ബ​ഫ​ര്‍ സോ​ണ്‍: കേ​ര​ള കോ​ണ്‍​ഗ്ര​സി​ന്‍റെ സാ​യാ​ഹ്ന ധ​ര്‍​ണ നാ​ളെ
Wednesday, July 6, 2022 11:14 PM IST
നെ​ടു​ങ്ക​ണ്ടം: ബ​ഫ​ര്‍ സോ​ണ്‍ വി​ഷ​യ​ത്തി​ല്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള കോ​ണ്‍​ഗ്ര​സ് ഉ​ടു​മ്പ​ന്‍​ചോ​ല നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ നാ​ളെ നെ​ടു​ങ്ക​ണ്ട​ത്ത് സാ​യാ​ഹ്ന ധ​ര്‍​ണ ന​ട​ത്തു​മെ​ന്ന് നേ​താ​ക്ക​ള്‍ അ​റി​യി​ച്ചു. പ്ര​ദേ​ശ​ത്തെ ക​ര്‍​ഷ​ക​രെ​യും മ​റ്റു ജ​ന​ങ്ങ​ളെ​യും സം​ര​ക്ഷി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ചും 1964 ലെ​യും 1993 ലെ ​ഭൂ​പ​തി​വു ച​ട്ട​ങ്ങ​ള്‍ ഭേ​ദ​ഗ​തി ചെ​യ്യ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​ണ് സ​മ​രം.
വൈ​കു​ന്നേ​രം നാ​ലി​ന് നെ​ടു​ങ്ക​ണ്ടം പ​ടി​ഞ്ഞാ​റേ​ക്ക​വ​ല​യി​ല്‍ ന​ട​ക്കു​ന്ന ധ​ര്‍​ണ കേ​ര​ള കോ​ണ്‍​ഗ്ര​സ് ഡെ​പ്യൂ​ട്ടി ചെ​യ​ര്‍​മാ​ന്‍ അ​ഡ്വ. കെ. ​ഫ്രാ​ന്‍​സി​സ് ജോ​ര്‍​ജ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പ്ര​ഫ. എം.​ജെ. ജേ​ക്ക​ബ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ നി​ന്നു​ള്ള​വ​ര്‍ പ​ങ്കെ​ടു​ക്കു​മെ​ന്നു നേ​താ​ക്ക​ളാ​യ ജോ​ജി ഇ​ട​പ്പ​ള്ളി​ക്കു​ന്നേ​ല്‍, എം.​ജെ. കു​ര്യ​ന്‍, ജോ​യി ക​ണി​യാ​മ്പ​റ​മ്പി​ല്‍, സ​ണ്ണി പ​ട്യാ​ലി​ല്‍ എ​ന്നി​വ​ര്‍ പ​റ​ഞ്ഞു.