ഇ​വി​ടെ പാ​ത​ക​ൾ​ക്ക് ചോ​ര​ച്ചു​വ​പ്പ് !
Wednesday, July 6, 2022 10:15 PM IST
തൊ​ടു​പു​ഴ: ബോ​ധ​വ​ത്ക​ര​ണ​വും മു​ന്‍​ക​രു​ത​ലു​ക​ളും ശ​ക്ത​മാ​കു​മ്പോ​ഴും ജി​ല്ല​യി​ല്‍ റോ​ഡ​പ​ക​ട​ങ്ങ​ള്‍ പെ​രു​കു​ന്നു. ക​ഴി​ഞ്ഞ ഒ​രു മാ​സ​ത്തി​നി​ടെ കൗ​മാ​ര​ക്കാ​ര്‍ ഉ​ള്‍​പ്പെ​ടെ 15 പേ​രാ​ണ് മ​രി​ച്ച​ത്.
ക​ഴി​ഞ്ഞ മാ​സ​മാ​യി​രു​ന്നു അ​പ​ക​ട​ങ്ങ​ള്‍ ഏ​റെ​യും. ആ​കെ 98 വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ ജൂ​ണി​ല്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തു. എ​ല്ലാ ദി​വ​സ​വും​ത​ന്നെ അ​പ​ക​ട​ങ്ങ​ളു​ണ്ടാ​യി. വ്യ​ത്യ​സ്ത അ​പ​ക​ട​ങ്ങ​ളി​ൽ 15 പേ​ര്‍ മ​രി​ച്ച​തി​നു പു​റ​മേ 112 പേ​ര്‍​ക്കു സാ​ര​മാ​യി പ​രി​ക്കേ​റ്റു. ആ​റു പേ​ര്‍ മ​രി​ച്ച​തു വാ​ഹ​നം നി​യ​ന്ത്ര​ണം​വി​ട്ട് മ​തി​ലി​ലും മ​റ്റും ഇ​ടി​ച്ചു ക​യ​റി​യാ​ണ്. ഈ ​മാ​സ​വും ജി​ല്ല​യി​ല്‍ അ​പ​ക​ട​ങ്ങ​ളും മ​ര​ണ​വും റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടു​ണ്ട്.

967 അ​പ​ക​ട​ങ്ങ​ൾ

ക​ഴി​ഞ്ഞ വ​ര്‍​ഷം ജി​ല്ല​യി​ല്‍ 967 വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ റി​പ്പോ​ര്‍​ട്ട് ചെ​യ്തു. 41 പേ​ര്‍ മ​രി​ച്ചു. ഈ ​വ​ര്‍​ഷം പ​കു​തി പി​ന്നി​ടു​മ്പോ​ള്‍​ത്ത​ന്നെ മ​ര​ണ​നി​ര​ക്ക് ക​ഴി​ഞ്ഞ വ​ര്‍​ഷ​ത്തേ​ക്കാ​ള്‍ കൂ​ടു​ത​ൽ. ഈ ​വ​ര്‍​ഷം ഇ​തു​വ​രെ മ​രി​ച്ച​ത് 56 പേ​രാ​ണ്. അ​മി​ത വേ​ഗം, അ​ശ്ര​ദ്ധ എ​ന്നി​വ​യ്‌​ക്കൊ​പ്പം റോ​ഡി​ന്‍റെ അ​പാ​ക​ത​ക​ളും അ​പ​ക​ടം കൂ​ടാ​ൻ കാ​ര​ണ​ങ്ങ​ളാ​ണ്.
അ​പ​ക​ട​ങ്ങ​ള്‍ കൂ​ടു​ത​ലാ​യി ഉ​ണ്ടാ​കു​ന്ന മേ​ഖ​ല​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ചു പ​ട്രോ​ളിം​ഗും പ​രി​ശോ​ധ​ന​യും ശ​ക്ത​മാ​ക്കു​മെ​ന്നും പ​രി​ഹാ​ര ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്നും മോ​ട്ട​ര്‍ വാ​ഹ​ന​വ​കു​പ്പ് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. റോ​ഡി​ന്‍റെ അ​പാ​ക​ത​യാ​ണ് പ്ര​ശ്‌​ന​മെ​ങ്കി​ല്‍ അ​തു പ​രി​ഹ​രി​ക്കാ​നും നി​ര്‍​ദേ​ശ​ങ്ങ​ള്‍ ന​ല്‍​കും.

അ​മി​ത​വേ​ഗം, അ​ശ്ര​ദ്ധ

വാ​ഹ​ന​ങ്ങ​ളു​മാ​യി നി​ര​ത്തു​ക​ളി​ലി​റ​ങ്ങു​ന്ന​വ​രി​ല്‍ അ​ധി​കം പേ​രും റോ​ഡ് നി​യ​മ​ങ്ങ​ളും നി​ര​ത്തു​ക​ളി​ല്‍ പാ​ലി​ക്കേ​ണ്ട റോ​ഡ് മ​ര്യാ​ദ​ക​ളും പാ​ലി​ക്കാ​ന്‍ ത​യാ​റാ​കു​ന്നി​ല്ലെ​ന്നു അ​ധി​കൃ​ത​ര്‍ പ​റ​യു​ന്നു.
അ​മി​ത വേ​ഗ​ത്തി​ല്‍ അ​പ​ക​ടം ക്ഷ​ണി​ച്ചു വ​രു​ത്തു​ന്ന​തി​ലേ​റെ​യും യു​വാ​ക്ക​ളാ​ണ്. വാ​ഹ​ന​പ്പെ​രു​പ്പ​വും റോ​ഡു​ക​ളു​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​ടെ അ​പ​ര്യാ​പ്ത​ത​യു​മെ​ല്ലാം അ​പ​ക​ട​ങ്ങ​ള്‍​ക്കു കാ​ര​ണ​മാ​ണ്. ഹൈ​റേ​ഞ്ചി​ലെ പ​ല റോ​ഡു​ക​ള്‍​ക്കും ആ​വ​ശ്യ​മാ​യ വീ​തി​യോ വ​ശ​ങ്ങ​ളി​ല്‍ സം​ര​ക്ഷ​ണ​ഭി​ത്തി​യോ ഇ​ല്ല. റോ​ഡു​ക​ളു​ടെ ശോ​ച്യാ​വ​സ്ഥ​യാ​ണു മ​റ്റൊ​രു കാ​ര​ണം.
ഡ്രൈ​വ​ര്‍​മാ​ര്‍ വേ​ണ്ട​ത്ര വി​ശ്ര​മ​മി​ല്ലാ​തെ വാ​ഹ​ന​മോ​ടി​ക്കു​ന്ന​തും മ​ദ്യ​പി​ച്ചു​ള്ള ഡ്രൈ​വിം​ഗും അ​പ​ക​ട​കാ​ര​ണ​മാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം മ​ദ്യ​പി​ച്ച് ആം​ബു​ല​ന്‍​സ് ഓ​ടി​ച്ച ഡ്രൈ​വ​റു​ടെ ലൈ​സ​ന്‍സ് സ​സ്‌​പെ​ന്‍​ഡ് ചെ​യ്തി​രുന്നു.