ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളു​ള്ള സ്‌​കൂ​ളു​ക​ള്‍​ക്ക് അ​വ​ധി
Wednesday, August 10, 2022 10:23 PM IST
തൊ​ടു​പു​ഴ: ജി​ല്ല​യി​ലെ വി​വി​ധ താ​ലൂ​ക്കു​ക​ളി​ല്‍ ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഇ​ടു​ക്കി താ​ലൂ​ക്കി​ലെ ക​ഞ്ഞി​ക്കു​ഴി ന​ങ്കി​സി​റ്റി ഗ​വ. എ​ല്‍​പി​എ​സ് ഒ​ഴി​കെ​യു​ള്ള എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും ഇ​നി ഒ​രു ഉ​ത്ത​ര​വ് ഉ​ണ്ടാ​കു​ന്ന​തു വ​രെ​യോ ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ള്‍ പി​രി​ച്ചു​വി​ടു​ന്ന​തു വ​രെ​യോ അ​വ​ധി ആ​യി​രി​ക്കു​മെ​ന്നു ജി​ല്ലാ ക​ള​ക്ട​ര്‍ അ​റി​യി​ച്ചു.
വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ള്‍ അ​ടി​യ​ന്ത​ര​മാ​യി സൗ​ക​ര്യ​പ്ര​ദ​മാ​യ മ​റ്റു സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു മാ​റ്റി വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പ​ഠ​ന​സൗ​ക​ര്യം ഏ​ര്‍​പ്പെ​ടു​ത്തു​ന്ന​തി​നു ബ​ന്ധ​പ്പെ​ട്ട ത​ദ്ദേ​ശ സ്ഥാ​പ​ന മേ​ധാ​വി​ക​ള്‍, വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍​മാ​ര്‍ എ​ന്നി​വ​ര്‍ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ക​ള​ക്ട​ര്‍ നി​ര്‍​ദേ​ശി​ച്ചു.