സം​ര​ക്ഷ​ണ​ഭി​ത്തി തകർന്നു
Wednesday, July 6, 2022 11:14 PM IST
നെ​ടു​ങ്ക​ണ്ടം: സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ന്‍​സ് പ​ള്ളി​യു​ടെ മു​ന്നി​ലൂ​ടെ​യു​ള്ള റോ​ഡി​ന്‍റെ നി​ര്‍​മാ​ണ​ത്തി​ലി​രു​ന്ന സം​ര​ക്ഷ​ണ​ഭി​ത്തി ത​ക​ര്‍​ന്നു​വീ​ണു.
ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ​യോ​ടെ​യാ​ണ് സം​ഭ​വം. ഇ​ടി​ഞ്ഞു​വീ​ണ മ​ണ്ണും ക​ല്ലു​ക​ളും സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ന്‍​സ് എ​ല്‍​പി സ്‌​കൂ​ളി​ന്‍റെ വ​രാ​ന്ത​യി​ലേ​ക്കു പ​തി​ച്ചു. റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി സ്ഥി​തി​ഗ​തി​ക​ള്‍ വി​ല​യി​രു​ത്തി.
മൂ​ന്നാ​ര്‍: മൂ​ന്നാ​ര്‍ ടൗ​ണി​ലെ മൗ​ണ്ട് കാ​ര്‍​മ​ല്‍ ദേ​വാ​ല​യ​ത്തി​നു സ​മീ​പ​ത്തു​ള്ള സം​ര​ക്ഷ​ണ ഭി​ത്തി അ​പ​ക​ടാ​വ​സ്ഥ​യിൽ. ഭി​ത്തി വീ​ണ്ടു​കീ​റി താ​ഴേ​യ്ക്കു പ​തി​ക്കാ​നു​ള്ള സാ​ധ്യ​ത​യേ​റി​യ​തോ​ടെ താ​ഴെ​യു​ള്ള താ​മ​സ​ക്കാ​രോ​ടു ജാ​ഗ്ര​ത പാ​ലി​ക്കാ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ ചെ​രു​വി​നു താ​ഴെ നി​ര​വ​ധി വീ​ടു​ക​ള്‍ ഉ​ണ്ട്. മൂ​ന്നാ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി കെ.​എ​ന്‍. സ​ഹ​ജ​ന്‍ സ​ന്ദ​ര്‍​ശി​ച്ചു.

വീ​ടി​ന്‍റെ മേ​ല്‍​ക്കൂ​ര ത​ക​ര്‍​ന്നു​വീ​ണ്
വി​ദ്യാ​ര്‍​ഥി​ക്ക് പ​രി​ക്ക്

രാ​ജ​കു​മാ​രി: ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും വീ​ടി​ന്‍റെ മേ​ല്‍​ക്കൂ​ര ത​ക​ര്‍​ന്നു. മേ​ച്ചി​ല്‍​ഷീ​റ്റ് ത​ല​യി​ല്‍ വീ​ണ് വി​ദ്യാ​ര്‍​ഥി​ക്ക് പ​രി​ക്ക്. സൂ​ര്യ​നെ​ല്ലി സ​ഹാ​യ​പു​ര​ത്തെ അ​രു​ള്‍ ജ്ഞാ​ന​സു​ന്ദ​രി​യു​ടെ വീ​ടി​ന്‍റെ മേ​ല്‍​ക്കൂ​ര​യാ​ണ് ഇ​ന്ന​ലെ ത​ക​ര്‍​ന്ന​ത്. ശ​ക്ത​മാ​യ കാ​റ്റി​ല്‍ മേ​ച്ചി​ല്‍​ഷീ​റ്റ് തെ​റി​ച്ച് വീ​ടി​ന​ക​ത്തു​ണ്ടാ​യി​രു​ന്ന അ​രു​ളി​ന്‍റെ വി​ദ്യാ​ര്‍​ഥി​യാ​യ മ​ക​ന്‍റെ ത​ല​യി​ല്‍ വീ​ഴു​ക​യാ​യി​രു​ന്നു. കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച് ചി​കി​ത്സ ന​ല്‍​കി. മേ​ല്‍​ക്കൂ​ര പൂ​ര്‍​ണ​മാ​യി ത​ക​ര്‍​ന്നു.