കു​ട്ടി​ക​ളു​മാ​യി പോ​യ ഓ​ട്ടോ​യ്ക്കു മു​ക​ളി​ൽ പോ​സ്റ്റ് വീ​ണു
Wednesday, July 6, 2022 11:14 PM IST
ക​ട്ട​പ്പ​ന: പു​റ്റ​ടി​ക്കു മീ​പം ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ഓ​ട്ടോ​റി​ക്ഷ​യ്ക്കു മു​ക​ളി​ലേ​ക്ക് ഇ​ല​ക്‌​ട്രി​ക് പോ​സ്റ്റ് ഒ​ടി​ഞ്ഞു വീ​ണു. ഡ്രൈ​വ​റും വാ​ഹ​ന​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്ന സ്‌​കൂ​ള്‍ കു​ട്ടി​ക​ളും അ​ദ്ഭുത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു.
മ​രം ക​ട​പു​ഴ​കി ലൈ​നി​ല്‍ വീ​ണ​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് ഇ​ല​ക്‌​ട്രി​ക് പോ​സ്റ്റു​ക​ള്‍ മ​റി​ഞ്ഞ​ത്. ബു​ധ​നാ​ഴ്ച രാ​വി​ലെ എ​ട്ട​ര​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. സ്‌​കൂ​ള്‍ കു​ട്ടി​ക​ളു​മാ​യി പോ​യ പു​റ്റ​ടി ദേ​വി​വി​ലാ​സം സ​തീ​ഷി​ന്‍റെ ഓ​ട്ടോ​റി​ക്ഷ​യ്ക്കു മു​ക​ളി​ലേ​ക്കാ​ണ് വൈ​ദ്യു​തി പോ​സ്റ്റ് വീ​ണ​ത്.
മ​രം ലൈ​നി​ൽ വീ​ണ​തോ​ടെ നാ​ല് കോ​ണ്‍​ക്രീ​റ്റ് പോ​സ്റ്റു​ക​ളാ​ണ് റോ​ഡി​ലേ​ക്കു പ​തി​ച്ച​ത്. ഇ​തി​ല്‍ ഒ​രു പോ​സ്റ്റാ​ണ് ഓ​ട്ടോ​യു​ടെ മു​ക​ളി​ല്‍ വീ​ണ​ത്. ഓ​ട്ടോ​റി​ക്ഷ​യു​ടെ മു​ന്‍ ഭാ​ഗം പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്നു.
കാ​റും ലോ​റി​യും
ഇ​ടി​ച്ചു
കട്ടപ്പന: ക​ട്ട​പ്പ​ന-പു​ളി​യ​ന്‍​മ​ല പാ​ത​യി​ല്‍ പോ​ലീ​സ് വ​ള​വി​നു സ​മീ​പം കാ​റും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് അ​ര​മ​ണി​ക്കൂ​റോ​ളം ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. ബു​ധ​നാ​ഴ്ച രാ​വി​ലെ 10 ഓ​ടെ വൈ​ദ്യു​തി പോ​സ്റ്റു​മാ​യി വ​ന്ന ലോ​റി കാ​റു​മാ​യി കൂ​ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. ക​ട്ട​പ്പ​ന​യി​ല്‍​നി​ന്നു പോ​ലീ​സ് എ​ത്തി​യാ​ണ് ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ച​ത്. ഇ​തേ പാ​ത​യി​ല്‍ മ​രം ക​ട​പു​ഴ​കി വീ​ണ​തും ഗ​താ​ഗ​ത ത​ട​സ​ത്തി​നു കാ​ര​ണ​മാ​യി.
കാർ തെന്നിമാറി അപകടം
ചേന്പുകണ്ടം: ചേ​മ്പു​ക​ണ്ട​ത്ത് പു​റ്റ​ടി​യി​ലെ സ്വ​കാ​ര്യ കോ​ള​ജി​ല്‍ പ​ഠി​ക്കു​ന്ന വി​ദ്യാ​ര്‍​ഥി​ക​ള്‍ സ​ഞ്ച​രി​ച്ച കാ​ര്‍ നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യി റോ​ഡ​രി​കി​ല്‍ സ്ഥാ​പി​ച്ചി​രു​ന്ന കോ​ണ്‍​ക്രീ​റ്റ് മി​ക്‌​സിം​ഗ് യ​ന്ത്ര​ത്തി​ല്‍ ഇ​ടി​ച്ചു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ സ്വി​ഫ്റ്റ് കാ​റി​ന്‍റെ മു​ന്‍​വ​ശം പൂ​ര്‍​ണ​മാ​യി ത​ക​ര്‍​ന്നെ​ങ്കി​ലും കാ​റി​ലു​ണ്ടാ​യി​രു​ന്ന​വ​ര്‍ പ​രി​ക്കേ​ല്‍​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. ഇന്ന​ലെ ഉ​ച്ച​യോ​ടെ​യാ​ണ് അ​പ​ക​ടം. ക​ന​ത്ത മ​ഴ​യെ​ത്തു​ട​ര്‍​ന്നു കാ​ര്‍ റോ​ഡി​ല്‍​നി​ന്നു തെ​ന്നി​മാ​റി​യ​താ​ണ് അ​പ​ക​ട കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.
മ​സ്ജി​ദ്
അ​പ​ക​ടാ​വ​സ്ഥ​യി​ൽ
ശ​ക്ത​മാ​യ മ​ഴ​യി​ല്‍ തേ​ര്‍​ഡ്ക്യാ​മ്പ് ഹു​ജ്ജ​ത്തു​ല്‍ ഇ​സ്‌​ലാം ജ​മാ​അ​ത്ത് മ​സ്ജി​ദി​ന്‍റെ സം​ര​ക്ഷ​ണി​ഭി​ത്തി ത​ക​ര്‍​ന്നു. ഇ​തോ​ടെ മ​സ്‌​ജി​ദ് അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യി. 15 അ​ടി​യോ​ളം താ​ഴേ​ക്കാ​ണ് ക​ല്‍​ക്കെ​ട്ട് ത​ക​ര്‍​ന്നു വീ​ണ​ത്. ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ​യാ​ണ് ക​ല്‍​ക്കെ​ട്ട് ഇ​ടി​ഞ്ഞു വീ​ണ​ത്. മു​മ്പ് റോ​ഡ​രി​കി​നോ​ടു ചേ​ര്‍​ന്നു നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ത്തി​നാ​യി മ​ണ്ണെ​ടു​ത്തു നീ​ക്കി​യ ഭാ​ഗ​ത്തോ​ടു ചേ​ര്‍​ന്നാ​ണ് സം​ര​ക്ഷ​ണ​ഭി​ത്തി ത​ക​ര്‍​ന്നു വീ​ണ​ത്. പ്രാ​ര്‍​ഥ​ന​ക​ള്‍​ക്കാ​യി താ​ത്കാ​ലി​ക സം​വി​ധാ​നം ഒ​രു​ക്കു​മെ​ന്ന് മ​സ്ജി​ദ് ക​മ്മി​റ്റി അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.