മ​ണ​പ്പാ​ടി ചെ​ക്ക് ഡാ​മി​ന്‍റെ സം​ര​ക്ഷ​ണ​ഭി​ത്തി ത​ക​ർ​ന്നു
Sunday, August 7, 2022 10:38 PM IST
മൂ​ല​മ​റ്റം: മ​ണ​പ്പാ​ടി ചെ​ക്ക് ഡാ​മി​ന്‍റെ സം​ര​ക്ഷ​ണ​ഭി​ത്തി ത​ക​ർ​ന്ന​തോ​ടെ മൂ​ല​മ​റ്റം വാ​ഗ​മ​ണ്‍ റോ​ഡ് അ​പ​ക​ട​ത്തി​ലാ​യി. ക​ന​ത്ത മ​ഴ​മൂ​ലം ക​ണ്ണി​ക്ക​ൽ തോ​ട്ടി​ലെ​യും വെ​ള്ളൂ​ർ തോ​ട്ടി​ലേ​യും വെ​ള്ളം എ​ത്തി​ചേ​രു​ന്ന മ​ണ​പ്പാ​ടി സം​ഗ​മ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് നി​ർ​മി​ച്ച ചെ​ക്ക്ഡാ​മി​ന്‍റെ സം​ര​ക്ഷ​ണ ഭി​ത്തി ത​ക​ർ​ന്ന​തോ​ടെ വെ​ള്ളം ക​യ​റി മ​ണ്ണ് ഒ​ലി​ച്ചു​പോ​യ​തോ​ടെ​യാ​ണ് അ​പ​ക​ട ഭീ​ഷ​ണി​യി​ലാ​യ​ത്.

20 വ​ർ​ഷം മു​ന്പ് ഇ​ല​പ്പ​ള്ളി​യി​ലേ​ക്ക് സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളു​മാ​യി പോ​യ സ്കൂ​ൾ ബ​സ് നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞ് ഇ​വി​ടെ താ​മ​സി​ച്ചി​രു​ന്ന പു​ള്ളോം​പ​റ​ന്പി​ൽ ജോ​സ​ഫി​ന്‍റെ വീ​ട് ത​ക​രു​ക​യും ഒ​രാ​ൾ മ​രി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

അ​ന്ന് വീ​ടി​രു​ന്ന സ്ഥ​ലം ഇ​ല​പ്പ​ള്ളി വി​ല്ലേ​ജ് ഏ​റ്റെ​ടു​ത്ത് അ​റ​ക്കു​ളം പ​ഞ്ചാ​യ​ത്ത് ഇ​വി​ടെ ചെ​ക്ക്ഡാം നി​ർ​മി​ക്കു​ക​യാ​യി​രു​ന്നു.

നി​ര​വ​ധി ത​വ​ണ ചെ​ക്ക്ഡാം നി​റ​ഞ്ഞ് ക​വി​ഞ്ഞ് സ​മീ​പ​ത്തെ പ​ല വീ​ടു​ക​ളി​ലും വെ​ള്ളം ക​യ​റു​ക​യും മ​ണ​പ്പാ​ടി റോ​ഡ് ന​ശി​ക്കു​ക​യും ചെ​യ്ത​താ​ണ് . വീ​ണ്ടും സം​ര​ക്ഷ​ണ ഭി​ത്തി നി​ർ​മി​ച്ചാ​ണ് വെ​ള്ള​മൊ​ഴു​ക്ക് ത​ട​ഞ്ഞ​ത്. ഇ​പ്പോ​ൾ ചെ​ക്ക്ഡാ​മി​ൽ ക​ല്ലും മ​ണ​ലും വ​ന്ന​ടി​ഞ്ഞ​താ​ണ് സം​ര​ക്ഷ​ണ​ഭി​ത്തി ത​ക​രാ​ൻ കാ​ര​ണം.

സം​ര​ക്ഷ​ണ ഭി​ത്തി നി​ർ​മി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ മൂ​ല​മ​റ്റം -വാ​ഗ​മ​ണ്‍ റോ​ഡ് ത​ക​രാ​ൻ ഇ​ട​യാ​കു​മെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. ഇ​ക്കാ​ര്യ​ത്തി​ൽ ജി​ല്ലാ ക​ള​ക്ട​ർ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നാ​ണ് ഇ​വ​രു​ടെ ആ​വ​ശ്യം.