അ​ഗ​തി​മ​ന്ദി​ര​ങ്ങ​ളു​ടെ സ​ഹാ​യം നി​ര്‍​ത്തി​യ​ത് പ്ര​തി​ഷേ​ധാ​ര്‍​ഹം
Wednesday, July 6, 2022 10:15 PM IST
തൊ​ടു​പു​ഴ: വൃ​ദ്ധ​സ​ദ​ന​ങ്ങ​ള​ട​ക്ക​മു​ള്ള അ​ഗ​തി കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് സൗ​ജ​ന്യ നി​ര​ക്കി​ല്‍ ന​ല്‍​കി​വ​ന്നി​രു​ന്ന ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​ടെ വി​ത​ര​ണം നി​ര്‍​ത്ത​ലാ​ക്കി​യ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ര​ണ്ടു ല​ക്ഷം കോ​ടി​യു​ടെ കെ-​റെ​യി​ല്‍ പ​ദ്ധ​തി കൊ​ണ്ടു​വ​രു​മെ​ന്ന് പ​റ​യു​ന്ന​തി​ല്‍ എ​ന്ത് ജ​ന​കീ​യ​ത​യാ​ണു​ള്ള​തെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് ഉ​ന്ന​താ​ധി​കാ​ര സ​മി​തി​യം​ഗം അ​പു ജോ​ണ്‍ ജോ​സ​ഫ്.
സൗ​ജ​ന്യ​നി​ര​ക്കി​ല്‍ ഭ​ക്ഷ്യ​വ​സ്തു​ക്ക​ള്‍ ല​ഭി​ക്കു​ന്ന 1800 ഓ​ളം സ്ഥാ​പ​ന​ങ്ങ​ളാ​ണ് കേ​ര​ള​ത്തി​ലു​ള്ള​ത്. ബാ​ല​ഭ​വ​നു​ക​ള്‍, അ​ഭ​യ​ഭ​വ​നു​ക​ള്‍, ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ താ​മ​സ​കേ​ന്ദ്ര​ങ്ങ​ള്‍, പാ​ലി​യേ​റ്റീ​വ് കെ​യ​ര്‍ സെ​ന്‍റ​റു​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ക​ഴി​യു​ന്ന ഒ​രു ല​ക്ഷ​ത്തോ​ളം പേ​രു​ടെ അ​ന്ന​മാ​ണ് ഇ​തു​വ​ഴി മു​ട​ങ്ങു​ന്ന​ത്. ഇ​വ​രു​ടെ രോ​ദ​ന​ങ്ങ​ള്‍ കാ​ണാ​ന്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ത​യാ​റാ​ക​ണമെന്ന് അ​ദ്ദേ​ഹം ആവശ്യപ്പെട്ടു.

ക്ല​ബു​ക​ളു​ടെ ഉ​ദ്ഘാ​ട​നം

മു​ത​ല​ക്കോ​ടം: സെ​ന്‍റ് ജോ​ര്‍​ജ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ വി​ദ്യാ​രം​ഗം ക​ലാ​സാ​ഹി​ത്യ​വേ​ദി​യു​ടെ​യും വി​വി​ധ ക്ല​ബു​ക​ളു​ടെ​യും ഉ​ദ്ഘാ​ട​നം ന​ട​ത്തി. സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ റ​വ. ഡോ. ​ജോ​ര്‍​ജ് താ​ന​ത്തു​പ​റ​മ്പി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബാ​ല​സാ​ഹി​ത്യ അ​ക്കാ​ദ​മി അ​വാ​ര്‍​ഡ് ജേ​താ​വ് ര​ഞ്ജി​ത് ജോ​ര്‍​ജ് ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. ഹെ​ഡ്മാ​സ്റ്റ​ര്‍ ഫാ. ​പോ​ള്‍ എ​ട​ത്തൊ​ട്ടി, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ഷെ​ന്‍റോ ജോ​സ്, അ​ധ്യാ​പ​ക​രാ​യ അ​മ്പി​ളി തോ​മ​സ്, ര​ഞ്ജി​ത് മോ​ഹ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.