പ്രീ​മി​യ​ര്‍ സ്‌​കൂ​ള്‍ ട്രെ​യി​നിം​ഗ് പ്രോ​ഗ്രാം വാ​ര്‍​ഷി​കം 13ന്
Wednesday, August 10, 2022 10:23 PM IST
മൂ​ല​മ​റ്റം: പാ​ലാ കോ​ര്‍​പ​റേ​റ്റ് എ​ഡ്യു​ക്കേ​ഷ​ണ​ല്‍ ഏ​ജ​ന്‍​സി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്രീ​മി​യ​ര്‍ സ്‌​കൂ​ള്‍ ട്രെ​യി​നിം​ഗ് പ്രോ​ഗ്രാ​മി​ന്‍റെ വാ​ര്‍​ഷി​കം, സ​മ്മാ​ന വി​ത​ര​ണം, പ​തി​നാ​റാം ബാ​ച്ചി​ന്‍റെ ഉദ്ഘാ​ട​നം എ​ന്നി​വ 13നു ​ന​ട​ക്കും.
രാ​വി​ലെ 9.30നു ​പാ​ലാ സെ​ന്‍റ് തോ​മ​സ് ടി​ടി​ഐ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ചേ​രു​ന്ന യോ​ഗം‍ പാ​ലാ രൂ​പ​ത സ​ഹാ​യ മെ​ത്രാ​ന്‍ മാ​ര്‍ ജേ​ക്ക​ബ് മു​രി​ക്ക​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. കോ​ര്‍​പ​റേ​റ്റ് സെ​ക്ര​ട്ട​റി ഫാ. ​ബെ​ര്‍​ക്കു​മാ​ന്‍​സ് കു​ന്നും​പു​റം അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സെ​ന്‍റ് തോ​മ​സ് ട്രെ​യി​നിം​ഗ് കോ​ള​ജ് അ​സി. പ്ര​ഫ​സ​ര്‍ ഡോ. ​അ​ല​ക്‌സ് കാ​വു​കാ​ട്ട് ക്ലാ​സ് ന​യി​ക്കും. ക​ത്തീ​ഡ്ര​ല്‍ വി​കാ​രി ഫാ. ​സെ​ബാ​സ്റ്റ്യ​ന്‍ വെ​ട്ടു​ക​ല്ലേ​ല്‍ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തും. സം​സ്ഥാ​ന അ​ധ്യാ​പ​ക അ​വാ​ര്‍​ഡ് നേ​ടി​യ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ റോ​യ് ജെ. ​ക​ല്ല​റ​ങ്ങാ​ട്ടി​നെ ച​ട​ങ്ങി​ല്‍ ആ​ദ​രി​ക്കും. ചെ​യ​ര്‍​മാ​ന്‍ സാ​ബു മാ​ത്യു, സെ​ക്ര​ട്ട​റി ജോജി ഏ​ബ്ര​ഹാം എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും.
പ​തി​ന​ഞ്ചാം ബാ​ച്ചി​ന്‍റെ ഫൈ​ന​ല്‍ പ​രീ​ക്ഷ​യി​ല്‍ കോ​ര്‍​പ​റേ​റ്റ് ത​ല​ത്തി​ല്‍ ഒ​ന്നു മുതൽ മൂന്നു വരെ സ്ഥാ​നം നേ​ടി​യ​വ​ര്‍​ക്കു കാ​ഷ് അ​വാ​ര്‍​ഡും സെ​ന്‍റ​ര്‍ ത​ല​ങ്ങ​ളി​ലെ ജേ​താ​ക്ക​ള്‍​ക്കു മെ​ഡ​ലു​ക​ളും ഉ​ന്ന​ത വി​ജ​യി​ക​ളാ​യ നൂ​റോ​ളം പേ​ര്‍​ക്ക് ബ​ഹു​മ​തിപ​ത്ര​ങ്ങ​ളും ച​ട​ങ്ങി​ല്‍ വി​ത​ര​ണം ചെ​യ്യും.