വി​ൽ​പ്പ​ന​യ്ക്കാ​യി സൂ​ക്ഷി​ച്ച പെ​ട്രോ​ളും ഡീ​സ​ലും പി​ടി​കൂ​ടി
Sunday, August 7, 2022 10:38 PM IST
പൂ​മാ​ല: വീ​ട്ടി​ൽ പെ​ട്രോ​ളും ഡീ​സ​ലും സൂ​ക്ഷി​ച്ച് വി​ൽ​പ്പ​ന ന​ട​ത്തി​യ കേ​സി​ൽ ഒ​രാ​ളെ പോ​ലീ​സ് പി​ടി കൂ​ടി. പൂ​മാ​ല സ്വ​ദേ​ശി മേ​നാ​ച്ചേ​രി​ൽ എം.​സി. ബി​ജു​വി​നെ​യാ​ണ് കാ​ഞ്ഞാ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ളി​ൽ​നി​ന്ന് 60 ലി​റ്റ​ർ ഡീ​സ​ലും 40 ലി​റ്റ​ർ പെ​ട്രോ​ളും പി​ടി​ച്ചെ​ടു​ത്തു. പോ​ലീ​സി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ​ത്തു​ട​ർ​ന്നാ​യി​രു​ന്നു പ​രി​ശോ​ധ​ന. പ്ര​തി​യെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

യു​വാ​വി​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി

തൊ​ടു​പു​ഴ: കാ​ണാ​താ​യ യു​വാ​വി​നെ വീ​ടി​നു സ​മീ​പ​ത്തെ ആ​ളൊ​ഴി​ഞ്ഞ പു​ര​യി​ട​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. തൊ​ണ്ടി​ക്കു​ഴ കോ​ട്ട​ക്ക​ൽ രാ​ജേ​ഷി​നെ (40) ആ​ണ് ചാ​ലം​കോ​ട് ക്ഷേ​ത്ര​ത്തി​നു സ​മീ​പം ഇ​ട​വെ​ട്ടി വ​ലി​യ​തോ​ടി​നോ​ടു ചേ​ർ​ന്നു​ള്ള പു​ര​യി​ട​ത്തി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. മൃ​ത​ദേ​ഹ​ത്തി​ന് മൂ​ന്ന് ദി​വ​സ​ത്തെ പ​ഴ​ക്ക​മു​ണ്ടെ​ന്ന് തൊ​ടു​പു​ഴ പോ​ലീ​സ് പ​റ​ഞ്ഞു. അ​ഗ്നി​ര​ക്ഷാ സേ​ന​യെ​ത്തി മൃ​ത​ദേ​ഹം തൊ​ടു​പു​ഴ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. മേ​സ്തി​രി ജോ​ലി​ക്കാ​ര​നാ​യി​രു​ന്നു. പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു ശേ​ഷം ഇ​ന്ന് 12ന് ​തൊ​ടു​പു​ഴ ശാ​ന്തി​തീ​രം ശ്മ​ശാ​ന​ത്തി​ൽ സം​സ്ക​രി​ക്കും. ഭാ​ര്യ: സു​നി​ത. മ​ക്ക​ൾ: അ​ന​ന്ദു, അ​ഭി​ജി​ത്, അ​ഭി​ഷേ​ക്.