ചെ​ങ്കു​ളം ഗ​വ. എ​ൽ​പി സ്കൂ​ളി​ന്‍റെ ക​ളി​ക്ക​ളം മ​ണ​ൽ​ക്കൂ​ന്പാ​ര​മാ​യി
Wednesday, July 6, 2022 11:14 PM IST
വെ​ള്ള​ത്തൂ​വ​ൽ: സ്കൂ​ൾ തു​റ​ന്നു മാ​സം ഒ​ന്ന് ക​ഴി​ഞ്ഞി​ട്ടും ചെ​ങ്കു​ളം ഗ​വ. എ​ൽ​പി സ്കൂ​ൾ ഗ്രൗ​ണ്ടി​ലെ മ​ണ​ൽ വാ​രി​മാ​റ്റാ​ൻ ന​ട​പടിയി​ല്ല. ഇ​തോ​ടെ കു​ട്ടി​ക​ൾ​ക്ക് ഓ​ടി​ക്ക​ളി​ക്കാ​ൻ സ്ഥ​ല​മി​ല്ലാ​താ​യി. മ​ണ​ൽ കൂ​ടി​ക്കി​ട​ക്കു​ന്ന സ്ഥ​ല​ത്ത് കാ​ടു വ​ള​ർ​ന്ന് ഇ​ഴ​ജ​ന്തു​ക്ക​ളു​ടെ താ​വ​ള​വു​മാ​യി​രി​ക്കു​ക​യാണ്.
ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​ത്തി​ലേ​റെ​യാ​യി മു​തി​ര​പ്പു​ഴ​യാ​റ്റി​ൽ നി​ന്നും വാ​രി​യ മ​ണ​ലാ​ണ് സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ കൂ​ന​ക​ളാ​യി ഇ​ട്ടി​രി​ക്കു​ന്നത്. സ്കൂ​ൾ തു​റ​ക്കു​ന്ന​തി​നു മു​ന്പേ മ​ണ​ൽ വാ​രി മാ​റ്റ​ണ​മെ​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രോ​ട് പി​ടി​എ രേ​ഖാ​മൂ​ലം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധ​വും ഉ​യ​ർ​ന്നി​ട്ടുണ്ട്.