സം​സ്ഥാ​ന പാ​ത​യി​ൽ മ​രം വീ​ണ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു
Sunday, August 7, 2022 10:37 PM IST
കു​ള​മാ​വ്: തൊ​ടു​പു​ഴ-​പു​ളി​യ​ൻ​മ​ല സം​സ്ഥാ​ന പാ​ത​യി​ൽ നാ​ടു​കാ​ണി​ക്കു സ​മീ​പം മ​രം ക​ട​പു​ഴ​കി വീ​ണ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.
ഇ​ടു​ക്കി ഡാം ​തു​റ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ രാ​വി​ലെ ജി​ല്ലാ ആ​സ്ഥാ​ന​ത്തേ​ക്ക് പോ​കു​ന്പോ​ഴാ​ണ് രാ​വി​ലെ ഏ​ഴോ​ടെ റോ​ഡി​ൽ മ​രം വീ​ണ​ത്. ഇ​തോ​ടെ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.
ഉ​ട​ൻ മ​ന്ത്രി​ക്ക് അ​ക​ന്പ​ടി​യാ​യി പോ​യ കു​ള​മാ​വ് പോ​ലീ​സ് മൂ​ല​മ​റ്റം ഫ​യ​ർ​ഫോ​ഴ്സി​നെ വി​വ​രം അ​റി​യി​ക്കു​ക​യും ഇ​വ​രെ​ത്തി മ​രം വെ​ട്ടി​മാ​റ്റു​ക​യു​മാ​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് മ​ന്ത്രി​യു​ടെ ഉ​ൾ​പ്പെ​ടെ​യു​ള്ള വാ​ഹ​ന​ങ്ങ​ൾ യാ​ത്ര തു​ട​ർ​ന്ന​ത്. മ​രം ക​ട​പു​ഴ​കി വീ​ണി​ട​ത്ത് വ​ലി​യ ക​ല്ലും മ​ണ്‍​തി​ട്ട​യു​ടെ മു​ക​ളി​ലു​ണ്ട്. ഇ​ത് ഏ​തു​സ​മ​യ​ത്തും താ​ഴേ​ക്കു പ​തി​ക്കു​ന്ന നി​ല​യി​ലാ​ണ്.
ക​ല്ല് നീ​ക്ക​ണ​മെ​ന്ന് മ​ന്ത്രി​യും പോ​ലീ​സും ബ​ന്ധ​പ്പെ​ട്ട​വ​രെ അ​റി​യി​ച്ചു.