വാ​ക​മ​ര​ങ്ങ​ൾ നാ​ട്ടു​കാ​ർ​ക്കു ഭീ​ഷ​ണി​യാ​കു​ന്നു
Monday, August 8, 2022 10:16 PM IST
മു​ട്ടം: തോ​ട്ടു​ങ്ക​ര പാ​ല​ത്തി​നോ​ടു ചേ​ർ​ന്നു​നി​ൽ​ക്കു​ന്ന മ​ര​ങ്ങ​ൾ നാ​ട്ടു​കാ​ർ​ക്ക് ഭീ​ഷ​ണി​യു​യ​ർ​ത്തു​ന്നു. പാ​ല​ത്തി​നു സ​മീ​പ​ത്തു​ള്ള ര​ണ്ടു വ​ലി​യ വാ​ക​മ​ര​ങ്ങ​ളാ​ണ് അ​പ​ക​ടാ​വ​സ്ഥ​യി​ൽ നി​ൽ​ക്കു​ന്ന​ത്.
പ​തി​റ്റാ​ണ്ടു​ക​ൾ പ​ഴ​ക്ക​മു​ള്ള മ​ര​ത്തി​ന്‍റെ വേ​രു​ക​ൾ ആ​ഴ്ന്നി​റ​ങ്ങി റോ​ഡി​നും പ​ര​പ്പാ​ൻ തോ​ടി​ന്‍റെ സം​ര​ക്ഷ​ണ ഭി​ത്തി​ക്കും വ​ൻ​ഭീ​ഷ​ണി​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. മ​ര​ത്തി​ന്‍റെ വേ​രു​ക​ൾ വ​ള​ർ​ന്ന് റോ​ഡി​ന്‍റെ സം​ര​ക്ഷ​ണ ഭി​ത്തി​ക്കും വി​ള്ള​ൽ സം​ഭ​വി​ച്ചി​ട്ടു​മു​ണ്ട്.
തോ​ട്ടു​ങ്ക​ര ല​ക്ഷം​വീ​ട് കോ​ള​നി​യി​ലേ​ക്കു​ള്ള നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ൾ സ​ഞ്ച​രി​ക്കു​ന്ന റോ​ഡ​രി​കി​ലും സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ എ​ത്തു​ന്ന ബ​സ് സ്റ്റോ​പ്പി​ന്‍റെ സ​മീ​പ​ത്തു​മാ​ണ് വാ​ക​മ​ര​ങ്ങ​ൾ നി​ൽ​ക്കു​ന്ന​ത്. മ​ര​ങ്ങ​ൾ ചു​വ​ടോ​ടെ മു​റി​ച്ചു മാ​റ്റി​യി​ല്ലെ​ങ്കി​ൽ ശി​ഖ​ര​ങ്ങ​ൾ മു​റി​ച്ച് അ​പ​ക​ടാ​വ​സ്ഥ പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.
ഇ​ക്കാ​ര്യം ഉ​ന്ന​യി​ച്ച് മു​ട്ടം പ​ഞ്ചാ​യ​ത്ത്, വി​ല്ലേ​ജ്,തൊ​ടു​പു​ഴ ത​ഹ​സി​ൽ​ദാ​ർ, ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി, ക​ള​ക്ട​ർ എ​ന്നി​വ​ർ​ക്ക് നി​വേ​ദ​നം ന​ൽ​കാ​ൻ പൗ​ര​സ​മി​തി യോ​ഗം തീ​രു​മാ​നി​ച്ചു.