മ​ല​യോ​ര ഹൈ​വേ​: അ​ലൈ​ൻ​മെ​ന്‍റ് മാ​റ്റത്തിനെതിരേ പ്രതിഷേധം ശക്തം; നീ​ക്കം ജ​ന​പ്ര​തി​നി​ധി​ക​ൾ അ​റി​യാ​തെ
Saturday, August 6, 2022 11:29 PM IST
തൊ​ടു​പു​ഴ: ജ​ന​പ്ര​തി​നി​ധി​ക​ൾ അ​റി​യാ​തെ വ​നം​വ​കു​പ്പി​ന്‍റെ സ​മ്മ​ർ​ദ​ത്തി​നു വ​ഴ​ങ്ങി ജി​ല്ല​യി​ൽ മ​ല​യോ​ര ഹൈ​വേ​യു​ടെ അ​ലൈ​ൻ​മെ​ന്‍റ് മാ​റ്റാ​ൻ ഗൂ​ഢ​നീ​ക്കത്തിൽ പ്രതിഷേധം ശക്തം. കാ​സ​ർ​ഗോ​ഡ് മു​ത​ൽ പാ​റ​ശാ​ല വ​രെ 12 മീ​റ്റ​ർ വീ​തി​യി​ൽ മ​ല​യോ​ര ഹൈ​വേ​യു​ടെ നി​ർ​മാ​ണം പ​ല ജി​ല്ല​ക​ളി​ലും പൂ​ർ​ത്തി​യാ​യി വ​രി​ക​യാ​ണ്. എ​ന്നാ​ൽ, ഇ​ടു​ക്കി ജി​ല്ല​യി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന പാ​ത​യു​ടെ ആ​ദ്യം നി​ശ്ച​യി​ച്ച അ​ലൈ​ൻ​മെ​ന്‍റ് മാ​റ്റാ​നാ​ണ് നീ​ക്കം ന​ട​ക്കു​ന്ന​ത്. നേ​ര്യ​മം​ഗ​ലം, ആ​റാം​മൈ​ൽ, മാ​മ​ല​ക്ക​ണ്ടം, ഇ​ള​ന്പാ​ശേ​രി, കു​റ​ത്തി​ക്കു​ടി, പെ​രു​ന്പ​ൻ​കു​ത്ത്, മാ​ങ്കു​ളം, കു​രി​ശു​പാ​റ, ക​ല്ലാ​ർ, ഇ​രു​ട്ടു​കാ​നം പ്ര​ദേ​ശ​ങ്ങ​ളി​ലൂ​ടെ​യാ​യി​രു​ന്ന പാ​ത​യു​ടെ അ​ലൈ​ൻ​മെ​ന്‍റ് നേ​ര​ത്തെ തീ​രു​മാ​നി​ച്ചി​രു​ന്ന​ത്.

എ​ന്നാ​ൽ, 2021 ഒ​ക്ടോ​ബ​ർ അ​ഞ്ചി​ന് മു​ഖ്യ​മ​ന്ത്രി​യു​ടെ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ വ​നം​വ​കു​പ്പ് പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി, കെ​ആ​ർ​എ​ഫ്ബി-​കെ​എ​സ്ടി​പി സി​ഇ​ഒ, നാ​റ്റ്പാ​ക് ഡ​യ​റ​ക്ട​ർ, കി​ഫ്ബി ജ​ന​റ​ൽ മാ​നേ​ജ​ർ, കെ​ആ​ർ​എ​ഫ്ബി പ്രോ​ജ​ക്ട് എ​ൻ​ജി​നി​യ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്ത യോ​ഗ​ത്തി​ലാ​ണ് നി​ല​വി​ലെ അ​ലൈ​ൻ​മെ​ന്‍റ് മാ​റ്റി പ​ക​രം ദേ​ശീ​യ പാ​ത 85-ൽ ​ഉ​ൾ​പ്പെ​ടു​ന്ന ആ​റാം​മൈ​ൽ, ഇ​രു​ട്ടു​കാ​നം, അ​ടി​മാ​ലി വ​ഴി​യാ​ക്കാ​ൻ നി​ർ​ദേ​ശ​മു​യ​ർ​ന്ന​ത്. വ​ന​മേ​ഖ​ല ഒ​ഴി​വാ​ക്കാ​നാ​ണ് ഈ ​നീ​ക്കം ന​ട​ത്തി​യ​ത്.

ഗൂ​ഢാ​ലോ​ച​ന​യോ?

ഇ​തോ​ടൊ​പ്പം ആ​ദ്യ​ത്തെ അ​ലൈ​ൻ​മെ​ന്‍റി​ൽ ഉ​ൾ​പ്പെ​ടു​ന്ന ഇ​ള​ന്പാ​ശേ​രി മു​ത​ൽ കു​റ​ത്തി​ക്കു​ടി വ​രെ​യു​ള്ള ഭാ​ഗം 5.5 മീ​റ്റ​ർ വീ​തി​യി​ൽ ടൈ​ൽ പാ​കു​ന്ന​തി​നു​മാ​ണ് നി​ർ​ദേ​ശം. മാ​ങ്കു​ളം, കു​ട്ട​ന്പു​ഴ, അ​ടി​മാ​ലി പ​ഞ്ചാ​യ​ത്തു​ക​ളി​ലെ അ​വി​ക​സി​ത മേ​ഖ​ല​യെ​യും ആ​ദി​വാ​സി ജ​ന​വി​ഭാ​ഗം തി​ങ്ങി​പാ​ർ​ക്കു​ന്ന​തു​മാ​യ പ്ര​ദേ​ശ​ങ്ങ​ളി​ലൂ​ടെ നി​ശ്ച​യി​ച്ചി​രു​ന്ന മ​ല​യോ​ര ഹൈ​വേ നി​ല​വി​ലു​ള്ള കൊ​ച്ചി- ധ​നു​ഷ്കോ​ടി ദേ​ശീ​യ​പാ​ത​യു​ടെ ഭാ​ഗ​മാ​യി നി​ല​നി​ർ​ത്താ​നു​ള്ള നീ​ക്ക​ത്തി​നു പി​ന്നി​ൽ വ​ൻ ഗൂ​ഢാ​ലോ​ച​ന​യാ​ണ് ന​ട​ന്നി​ട്ടു​ള്ള​തെ​ന്നാ​ണ് നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്ന​ത്. ഇ​തു സം​ബ​ന്ധി​ച്ച് കൃ​ത്യ​മാ​യ വി​ശ​ദീ​ക​ര​ണം ന​ൽ​കാ​ൻ കേ​ര​ള റോ​ഡ് ഫ​ണ്ട് ബോ​ർ​ഡ​ധി​കൃ​ത​രും ത​യാ​റാ​കു​ന്നി​ല്ല.

പി​ന്നെ​ന്തു വി​ക​സ​നം?

ആ​ദി​വാ​സി പി​ന്നോ​ക്ക വി​ഭാ​ഗ​ങ്ങ​ൾ തി​ങ്ങി​പാ​ർ​ക്കു​ന്ന പ്ര​ദേ​ശ​ങ്ങ​ളു​ടെ​യും മ​ല​യോ​ര ഗ്രാ​മ​ങ്ങ​ളു​ടെ​യും വി​ക​സ​ന​വും ടൂ​റി​സം രം​ഗ​ത്തെ വ​ള​ർ​ച്ച​യും ല​ക്ഷ്യ​മി​ട്ടാ​ണ് മ​ല​യോ​ര ഹൈ​വേ യാ​ഥാ​ർ​ഥ്യ​മാ​ക്കാ​ൻ സ​ർ​ക്കാ​ർ ശ്ര​മം ന​ട​ത്തു​ന്ന​ത്. എ​ന്നാ​ൽ, ഇ​ടു​ക്കി ജി​ല്ല​യി​ൽ ഈ ​ല​ക്ഷ്യ​ത്തി​ൽ നി​ന്നു പി​ന്നാ​ക്കം പോ​കു​ന്ന സ്ഥി​തി​യാ​ണ്. നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച പ്ര​ദേ​ശ​ങ്ങ​ളി​ൽ വ​ൻ വി​ക​സ​ന​കു​തി​പ്പി​ന് ഇ​തു ആ​ക്കം കൂ​ട്ടു​ക​യും ചെ​യ്തു.

ഇ​ടു​ക്കി ജി​ല്ല​യി​ൽ പാ​ത​യു​ടെ നേ​ര​ത്തെ നി​ശ്ച​യി​ച്ചി​രു​ന്ന അ​ലൈ​ൻ​മെ​ന്‍റി​ൽ മാ​റ്റം വ​രു​ത്തി​യാ​ൽ ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭ​വു​മാ​യി രം​ഗ​ത്തി​റ​ങ്ങാ​നു​ള്ള നീ​ക്ക​ത്തി​ലാ​ണ് കു​ട്ട​ന്പു​ഴ, മാ​ങ്കു​ളം പ​ഞ്ചാ​യ​ത്തി​ലെ ജ​ന​ങ്ങ​ൾ.