മെ​ഡി​ക്ക​ൽ ക്യാ​ന്പ്
Monday, August 8, 2022 10:16 PM IST
തൊ​ടു​പു​ഴ: വി​ജ്ഞാ​ന മാ​താ ഇ​ട​വ​ക​യി​ലെ പി​തൃ​വേ​ദി യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ്മി​ത മെ​മ്മോ​റി​യ​ൽ ഹോ​സ്പി​റ്റ​ലി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ 14ന് ​മെ​ഗാ മെ​ഡി​ക്ക​ൽ ക്യാ​ന്പ് ന​ട​ത്തു​മെ​ന്ന് ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ർ​ജ് കാ​ര്യാ​മ​ഠം, കോ-​ഓ​ർ​ഡി​നേ​റ്റ​ർ പ്ര​ഫ. ജോ​സ് ഏ​ബ്ര​ഹാം എ​ന്നി​വ​ർ അ​റി​യി​ച്ചു. രാ​വി​ലെ 9.30 മു​ത​ൽ ഒ​ന്ന് വ​രെ വി​ജ്ഞാ​ന​മാ​താ പ​ള്ളി ഹാ​ളി​ലാ​ണ് ക്യാ​ന്പ്.
ന്യൂ​റോ​ള​ജി, ഓ​ർ​ത്തോ​പീ​ഡി​ക്, ജ​ന​റ​ൽ ഫി​സി​ഷ്യ​ൻ, കാ​ർ​ഡി​യോ​ള​ജി ഡോ​ക്ട​ർ​മാ​രു​ടെ സേ​വ​നം ല​ഭ്യ​മാ​ണ്. സൗ​ജ​ന്യ ഒ​പി​ഡി, മ​രു​ന്ന് വി​ത​ര​ണം, ഇ​സി​ജി, വൈ​റ്റ​ൽ​സ് പ​രി​ശോ​ധ​ന​ക​ൾ, പ്ര​മേ​ഹ പ​രി​ശോ​ധ​ന, ഹെ​ൽ​ത്ത് കാ​ർ​ഡ് തു​ട​ങ്ങി​യ സൗ​ക​ര്യ​ങ്ങ​ൾ ല​ഭ്യ​മാ​ണ്. ഫോ​ണ്‍: 9447203060, 9495187671.

ചീ​ട്ടു​ക​ളി സം​ഘം പി​ടി​യി​ൽ

മു​ട്ടം: പ​ണം വ​ച്ച് ചീ​ട്ടു​ക​ളി ന​ട​ത്തി​യ നാ​ലം​ഗ സം​ഘ​ത്തെ മു​ട്ടം പോ​ലീ​സ് പി​ടി​കൂ​ടി. ഇ​വ​രി​ൽ​നി​ന്ന് 28,210 രൂ​പ​യും പി​ടി​കൂ​ടി. മു​ട്ടം ഇ​ട​പ്പ​ള്ളി കു​രി​ശു​പ​ള്ളി​ക്കു സ​മീ​പം സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ വീ​ട്ടി​ലാ​യി​രു​ന്നു ചീ​ട്ടു​ക​ളി കേ​ന്ദ്രം പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത്.
സി​ഐ പ്രി​ൻ​സ് ജോ​സ​ഫ്, സീ​നി​യ​ർ സി​പി​ഒ​മാ​രാ​യ ഷാ​ജി, ബി​നു സി​പി​ഒ​മാ​രാ​യ രാം​കു​മാ​ർ, ഷി​യാ​സ്, പ്രീ​തി​മോ​ൾ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ചീ​ട്ടു​ക​ളി സം​ഘ​ത്തെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.