മഴയെത്തുടർന്നു കളക്‌ഷൻ കുറഞ്ഞു ; സ​ർ​വീ​സ് വെ​ട്ടി​ക്കു​റ​യ്ക്കാ​ൻ കെഎ​സ്ആ​ർ​ടി​സി
Saturday, August 6, 2022 11:27 PM IST
തൊ​ടു​പു​ഴ: ജി​ല്ല​യി​ൽ മ​ഴ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കെഎ​സ്ആ​ർ​ടി​സി​യു​ടെ വ​രു​മാ​ന​ത്തി​ലും ഇ​ടി​വ്. പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കാ​ൻ ക​ള​ക്ഷ​ൻ കു​റ​വു​ള്ള സ​ർ​വീ​സു​ക​ൾ താ​ത്കാ​ലി​ക​മാ​യി നി​ർ​ത്താ​ൻ കെഎ​സ്ആ​ർ​ടി​സി നീ​ക്കം തു​ട​ങ്ങി.

ജി​ല്ല​യി​ലെ വി​വി​ധ ഡി​പ്പോ​ക​ളി​ൽ നി​ന്നാ​യി 15 സ​ർ​വീ​സു​ക​ൾ വെ​ട്ടി​ക്കു​റയ്​ക്കാ​നാ​ണ് ആ​ലോ​ച​ന. ദി​വ​സ​ങ്ങ​ളാ​യി തു​ട​രു​ന്ന മ​ഴ കാ​ര​ണം ദി​വ​സ​വ​രു​മാ​ന​ത്തി​ൽ വ​ൻ കു​റ​വാ​ണ് പ​ല ഡി​പ്പോ​ക​ളി​ലും ഉ​ണ്ടാ​കു​ന്ന​തെ​ന്ന് കെഎ​സ്ആ​ർ​ടി​സി അ​ധി​കൃ​ത​ർ പ​റ​യു​ന്നു. 10,000 രൂ​പ​യോ​ളം ഡീ​സ​ലി​ന് ചെ​ല​വാ​യി​ട്ടും ക​ള​ക്ഷ​ൻ 3000 ത്തി​നും 4000 ത്തി​നും ഇ​ട​യി​ലാ​ണ്. ഇ​ത് അ​ധി​ക ബാ​ധ്യ​ത​യാ​ണ് സൃ​ഷ്ടി​ക്കു​ന്ന​ത്. ദി​വ​സ​ങ്ങ​ളാ​യി ഹൈ​റേ​ഞ്ച് മേ​ഖ​ല​യി​ൽ ദീ​ർ​ഘദൂ​ര സ​ർ​വീ​സു​ക​ൾ ഈ ​പ്ര​തി​സ​ന്ധി നേ​രി​ടു​ക​യാ​ണ്. ക​ള​ക്ഷ​നി​ൽ വ​ൻ കു​റ​വു നേ​രി​ടു​ന്ന ഞാ​യ​റാ​ഴ്ച​ക​ളി​ൽ ഭൂ​രി​ഭാ​ഗം സ​ർ​വീ​സു​ക​ളും മു​ട​ങ്ങാ​നാ​ണ് സാ​ധ്യ​ത.

വ​രു​മാ​നം തീ​രെ കു​റ​വു​ള്ള സ​ർ​വീ​സു​ക​ളാ​ണ് വെ​ട്ടി​ക്കു​റ​യ്ക്കു​ന്ന​ത്. ഗ്രാ​മീ​ണ മേ​ഖ​ല​ക​ളി​ല​ട​ക്കം രാ​വി​ലെ​യും വൈ​കു​ന്നേ​ര​വു​മു​ള്ള അ​വ​ശ്യ സ​ർ​വീ​സു​ക​ൾ മു​ട​ക്കി​ല്ല. ഇ​ത്ത​രം ഷെ​ഡ്യൂ​ളു​ക​ളു​ടെ ക​ണ​ക്ക് കെഎ​സ്ആ​ർ​ടി​സി ശേ​ഖ​രി​ച്ചു​വ​രി​ക​യാ​ണ്. മൂ​ന്നാ​റി​ലും മൂ​ല​മ​റ്റ​ത്തും ര​ണ്ട് സ​ർ​വീ​സു​ക​ൾ വീ​ത​വും തൊ​ടു​പു​ഴ​യി​ൽ നാ​ലും സ​ർ​വീ​സു​ക​ൾ ഉ​ൾ​പ്പെ​ടെ​യാ​ണ് 15 എ​ണ്ണം താ​ത്കാ​ലി​ക​മാ​യി വെ​ട്ടി​ക്കു​റ​ക്കു​ന്ന​ത്. മ​റ്റു ചി​ല റൂ​ട്ടു​ക​ളി​ലെ ട്രി​പ്പു​ക​ളും വെ​ട്ടി​ക്കു​റ​ച്ചേ​ക്കും.

മ​ഴ ക​ന​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​ത്ത​ര​മൊ​രു ന​ട​പ​ടി​യെ​ന്നും മ​ഴ മാ​റു​ന്ന മു​റ​ക്ക് സ​ർ​വീ​സു​ക​ൾ പു​ന​സ്ഥാ​പി​ക്കു​മെ​ന്നു​മാ​ണ് കെഎ​സ്ആ​ർ​ടി​സി അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്. അ​തേ സ​മ​യം മ​റ്റ് ജി​ല്ല​ക​ളി​ലെ​പ്പോ​ലെ ഡീ​സ​ൽ​ക്ഷാ​മം ഇ​ടു​ക്കി​യി​ൽ ക​ഐ​സ്ആ​ർ​ടി​സി സ​ർ​വീ​സി​നെ ബാ​ധി​ച്ചി​ട്ടി​ല്ലെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.