കോ​​ത​​മം​​ഗ​​ലം ചെ​​റി​​യ​​പ​​ള്ളി സം​​ര​​ക്ഷ​​ണം: ഏ​​ക​​ദി​​ന ഉ​​പ​​വാ​​സ സ​​മ​​രം ഇ​​ന്ന്
Monday, August 8, 2022 10:16 PM IST
കോ​​ത​​മം​​ഗ​​ലം: തീ​​ർ​​ഥാ​​ട​​ന കേ​​ന്ദ്ര​​മാ​​യ കോ​​ത​​മം​​ഗ​​ലം ചെ​​റി​​യ പ​​ള്ളി സം​​ര​​ക്ഷ​​ണ​​ത്തി​​നു വേ​​ണ്ടി പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന മ​​ത​​മൈ​​ത്രി സം​​ര​​ക്ഷ​​ണ സ​​മി​​തി ഇ​​ന്ന് രാ​​വി​​ലെ 10ന് ​​കോ​​ത​​മം​​ഗ​​ലം ഗാ​​ന്ധി സ്ക്വ​​യ​​റി​​ൽ ഉ​​പ​​വാ​​സ സ​​മ​​രം ന​​ട​​ത്തും. മ​​ല​​ങ്ക​​ര സ​​ഭാ ത​​ർ​​ക്കം ശാ​​ശ്വ​​ത​​മാ​​യി പ​​രി​​ഹ​​രി​​ക്കു​​ന്ന​​തി​​ന് വേ​​ണ്ടി നി​​യ​​മ പ​​രി​​ഷ്ക​​ര​​ണ ക​​മ്മീ​​ഷ​​ൻ ചെ​​യ​​ർ​​മാ​​ൻ ജ​​സ്റ്റീ​​സ് കെ. ​​ടി.​​തോ​​മ​​സ് സ​​ർ​​ക്കാ​​രി​​നു സ​​മ​​ർ​​പ്പി​​ച്ച സ​​ഭാ​​ത​​ർ​​ക്ക പ​​രി​​ഹാ​​ര ബി​​ൽ എ​​ത്ര​​യും വേ​​ഗം ന​​ട​​പ്പാ​​ക്കാ​​ണ​​മെ​​ന്ന് മ​​ത​​മൈ​​ത്രി സം​​ര​​ക്ഷ​​ണ സ​​മി​​തി ആ​​വ​​ശ്യ​​പ്പെ​​ട്ടു.
നൂ​​റ്റാ​​ണ്ടു​​ക​​ൾ പ​​ഴ​​ക്ക​​മു​​ള്ള മ​​ല​​ങ്ക​​ര സ​​ഭാ ത​​ർ​​ക്കം ശാ​​ശ്വ​​ത​​മാ​​യി പ​​രി​​ഹ​​രി​​ക്കു​​ന്ന​​തി​​നു വേ​​ണ്ടി കേ​​ര​​ള സ​​ർ​​ക്കാ​​ർ ജ​​ന​​ഹി​​ത പ​​രി​​ശോ​​ധ​​ന ന​​ട​​ത്തി​​യി​​രു​​ന്നു. ഇ​​തി​​ന്‍റെ റി​​പ്പോ​​ർ​​ട്ട് സ​​ർ​​ക്കാ​​ർ കോ​​ട​​തി​​യി​​ൽ സ​​മ​​ർ​​പ്പി​​ക്ക​​ണ​​മെ​​ന്ന് യോ​​ഗം ആ​​വ​​ശ്യ​​പ്പെ​​ട്ടു.
പ​​ള്ളി​​ക​​ളി​​ൽ ഹി​​ത പ​​രി​​ശോ​​ധ​​ന ന​​ട​​ത്തി ഭൂ​​രി​​പ​​ക്ഷം ഇ​​ട​​വ​​ക​​ക്കാ​​ർ​​ക്ക് പ​​ള്ളി​​ക​​ൾ വി​​ട്ടു​​കൊ​​ടു​​ത്ത് സം​​ഘ​​ർ​​ഷ​​ഭ​​രി​​ത​​മാ​​യ സാ​​ഹ​​ച​​ര്യ​​ങ്ങ​​ൾ ഒ​​ഴി​​വാ​​ക്കി സ​​മാ​​ധാ​​നം കൈ​​വ​​രി​​ക്ക​​ണ​​മെ​​ന്നാ​​ണ് പ​​രാ​​മ​​ർ​​ശി​​ച്ചി​​ട്ടു​​ള്ള​​ത്. 2017 ലെ ​​സു​​പ്രീം കോ​​ട​​തി വി​​ധി​​ക്കു ശേ​​ഷം മ​​ല​​ങ്ക​​ര​​യി​​ലെ എ​​ല്ലാ പ​​ള്ളി​​ക​​ളി​​ലും സം​​ഘ​​ർ​​ഷാ​​വ​​സ്ഥ​​യാ​​ണ് നി​​ല​​നി​​ൽ​​ക്കു​​ന്ന​​ത്. ശാ​​ന്തി​​യു​​ടേ​​യും സ​​മാ​​ധാ​​ന​​ത്തി​​ന്‍റെ​​യും സാ​​ഹ​​ച​​ര്യം നി​​ല​​നി​​ർ​​ത്തേ​​ണ്ട ദേ​​വാ​​ല​​യ​​ങ്ങ​​ളി​​ൽ സ​​മാ​​ധാ​​നം പു​​ന​​സ്ഥാ​​പി​​ക്കാ​​നു​​ള്ള ഏ​​ക മാ​​ർ​​ഗ​​വും ഇ​​തു ത​​ന്നെ​​യാ​​ണെ​​ന്ന് നി​​യ​​മ വി​​ദ​​ഗ്ധ​​ർ അ​​ഭി​​പ്രാ​​യ​​പ്പെ​​ടു​​ന്നു. ദേ​​വാ​​ല​​യ​​ങ്ങ​​ളു​​ടെ സ്വ​​ത്തു​​ക്ക​​ൾ മു​​ഴു​​വ​​ൻ ഇ​​ട​​വ​​ക ജ​​ന​​ങ്ങ​​ളു​​ടെ​​യാ​​ണെ​​ന്ന് സു​​പ്രീം കോ​​ട​​തി പ​​റ​​ഞ്ഞി​​രി​​ക്കു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ൽ ഈ ​​പ​​രാ​​മ​​ർ​​ശ​​ത്തി​​ന് സാ​​ധ്യ​​ത​​യേ​​റു​​ന്നു.
ജ​​സ്റ്റീ​​സ് കെ.​​ടി.​​തോ​​മ​​സ് സ​​ർ​​ക്കാ​​രി​​നു മു​​മ്പി​​ൽ സ​​മ​​ർ​​പ്പി​​ട്ടു​​ള്ള ഈ ​​പ​​രാ​​മ​​ർ​​ശം എ​​ത്ര​​യും വേ​​ഗം നി​​യ​​മ​​ങ്ങ​​ൾ നി​​ർ​​മി​​ച്ച് ന​​ട​​പ്പാ​​ക്കാ​​നാ​​യി ത​​യാ​​റാ​​ക​​ണ​​മെ​​ന്ന് ആ​​വ​​ശ്യ​​പ്പെ​​ട്ടാ​​ണ് ജ​​ന​​പ്ര​​തി​​നി​​ധി​​ക​​ൾ ഉ​​പ​​വാ​​സ സ​​മ​​രം ന​​ട​​ത്തു​​ന്ന​​ത്. ഉ​​പ​​വാ​​സ സ​​മ​​ര​​ത്തി​​ന്‍റെ ഉ​​ദ്ഘാ​​ട​​നം ആ​​ന്‍റ​​ണി ജോ​​ൺ എം​​എ​​ൽ​​എ നി​​ർ​​വ​​ഹി​​ക്കും. യോ​​ഗ​​ത്തി​​ൽ മ​​ത​​മൈ​​ത്രി സം​​ര​​ക്ഷ​​ണ സ​​മി​​തി ചെ​​യ​​ർ​​മാ​​ൻ എ.​​ജി.​​ജോ​​ർ​​ജ് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും. ജി​​ല്ല, ബ്ലോ​​ക്ക്, ഗ്രാ​​മ പ​​ഞ്ചാ​​യ​​ത്ത് ജ​​ന​​പ്ര​​തി​​നി​​ധി​​ക​​ൾ യോ​​ഗ​​ത്തി​​ൽ പങ്കെടു​​ക്കു​​മെ​​ന്ന് ക​​ൺ​​വീ​​ന​​ർ കെ.​​എ. നൗ​​ഷാ​​ദ് അ​​റി​​യി​​ച്ചു.