നെ​ടു​ങ്ക​ണ്ടം മേ​ഖ​ല​യി​ല്‍ മ​രം​വീ​ണ് വീ​ടു​ക​ൾ ത​ക​ർ​ന്നു
Wednesday, July 6, 2022 11:14 PM IST
നെ​ടു​ങ്ക​ണ്ടം: ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും നെ​ടു​ങ്ക​ണ്ടം മേ​ഖ​ല​യി​ല്‍ വ്യാ​പ​ക നാ​ശം. മൂ​ന്നി​ട​ങ്ങ​ളി​ല്‍ വീ​ടി​നു മു​ക​ളി​ലേ​ക്കു മ​രം വീ​ണു. നെ​ടു​ങ്ക​ണ്ട​ത്തും തേ​ര്‍​ഡ്ക്യാ​മ്പി​ലും സം​ര​ക്ഷ​ണ ഭി​ത്തി​ക​ള്‍ ത​ക​ര്‍​ന്നു​വീ​ണു. ശ​ക്ത​മാ​യ കാ​റ്റി​ല്‍ നി​ര​വ​ധി മേ​ഖ​ല​ക​ളി​ല്‍ കൃ​ഷി​നാ​ശ​വും ഉ​ണ്ടാ​യി​ട്ടു​ണ്ട്.
ചേ​മ്പ​ള​ത്ത് ചൊ​വ്വാ​ഴ്ച രാ​ത്രി 10ഓ​ടെ കി​ഴ​ക്ക​നേ​ത്ത് ആ​ന്‍റ​ണി​യു​ടെ വീ​ടി​നു മു​ക​ളി​ലേ​ക്കു മ​രം വീ​ണു. വീ​ടി​ന്‍റെ അ​ടു​ക്ക​ള ഭാ​ഗ​ത്തി​നു മു​ക​ളി​ലാ​ണ് മ​രം വീ​ണ​ത്. മേ​ല്‍​ക്കൂ​ര പൂ​ര്‍​ണ​മാ​യി ത​ക​ര്‍​ന്നു. വീ​ട്ടു​പ​ക​ര​ണ​ങ്ങ​ള്‍​ക്കും കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ച്ചു. വീ​ടി​ന്‍റെ ഭി​ത്തി വി​ണ്ടു​കീ​റി​യി​ട്ടു​ണ്ട്. അ​പ​ക​ട​ത്തി​ല്‍ ആ​ര്‍​ക്കും പ​രി​ക്കി​ല്ല.

തൂ​ക്കു​പാ​ല​ത്ത് ഇ​ന്ന​ലെ രാ​വി​ലെ ഒ​മ്പ​തോ​ടെ കു​റു​പ്പു​ക​ണ്ട​ത്തി​ല്‍ മു​ഹ​മ്മ​ദ് ഷ​മീ​റി​ന്‍റെ വീ​ടി​നു മു​ക​ളി​ലേ​ക്കും മ​രം ക​ട​പു​ഴ​കി വീ​ണു. കൈ​ക്കു​ഞ്ഞ് ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ വീ​ടി​നു​ള്ളി​ല്‍ ഉ​ണ്ടാ​യി​രു​ന്ന സ​മ​യ​മാ​ണ് മ​രം വീ​ണ​ത്. മ​രം വ​ന്നി​ടി​ച്ചു വീ​ടി​നു മു​ക​ളി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന കു​ടി​വെ​ള്ള ടാ​ങ്ക് ത​ക​ര്‍​ന്നു. വീ​ടി​നു ഭാ​ഗി​ക​മാ​യി കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ച്ചി​ട്ടു​ണ്ട്. അ​പ​ക​ട​ത്തി​ല്‍ വീ​ട്ടു​കാ​ര്‍ പ​രി​ക്കേ​ല്‍​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു.

ഉ​ടു​മ്പ​ന്‍​ചോ​ല​യ്ക്കു സ​മീ​പം ചെ​മ്മ​ണ്ണാ​റി​ല്‍ പൊ​രി​മ​റ്റ​ത്തി​ല്‍ ഉ​ഷ ഷാ​ജി​യു​ടെ വീ​ടി​നു മു​ക​ളി​ലേ​ക്കു മ​രം ഒ​ടി​ഞ്ഞു​വീ​ണു. ഇ​ന്ന​ലെ രാ​വി​ലെ ഒ​ന്‍​പ​തോ​ടെ​യാ​ണ് സം​ഭ​വം. വീ​ടി​ന് കേ​ടു​പാ​ടു​ക​ളു​ണ്ട്. സം​ഭ​വ​ത്തി​ല്‍ ആ​ര്‍​ക്കും പ​രി​ക്കി​ല്ല. മൂ​ന്നി​ട​ങ്ങ​ളി​ലും റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി നാ​ശ​ന​ഷ്ട​ങ്ങ​ള്‍ വി​ല​യി​രു​ത്തി.