1:40 അ​നു​പാ​തം മാ​റ്റി​യ​തി​നെ​തി​രേ പ്ര​തി​ഷേ​ധം ശ​ക്തം
Saturday, August 6, 2022 11:27 PM IST
തൊ​ടു​പു​ഴ: അ​ധ്യാ​പ​ക​ർ​ക്ക് പ​ഠി​പ്പി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന വി​ദ്യാ​ല​യ​ങ്ങ​ളി​ൽ നി​ല നി​ൽ​ക്കു​ന്ന​തി​നാ​യി അ​നു​വ​ദി​ച്ചു കൊ​ണ്ടി​രു​ന്ന അ​ധ്യാ​പ​ക-​വി​ദ്യാ​ർ​ഥി 1:40 അ​നു​പാ​തം പു​ന​സ്ഥാ​പി​ക്ക​ണ​മെ​ന്ന് കെ​പി​എ​സ്ടി​എ ജി​ല്ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് പ്ര​കാ​രം ഈ ​വ​ർ​ഷ​ത്തെ ഫി​ക്സേ​ഷ​ൻ ന​ട​പ​ടി പൂ​ർ​ത്തി​യാ​കു​ന്പോ​ൾ 2016-17 മു​ത​ൽ സ​ർ​വീ​സി​ൽ പ്ര​വേ​ശി​ച്ച നൂ​റു​ക​ണ​ക്കി​ന് അ​ധ്യാ​പ​ക​ർ​ക്ക് ജോ​ലി ന​ഷ്ട​പ്പെ​ടാ​നും അ​തി​നു മു​ൻ​പ് സ​ർ​വീ​സി​ൽ പ്ര​വേ​ശി​ച്ച ആ​യി​ര​ക്ക​ണ​ക്കി​ന് അ​ധ്യാ​പ​ക​ർ​ക്ക് സ്വ​ന്തം വി​ദ്യാ​ല​യ​ത്തി​ൽ നി​ന്നും അ​ധ്യാ​പ​ക ബാ​ങ്കി​ലേ​യ്ക്കൊ മ​റ്റ് വി​ദൂ​ര സ്ഥ​ല​ങ്ങ​ളി​ലു​ള്ള വി​ദ്യാ​ല​യ​ങ്ങ​ളി​ലേ​യ്ക്കോ മാ​റേ​ണ്ടി​യും വ​രും.

ഇ​ത് വി​ദ്യാ​ല​യ​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ താ​ളം തെ​റ്റി​ക്കു​ക​യും അ​ധ്യാ​പ​ക​രു​ടെ ആ​ത്മ​വി​ശ്വാ​സം ത​ക​ർ​ക്കു​ക​യും ചെ​യ്യും.​ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ അ​വ​കാ​ശ നി​യ​മം യാ​ഥാ​ർ​ഥ്യ​മാ​യ​തോ​ടെ, 9, 10 ക്ലാ​സു​ക​ളി​ലെ അ​ധ്യാ​പ​ക​രാ​ണ് 1:40 ആ​നു​കൂ​ല്യ​ത്തി​ന്‍റെ ഗു​ണ​ഭോ​ക്താ​ക്ക​ളാ​വു​ന്ന​ത്. ഇ​വ​ർ​ക്കാ​ണ് സ​ർ​ക്കാ​രി​ന്‍റെ പു​തി​യ ഉ​ത്ത​ര​വ് വ​ഴി ഈ ​ദു​ർ​ഗ​തി. അ​ടി​യ​ന്ത​ര​മാ​യി തീ​രു​മാ​നം പി​ൻ​വ​ലി​ച്ച് കാ​ൽ നൂ​റ്റാ​ണ്ടാ​യി നി​ല​വി​ലു​ണ്ടാ​യി​രു​ന്ന 1.40 ആ​നു​കൂ​ല്യം പു​ന:​സ്ഥാ​പി​ക്ക​ണ​മെ​ന്ന് കെ​പി​എ​സ്ടി​എ ആ​വ​ശ്യ​പ്പെ​ട്ടു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​എം.​നാ​സ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​എം.​ഫി​ലി​പ്പ​ച്ച​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.