ബ​ജ​റ്റ് ടൂ​റി​സം യാ​ത്ര: മ​ല​ങ്ക​രയേയും ഉ​ള്‍​പ്പെ​ടു​ത്ത​ണ​മെ​ന്ന്
Wednesday, July 6, 2022 10:15 PM IST
മു​ട്ടം: കെ​എ​സ്ആ​ര്‍​ടി​സി തൊ​ടു​പു​ഴ ഡി​പ്പോ​യി​ല്‍​നി​ന്ന് ആ​രം​ഭി​ക്കു​ന്ന ബ​ജ​റ്റ് ടൂ​റി​സം പ​ദ്ധ​തി​യി​ല്‍ മ​ല​ങ്ക​ര ടൂ​റി​സം ഹ​ബ്ബി​നെ​യും ഉ​ള്‍​പ്പെ​ടു​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മു​ട്ടം ടൂ​റി​സം ഡെ​വ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ നി​വേ​ദ​നം ന​ല്‍​കി. ഞാ​യ​റാ​ഴ്ച​യാ​ണ് തൊ​ടു​പു​ഴ ഡി​പ്പോ​യി​ല്‍​നി​ന്നു​ള്ള ആ​ദ്യ ടൂ​റി​സം പാ​ക്കേ​ജ് സ​ര്‍​വീ​സ് ആ​രം​ഭി​ക്കു​ന്ന​ത്.
നാ​ടു​കാ​ണി പ​വ​ലി​യ​ന്‍, ഇ​ടു​ക്കി ഡാം, ​കാ​ല്‍​വ​രി മൗ​ണ്ട്, അ​ഞ്ചു​രു​ളി, വാ​ഗ​മ​ണ്‍ എ​ന്നീ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കാ​ണ് തൊ​ടു​പു​ഴ​യി​ല്‍​നി​ന്നു​ള്ള യാ​ത്ര. എ​ന്നാ​ല്‍ തൊ​ടു​പു​ഴ ഡി​പ്പോ​യ്ക്കു സ​മീ​പ​ത്തു​ള്ള മ​ല​ങ്ക​ര ടൂ​റി​സം ഹ​ബ്ബി​നെ ഉ​ള്‍​പ്പെ​ടു​ത്തി​യി​ല്ല. ഇ​തേ​ത്തു​ട​ര്‍​ന്നാ​ണു സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ തൊ​ടു​പു​ഴ കെ​എ​സ്ആ​ര്‍​ടി​സി അ​ധി​കൃ​ത​ര്‍​ക്ക് ഭാ​ര​വാ​ഹി​ക​ളാ​യ ടോ​മി ജോ​ര്‍​ജ് മൂ​ഴി​ക്കു​ഴി​യി​ല്‍, കെ.​കെ. നാ​രാ​യ​ണ​ന്‍, ഷാ​ജി എ​മ്പ്ര​യി​ല്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ നി​വേ​ദ​നം ന​ല്‍​കി​യ​ത്.

വാ​ര്‍​ഷി​ക​വും കു​ടും​ബ​സം​ഗ​മ​വും

രാ​ജാ​ക്കാ​ട്: മ​രി​യ​ന്‍ ചാ​രി​റ്റ​ബി​ള്‍ ട്ര​സ്റ്റി​ന്‍റെ മൂ​ന്നാം വാ​ര്‍​ഷി​ക​വും കു​ടും​ബ സം​ഗ​മ​വും ന​ട​ത്തി. മു​ല്ല​ക്കാ​നം സാ​ന്‍​ജോ കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന വാ​ര്‍​ഷി​കാ​ഘോ​ഷം രാ​ജാ​ക്കാ​ട് ക്രി​സ്തു​രാ​ജ ഫൊ​റോ​ന പ​ള്ളി വി​കാ​രി ഫാ. ​ജോ​ബി വാ​ഴ​യി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ട്ര​സ്റ്റ് പ്ര​സി​ഡ​ന്‍റ് ബെ​ന്നി പാ​ല​ക്കാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.