വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് ഇ​ന്ന് അ​വ​ധി
Wednesday, July 6, 2022 10:15 PM IST
തൊ​ടു​പു​ഴ: ജി​ല്ല​യി​ലെ അ​ങ്ക​ണ​വാ​ടി​ക​ള്‍, ന​ഴ്സ​റി​ക​ള്‍, കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ങ്ങ​ള്‍, സി​ബി​എ​സ്ഇ, ഐ​സി​എ​സ്ഇ സ്‌​കൂ​ളു​ക​ള്‍, പ്ര​ഫ​ഷ​ണ​ല്‍ കോ​ള​ജു​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും ഇ​ന്ന് അ​വ​ധി ആ​യി​രി​ക്കു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ ഷീ​ബ ജോ​ര്‍​ജ് അ​റി​യി​ച്ചു. ന​ഷ്ട​പ്പെ​ടു​ന്ന പ​ഠ​ന സ​മ​യം ക്ര​മീ​ക​രി​ക്കാ​ന്‍ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന മേ​ധാ​വി​ക​ള്‍ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം. മു​ന്‍​കൂ​ട്ടി നി​ശ്ച​യി​ച്ച പ​രീ​ക്ഷ​ക​ള്‍​ക്കും ഇ​ന്‍റ​ര്‍​വ്യൂ​വി​നും മാ​റ്റ​മി​ല്ല.

ഗ​താ​ഗ​ത നി​യ​ന്ത്ര​ണം

മൂന്നാർ: പ​ഴ​യ മൂ​ന്നാ​ര്‍- ദേ​വി​കു​ളം റോ​ഡി​ല്‍ തു​ട​ര്‍​ച്ച​യാ​യി ഉ​ണ്ടാ​കു​ന്ന മ​ണ്ണി​ടി​ച്ചി​ല്‍ മൂ​ലം വാ​ഹ​ന ഗ​താ​ഗ​തം സാ​ധ്യ​മ​ല്ലാ​ത്ത സാ​ഹ​ച​ര്യം ഉ​ള്ള​തി​നാ​ല്‍ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി. അ​ടി​മാ​ലി​യി​ല്‍​നി​ന്നു ബോ​ഡി​മെ​ട്ടി​ലേ​ക്കു പോ​കു​ന്ന വാ​ഹ​ന​ങ്ങ​ള്‍ അ​ടി​മാ​ലി-​ഇ​രു​ട്ടു​കാ​നം-​ആ​ന​ച്ചാ​ല്‍-​കു​ഞ്ചി​ത്ത​ണ്ണി രാ​ജാ​ക്കാ​ട്-​പൂ​പ്പാ​റ വ​ഴി​യും ബോ​ഡി​മെ​ട്ടി​ല്‍​നി​ന്നു തി​രി​കെ വ​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍ പൂ​പ്പാ​റ-​രാ​ജാ​ക്കാ​ട്-​കു​ഞ്ചി​ത്ത​ണ്ണി ആ​ന​ച്ചാ​ല്‍ വ​ഴി​യും തി​രി​ച്ചു​വി​ടാ​ന്‍ ജി​ല്ലാ ക​ള​ക്ട​ര്‍ ഷീ​ബ ജോ​ര്‍​ജ് മൂ​ന്നാ​ര്‍ ഡി​വൈ​എ​സ്പി​ക്കു നി​ര്‍​ദേ​ശം ന​ല്‍​കി.