ഗ്രാ​ന്പി​യി​ൽ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട കു​ട്ടി​യെ ക​ണ്ടെ​ത്താ​നാ​യി​ല്ല
Sunday, August 7, 2022 10:37 PM IST
വ​ണ്ടി​പ്പെ​രി​യാ​ർ: വ​ണ്ടി​പ്പെ​രി​യാ​ർ ഗ്രാ​ന്പി​യി​ൽ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് കാ​ണാ​താ​യ കു​ട്ടി​യെ ക​ണ്ടെ​ത്താ​നാ​യി​ല്ല. പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​മൂ​ലം തെ​ര​ച്ചി​ൽ ന​ട​ത്താ​നാ​വാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ റെ​സ്ക്യൂ സം​ഘം ഇ​ന്ന​ലെ രാ​വി​ലെ മു​ത​ൽ ന​ട​ത്തി​യ തെ​ര​ച്ചി​ൽ അ​വ​സാ​നി​പ്പി​ച്ചു. എ​ൻ​ഡി​ആ​ർ​എ​ഫ്, പോ​ലീ​സ്, ഫ​യ​ർ​ഫോ​ഴ്സ്, ഫോ​റ​സ്റ്റ്, റ​വ​ന്യൂ സം​ഘം സം​യു​ക്ത​മാ​യി ര​ണ്ട് ടീ​മാ​യി തി​രി​ഞ്ഞാ​യി​രു​ന്നു തെ​ര​ച്ചി​ൽ ന​ട​ത്തി​യ​ത്. ഇ​ന്ന​ലെ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലും കു​ട്ടി​യെ ക​ണ്ടെ​ത്താ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ തു​ട​ർ ന​ട​പ​ടി​ക​ൾ നി​ശ്ച​യി​ക്കു​ന്ന​തി​നാ​യി ത​ഹ​സി​ൽ​ദാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​വു​മാ​യി ച​ർ​ച്ച ന​ട​ത്തി. തെ​ര​ച്ചി​ൽ ഇ​ന്നും തു​ട​രാ​ൻ നി​ർ​ദേ​ശം ന​ല്കി​യ​താ​യി പീ​രു​മേ​ട് ത​ഹ​സി​ൽ​ദാ​ർ കെ.​എ​സ്. വി​ജ​യ​ലാ​ൽ അ​റി​യി​ച്ചു.
ഇ​ന്ന് പു​റ​ക്ക​യം, ക​ണ്ട​ക്ക​യം മേ​ഖ​ല​ക​ളി​ൽ നെ​റ്റ് സ്ഥാ​പി​ക്കും. തെ​ര​ച്ചി​ൽ സം​ഘ​ത്തി​നൊ​പ്പം കു​ട്ടി​യു​ടെ മൂ​ത്ത സ​ഹോ​ദ​ര​ങ്ങ​ളും ചേ​രും. ഇ​ന്നു രാ​വി​ലെ​ത​ന്നെ ര​ണ്ടു സം​ഘ​ങ്ങ​ളാ​യി തി​രി​ഞ്ഞ് തെ​ര​ച്ചി​ൽ പു​നഃ​രാ​രം​ഭി​ക്കും.
ഗ്രാ​ന്പി സ്വ​ദേ​ശി​യാ​യ അ​ജി​ത്തി​നെ​യാ​ണ് കാ​ണാ​താ​യ​ത്. വ​ന​വി​ഭ​വ​ങ്ങ​ൾ ശേ​ഖ​രി​ക്കാ​ൻ കാ​ട്ടി​ൽ പോ​യി മ​ട​ങ്ങി​വ​രു​ന്പോ​ഴാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. പി​താ​വ് മാ​ധ​വ​നും മാ​താ​വ് ഷൈ​ല​യ്ക്കു​മൊ​പ്പ​മാ​യി​രു​ന്നു കു​ട്ടി കു​ടം​പു​ളി പ​റി​ക്കു​ന്ന​തി​നാ​യി വ​ന​ത്തി​ലേ​ക്ക് പോ​യ​ത്. പു​ഴ മു​റി​ച്ചു ക​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് നി​റ​ഞ്ഞൊ​ഴു​കു​ന്ന പു​ഴ​യി​ലാ​ണ് കു​ട്ടി ഒ​ഴു​ക്കി​ൽ​പ്പെ​ട്ട​ത്.