തോ​ട്ടു​ങ്ക​ര പാ​ലം അ​പ​ക​ടാ​വ​സ്ഥ​യി​ൽ! ക​ല്ലും മ​ണ്ണു​മി​ട്ടാ​ൽ വി​ള്ള​ൽ അ​ട​യു​മോ?
Saturday, August 6, 2022 11:29 PM IST
മു​ട്ടം: തോ​ട്ടു​ങ്ക​ര പാ​ല​ത്തി​ന്‍റെ അ​പ​ക​ടാ​വ​സ്ഥ പ​രി​ഹ​രി​ക്കാ​ൻ അ​ധി​കൃ​ത​ർ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. പാ​ല​ത്തി​ന്‍റെ ഒ​രു ഭാ​ഗ​ത്ത് ആ​ഴ​ത്തി​ലു​ള്ള വി​ള്ള​ലും നി​ര​വ​ധി സ്ഥ​ല​ങ്ങ​ളി​ൽ കു​ഴി​യും രൂ​പ​പ്പെ​ട്ടി​ട്ടു​ണ്ട്.

കു​ഴി​യി​ൽ വീ​ണ് നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ അ​പ​ക​ട​ത്തി​ൽ​പെ​ടു​ക​യും യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്കു​ക​ൾ സം​ഭ​വി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.​ഇ​തേ തു​ട​ർ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ ചേ​ർ​ന്ന് ക​ല്ലും മ​ണ്ണും ഉ​യോ​ഗി​ച്ച് കു​ഴി നി​ക​ത്തു​ക​യും കോ​ണ്‍​ക്രീ​റ്റ് ചെ​യ്യു​ക​യും ചെ​യ്തെ​ങ്കി​ലും ശാ​ശ്വ​ത പ​രി​ഹാ​ര​മാ​യി​ല്ല. മ​ഴ ശ​ക്ത​മാ​യ​തി​നെ തു​ട​ർ​ന്ന് പാ​ല​ത്തി​ൽ വീ​ണ്ടും കു​ഴി രൂ​പ​പ്പെ​ട്ടു.

പ​തി​റ്റാ​ണ്ടു​ക​ൾ പ​ഴ​ക്ക​മു​ള്ള പാ​ല​ത്തി​ന്‍റെ ഒ​രു വ​ശ​ത്ത് അ​ടു​ത്തി​ടെ​യു​ണ്ടാ​യ വി​ള്ള​ൽ ജ​ന​ങ്ങ​ളി​ൽ ആ​ശ​ങ്ക സൃ​ഷ്ടി​ച്ചി​രി​ക്കു​ക​യാ​ണ്. നൂ​റു​ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ൾ ക​ട​ന്ന് പോ​കു​ന്ന മു​ട്ടം- പാ​ലാ - ഈ​രാ​റ്റു​പേ​ട്ട - ക​രി​ങ്കു​ന്നം റോ​ഡി​നോ​ട് അ​നു​ബ​ന്ധി​ച്ചു​ള്ള പാ​ല​മാ​ണ് അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ​ത്.