അ​നു​സ്മ​ര​ണ സ​മ്മേ​ള​നം
Wednesday, July 6, 2022 10:15 PM IST
തൊ​ടു​പു​ഴ: പ്ര​മു​ഖ ഗാ​ന്ധി​യ​നും പ​ത്മ​ശ്രീ ജേ​താ​വു​മാ​യി​രു​ന്ന പി. ​ഗോ​പി​നാ​ഥ​ന്‍ നാ​യ​രു​ടെ നി​ര്യാ​ണ​ത്തി​ല്‍ ഗാ​ന്ധി ദ​ര്‍​ശ​ന്‍​വേ​ദി അ​നു​ശോ​ചി​ച്ചു. അ​നു​സ്മ​ര​ണ സ​മ്മ​ള​ന​ത്തി​ല്‍ ഗാ​ന്ധി ദ​ര്‍​ശ​ന്‍​വേ​ദി ജി​ല്ലാ ചെ​യ​ര്‍​മാ​ന്‍ അ​ഡ്വ. ആ​ല്‍​ബ​ര്‍​ട്ട് ജോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ. ​വി​ന്‍​സെ​ന്‍റ് മാ​ളി​യേ​ക്ക​ല്‍, ടി.​ജെ. പീ​റ്റ​ര്‍, എ​ന്‍. വി​നോ​ദ് കു​മാ​ര്‍, എം.​ഡി. ദേ​വ​ദാ​സ്, കെ.​ജി. സ​ജി​മോ​ന്‍, ജോ​ര്‍​ജ് ജോ​ണ്‍, പി.​യു. ഷാ​ഹു​ല്‍ ഹ​മീ​ദ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.
തൊ​ടു​പു​ഴ: ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സും തൊ​ടു​പു​ഴ ഡ​യ​റ്റും പി.​എ​ന്‍. പ​ണി​ക്ക​ര്‍ ഫൗ​ണ്ട​ഷ​നും സം​ഘ​ടി​പ്പി​ക്കു​ന്ന വാ​യ​ന പ​ക്ഷാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ന് തൊ​ടു​പു​ഴ ഡ​യ​റ്റി​ല്‍ ഐ.​വി. ദാ​സ് അ​നു​സ്മ​ര​ണം, പു​സ്ത​കാ​സ്വാ​ദ​നം, സാ​ഹി​ത്യ​സ​ദ​സ് എ​ന്നി​വ സം​ഘ​ടി​പ്പി​ക്കും. രാ​വി​ലെ 10.30ന് ​ഡീ​ന്‍ കു​ര്യാ​ക്കോ​സ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍​മാ​ന്‍ സ​നീ​ഷ് ജോ​ര്‍​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി​ജി കെ. ​ഫി​ലി​പ്പ് മു​ഖ്യ​പ്ര​ഭാ​ഷ​ണം നി​ര്‍​വ​ഹി​ക്കും.