മാ​യി​ല്ല, ഈ ​അ​ക്ഷ​ര ജ്യോ​തി​സ്; ശി​ഷ്യ​ലോ​ക​ത്തി​ന്‍റെ പ്ര​ണാ​മം
Wednesday, July 6, 2022 10:15 PM IST
ജെ​യി​സ് വാ​ട്ട​പ്പി​ള്ളി​ല്‍

തൊ​ടു​പു​ഴ: തു​ടി​യ​ൻ​പ്ലാ​ക്ക​ൽ പ്ര​ഫ. ടി.​എ​സ്. ചാ​ക്കോ​യു​ടെ വേ​ർ​പാ​ടി​ലൂ​ടെ ന​ഷ്ട​മാ​യ​ത് വി​ദ്യാ​ഭ്യാ​സ വി​ച​ക്ഷ​ണ​നും തൊ​ടു​പു​ഴ​യു​ടെ സാ​മൂ​ഹ്യ, സാം​സ്കാ​രി​ക രം​ഗ​ത്തു തി​ള​ങ്ങി​യ മ​ഹ​ദ്‌ വ്യ​ക്തി​ത്വം. ആ​ദ്യ​ത്തെ ഇ​ട​പെ​ട​ലി​ൽ​ത്ത​ന്നെ ഹൃ​ദ​യ​ത്തി​ൽ ഇ​ടം​പി​ടി​ക്കു​ന്നി​ട​ത്തോ​ളം മ​ധു​ര​ത​ര​മാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ ഇ​ട​പെ​ട​ലു​കൾ.
പാ​ലാ സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ലാ​യി​രു​ന്നു ബി​രു​ദ പ​ഠ​നം. മ​ദ്രാ​സ് ല​യോ​ള കോ​ള​ജി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദം. 1957ൽ ​പാ​ലാ സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ൽ അ​ധ്യാ​പ​ക​നാ​യി. പി​ന്നീ​ട് ക​ർ​ണാ​ട​ക​യി​ലെ ഹൂ​ബ്ലി, ബ​ൽ​ഗാം എ​ന്നി​വി​ട​ങ്ങ​ളി​ലെ എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജു​ക​ളി​ൽ സേ​വ​നം അ​നു​ഷ്ഠി​ച്ചു. 1964ൽ ​ന്യൂ​മാ​ൻ കോ​ള​ജ് തുടങ്ങി​യ​പ്പോ​ൾ ഗ​ണി​ത​ശാ​സ്ത്ര അ​ധ്യാ​പ​ക​നാ​യി ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച ഇ​ദ്ദേ​ഹം പി​ന്നീ​ട് വൈ​സ് പ്രി​ൻ​സി​പ്പ​ലാ​യും 1985 മു​ത​ൽ 1988 വരെ മു​രി​ക്കാ​ശേ​രി പാ​വ​നാ​ത്മ കോ​ള​ജ് പ്രി​ൻ​സി​പ്പ​ലാ​യും പ്ര​വ​ർ​ത്തി​ച്ചു.

പേ​രെ​ടു​ത്തു വി​ളി​ക്കും

1988 മു​ത​ൽ 1994 വ​രെ ന്യൂ​മാ​ൻ കോ​ള​ജ് പ്രി​ൻ​സി​പ്പ​ലാ​യി. കോ​ള​ജി​ന്‍റെ അ​ക്കാ​ദ​മി​ക വ​ള​ർ​ച്ച​യ്ക്കും സ​മ​ഗ്ര പു​രോ​ഗ​തി​ക്കു​മാ​യി നി​ര​വ​ധി ക​ർ​മ​പ​ദ്ധ​തി​ക​ൾ ന​ട​പ്പി​ലാ​ക്കി. മ​ധ്യ​തി​രു​വി​താം​കൂ​റി​ലെ കോ​ള​ജു​ക​ളി​ൽ എ​ൻ​സി​സി യൂ​ണി​റ്റ് ആ​ദ്യ​മാ​യി ഇ​വി​ടെ ആ​രം​ഭി​ച്ചു. ഹൂ​ബ്ലി​യി​ൽ അ​ധ്യാ​പ​ക​നാ​യി​രി​ക്കേ എ​ൻ​സി​സി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു ല​ഭി​ച്ച പ​രി​ശീ​ല​ന​മാ​ണ് ഇ​തി​നു പ്ര​ചോ​ദ​ന​മാ​യ​ത്.
ഓ​രോ വി​ദ്യാ​ർ​ഥി​യെ​യും പേ​രെ​ടു​ത്തു വി​ളി​ക്കാ​ൻ ക​ഴി​യു​ന്ന ഇ​ഴ​യ​ടു​പ്പ​മാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​നു​ണ്ടാ​യി​രു​ന്ന​ത്. എം​ജി യൂ​ണി​വേ​ഴ്സി​റ്റി അ​ക്കാ​ദ​മി​ക് കൗ​ണ്‍​സി​ലം​ഗം, സം​സ്ഥാ​ന മൈ​നോ​രി​റ്റി കൗ​ണ്‍​സി​ലം​ഗം, സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ​യും കോ​ത​മം​ഗ​ലം രൂ​പ​ത​യു​ടെ​യും ഫി​നാ​ൻ​സ് കൗ​ണ്‍​സി​ലം​ഗം, മൂ​ന്നു പ​തി​റ്റാ​ണ്ട് പാ​സ്റ്റ​റ​ൽ കൗ​ണ്‍​സി​ൽ മെം​ബ​ർ എ​ന്നീ നില​ക​ളി​ലും പ്ര​വ​ർ​ത്തിച്ചു.

ശി​ഷ്യ​സ​ന്പ​ത്ത്

വാ​ഴ​ക്കു​ള​ത്ത് വി​ശ്വ​ജ്യോ​തി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് സ്ഥാ​പി​ക്കു​ന്ന​തി​നു മു​ന്നി​ൽ​നി​ന്നു പ്ര​വ​ർ​ത്തി​ച്ചു. 12 വ​ർ​ഷം വി​ശ്വ​ജ്യോ​തി കോ​ള​ജ് ഡ​യ​റ​ക്ട​റാ​യും തൊ​ടു​പു​ഴ റ​ബ​ർ മാ​ർ​ക്ക​റ്റിം​ഗ് സൊ​സൈ​റ്റി ഡ​യ​റ​ക്ട​ർ ബോ​ർ​ഡം​ഗ​മാ​യും സേ​വ​നം ചെ​യ്തു. വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലെ സം​ഭാ​വ​ന പ​രി​ഗ​ണി​ച്ചു വി​ദ്യാ​ഭ്യാ​സ എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ് ന​ൽ​കി ദീ​പി​ക അ​ദ്ദേ​ഹ​ത്തെ ആ​ദ​രി​ച്ചി​രു​ന്നു. ആ​യി​ര​ക്ക​ണ​ക്കി​നു ശി​ഷ്യ​സ​ന്പ​ത്തിന് ഉ​ട​മ​യാ​യ ചാ​ക്കോ സാ​റി​ന്‍റെ വേ​ർ​പാ​ട് എ​ല്ലാ​വ​ർ​ക്കും നൊ​ന്പ​ര​മാ​യി.
സം​സ്കാ​രം ഇ​ന്നു രാ​വി​ലെ 9.30ന് ​തൊ​ടു​പുഴ തെ​നം​കു​ന്ന് സെ​ന്‍റ് മൈ​ക്കി​ൾ​സ് പ​ള്ളി​യി​ൽ. ഭാര്യ: ആ​ലീ​സ്. പ്ര​ഫ. ഗ്ലാ​ഡി ജേ​ക്ക​ബ്, ഷേ​ർ​ളി ജേ​ക്ക​ബ്, ഡോ. ​ജോ ജേ​ക്ക​ബ്, ശാ​ന്തി ബോ​ബി, മാ​ർ​ട്ടി​ൻ ജേ​ക്ക​ബ്, സി​സി ജോ​മോ​ൻ എ​ന്നി​വ​രാ​ണ് മ​ക്ക​ൾ.