മ​റ​യൂ​രി​ല്‍ വൈ​ദ്യു​തി പ്ര​തി​സ​ന്ധി​ക്കു പ​രി​ഹാ​ര​മി​ല്ല
Wednesday, July 6, 2022 11:14 PM IST
മ​റ​യൂ​ര്‍: മ​റ​യൂ​ര്‍ കാ​ന്ത​ല്ലൂ​ര്‍ മേ​ഖ​ല​യി​ലെ വൈ​ദ്യു​തി പ്ര​തി​സ​ന്ധി​ക്കു പ​രി​ഹാ​ര​മാ​കു​മെ​ന്നു ക​രു​തി​യ​രു​ന്ന സ​ബ് സ്റ്റേ​ഷ​ന്‍ സ്ഥാ​പി​ച്ചി​ട്ടും പ്ര​തി​സ​ന്ധി​ക്കു പ​രി​ഹാ​ര​മു​ണ്ടാ​കു​ന്നി​ല്ല. സ​ബ് സ്റ്റേ​ഷ​ന്‍ ക​മ്മീ​ഷ​ന്‍ ചെ​യ്ത​തി​നു ശേ​ഷം ക​ഴി​ഞ്ഞ മൂ​ന്നു മാ​സ​മാ​യി വൈ​ദ്യു​തി​ത​ട​സ​വും വോ​ള്‍​ട്ടേ​ജ് ക്ഷാ​മ​വും നേ​രി​ടാ​ത്ത ഒ​രു ദി​വ​സം പോ​ലു​മു​ണ്ടാ​യി​ട്ടി​ല്ല.
2021 സെ​പ്റ്റം​ബ​റി​ലാ​ണ് സ​ബ് സ്റ്റേ​ഷ​ന്‍ പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ച​ത്. മൂ​ന്നു മാ​സ​മാ​യി മ​ണി​ക്കൂ​റി​ല്‍ ര​ണ്ടു​ത​വ​ണ എ​ന്ന രീ​തി​യി​ല്‍ വൈ​ദ്യു​തി ത​ട​സ​പ്പെ​ടു​ക​യാ​ണ്. തു​ട​ര്‍​ച്ച​യാ​യി വൈ​ദ്യു​തി മു​ട​ങ്ങു​ന്ന​തും അ​പ്ര​തീ​ക്ഷി​ത​മാ​യ അ​മി​ത വൈ​ദ്യു​തി പ്ര​വാ​ഹ​വും വൈ​ദ്യു​തോ​പ​ക​ര​ണ​ങ്ങ​ള്‍​ക്കു കേ​ടു​പാ​ടു​ക​ള്‍ വ​രു​ത്തു​ക​യാ​ണ്.