്ലു​ക​ള്‍ കൈ​മാ​റി​യി​ട്ടും തു​ക അ​നു​വ​ദി​ക്കാ​ന്‍ ന​ട​പ​ടി​യു​ണ്ടാ​കു​ന്നി​ല്ല. ഇ​ളം​ദേ​ശം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത​ധി​കൃ​ത​രും നി​ര​വ​ധി​ത്ത​വ​ണ പ​ണം അ​നു​വ​ദി​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച് ക​ള​ക്‌​ട​ര്‍​ക്ക് ക​ത്തു കൈ​മാ​റി​യി​ട്ടു​ണ്ട്. എ​ന്നാ​ല്‍ തു​ക അ​നു​വ​ദി​ക്കു​മെ​ന്നു പ​റ​യു​ന്ന​ത​ല്ലാ​തെ ന​ട​പ​ടി​ക​ളു​ണ്ടാ​കു​ന്നി​ല്ലെ​ന്നു ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മാ​ത്യു കെ. ​ജോ​ണ്‍ പ​റ​ഞ്ഞു.