മോഷണശ്രമത്തിനിടെ മരണം: കൊലപാതകമെന്ന് പോലീസ്
Wednesday, July 6, 2022 11:14 PM IST
നെ​​ടു​​ങ്ക​ണ്ടം: ഉ​​ടു​​മ്പ​​ന്‍​ചോ​​ല​​യ്ക്കു സ​​മീ​​പം ചെ​​മ്മ​​ണ്ണാ​​റി​​ല്‍ മോ​​ഷ​​ണ ശ്ര​​മ​​ത്തി​​നി​​ടെ ഓ​​ടി ര​​ക്ഷ​​പ്പെ​​ട്ട​​യാ​​ളെ സ​​മീ​​പ​​ത്തെ വീ​​ട്ടു​​മു​​റ്റ​​ത്തു മ​​രി​​ച്ച നി​​ല​​യി​​ല്‍ ക​ണ്ടെ​​ത്തി​​യ​​തു കൊ​​ല​​പാ​​ത​​ക​​മെ​ന്നു തെ​​ളി​​ഞ്ഞു. സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ലാ​യി.
സേ​​നാ​​പ​​തി വ​​ട്ട​​പ്പാ​​റ വ​​രി​​ക്ക​​പ്പ​​ള്ളി​​യി​​ല്‍ ജോ​​സ​​ഫാ​(56)​ണ് മ​​രി​​ച്ച​​ത്. കേ​​സി​​ല്‍ ചെ​​മ്മ​​ണ്ണാ​​റി​​ല്‍ ഓ​​ട്ടോ​​റി​​ക്ഷ ഡ്രൈ​​വ​​റാ​​യ കൊ​​ന്ന​​ക്ക​​പ്പ​​റ​​മ്പി​​ല്‍ രാ​​ജേ​​ന്ദ്ര​​ന്‍റെ അ​​റ​​സ്റ്റാ​​ണ് ഇ​​ന്ന​​ലെ രാ​​ത്രി വൈ​​കി പോ​​ലീ​​സ് രേ​​ഖ​​പ്പെ​​ടു​​ത്തി​​യ​​ത്. ജോ​​സ​​ഫി​ന്‍റെ ക​​ഴു​​ത്തു ഞെ​​രി​​ച്ചാ​​ണ് കൊ​​ല​​പാ​​ത​​കം ന​​ട​​ത്തി​​യി​​രി​​ക്കു​​ന്ന​​തെ​​ന്നു ക​​ട്ട​​പ്പ​​ന ഡി​​വൈ​​എ​​സ്പി വി.​​എ.​നി​​ഷാ​​ദ്‌​​മോ​​ന്‍ അ​​റി​​യി​​ച്ചു.
പ്ര​തി​യെ ഇ​ന്നു രാ​​വി​​ലെ കോ​​ട​​തി​​യി​​ല്‍ ഹാ​​ജ​​രാ​​ക്കു​​മെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു. ക​​ഴു​​ത്തി​​നു​​ള്ളി​​ലെ ഏ​​ല്ലു​​ക​​ള്‍ പൊ​​ട്ടി ശ്വാ​​സ​​ത​​ട​​സ​​മു​ണ്ടാ​​യാ​​ണ് മ​​ര​​ണ​​മെ​ന്നു പ്രാ​​ഥ​​മി​​ക പോ​​സ്റ്റു​​മോ​​ര്‍​ട്ടം റി​​പ്പോ​​ര്‍​ട്ട്.
ചൊ​​വ്വാ​​ഴ്ച പു​​ല​​ര്‍​ച്ചെ നാ​​ലി​​നും അ​​ഞ്ചി​​നു​​മി​​ട​​യി​​ലാ​​ണ് രാ​​ജേ​​ന്ദ്ര​​ന്‍റെ വീ​​ട്ടി​​ല്‍ പ്ര​തി മോ​​ഷ്ടി​​ക്കാ​​നാ​​യി ക​​യ​​റി​​യ​​ത്. വീ​​ടി​​ന്‍റെ പി​​ന്‍​ഭാ​​ഗ​​ത്തെ വാ​​തി​​ല്‍ ത​​ക​​ര്‍​ത്താ​​ണ് ജോ​സ​ഫ് അ​​ക​​ത്തു ക​​ട​​ന്ന​​ത്. രാ​​ജേ​​ന്ദ്ര​​ന്‍ ഉ​​റ​​ങ്ങി​​ക്കി​​ട​​ന്ന മു​​റി​​യി​​ല്‍ ക​​യ​​റി അ​​ല​​മാ​​ര തു​​റ​​ക്കാ​​ന്‍ ശ്ര​​മി​​ക്കു​​ന്ന​​തി​​നി​​ടെ ജോ​​സ​​ഫി​ന്‍റെ കൈ​​ത​​ട്ടി ചാ​​ര്‍​ജ് ചെ​​യ്യാ​​ന്‍ വ​​ച്ചി​​രു​​ന്ന മൊ​​ബൈ​​ല്‍ ഫോ​​ണ്‍ നി​​ല​​ത്തു വീ​​ണു. ശ​​ബ്ദം കേ​​ട്ട് രാ​​ജേ​​ന്ദ്ര​​ന്‍ ഉ​​ണ​​ര്‍​ന്ന​​തോ​​ടെ ജോ​​സ​​ഫ് പു​​റ​​ത്തേ​​ക്ക് ഓ​​ടി ര​​ക്ഷ​​പ്പെ​​ടാ​​ന്‍ ശ്ര​​മി​​ച്ചു. വീ​​ട്ടി​​നു​​ള്ളി​​ല്‍ സൂ​​ക്ഷി​​ച്ചി​​രു​​ന്ന സ്വ​​ര്‍​ണാ​​ഭ​​ര​​ണ​​ങ്ങ​​ള്‍ മോ​​ഷ്ടി​​ക്ക​​പ്പെ​​ട്ടെ​​ന്നാ​​ണ് രാ​​ജേ​​ന്ദ്ര​​ന്‍ ക​​രു​​തി​​യി​​രു​​ന്ന​​ത്. ഇ​തോ​ടെ രാ​ജേ​ന്ദ്ര​ൻ പി​ന്തു​ട​ർ​ന്നെ​ത്തി.
ഇ​​രു​​വ​​രും ത​​മ്മി​​ല്‍ മ​​ല്‍​പ്പി​​ടി​​ത്ത​​മു​ണ്ടാ​​യി. ഓ​​ടി ര​​ക്ഷ​​പ്പെ​​ട്ടെ​ന്നു പ​റ​യു​ന്ന ജോ​​സ​​ഫി​​നെ 150 മീ​​റ്റ​​ര്‍ അ​​ക​​ലെ മ​​റ്റൊ​​രു വീ​​ടി​ന്‍റെ മു​​റ്റ​​ത്താ​​ണ് മ​​രി​​ച്ച നി​​ല​​യി​​ല്‍ ക​ണ്ടെ​​ത്തി​​യ​​ത്. ത​​ന്നെ ക​​ടി​​ച്ചു പ​​രി​​ക്കേ​​ല്‍​പ്പി​​ച്ച ശേ​​ഷം ജോ​​സ​​ഫ് ര​​ക്ഷ​​പ്പെ​​ട്ടെ​​ന്നാ​​ണ് രാ​​ജേ​​ന്ദ്ര​​ന്‍ പ​റ​ഞ്ഞി​രു​ന്ന​ത്. എ​ന്നാ​ൽ, മൃ​ത​ദേ​ഹം കി​ട​ന്നി​രു​ന്ന വീ​ട്ടു​മു​റ്റ​ത്തും മ​​ല്‍​പി​​ടി​ത്തം ന​​ട​​ന്ന​​തി​ന്‍റെ സൂ​​ച​​ന​​ക​​ള്‍ പോ​​ലീ​​സി​​ന് ല​​ഭി​​ച്ചി​​രു​​ന്നു. ഇ​​തി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ല്‍ ന​​ട​​ത്തി​​യ ചോ​​ദ്യം​ചെ​​യ്യ​​ലി​​ല്‍ പ്ര​​തി കു​​റ്റം സ​​മ്മ​​തി​​ച്ചു.
കൊ​​ല​​പാ​​ത​​ക​​മെ​​ന്നു സൂ​​ച​​ന ല​​ഭി​​ച്ച​​തോ​​ടെ ഉ​​ടു​​മ്പ​​ന്‍​ചോ​​ല സി​​ഐ ഫി​​ലി​​പ് സാം, ​​നെ​​ടു​​ങ്ക​ണ്ടം സി​​ഐ ബി.​​എ​​സ്. ബി​​നു എ​​ന്നി​​വ​​ര​​ട​​ങ്ങി​​യ പ്ര​​ത്യേ​​ക അ​​ന്വേ​​ഷ​​ണ സം​​ഘ​​ത്തി​​നു ജി​​ല്ലാ പോ​​ലീ​​സ് മേ​​ധാ​​വി രൂ​​പം ന​​ല്‍​കി​​യി​​രു​​ന്നു.‌