നാ​ടി​ന് അ​ഭി​മാ​ന​മാ​യി ഡോ. ​പ്രി​ന്‍​സ് കെ. ​മ​റ്റം
Wednesday, July 6, 2022 10:15 PM IST
തൊ​ടു​പു​ഴ: ഖ​ത്ത​റി​ലെ ദോ​ഹ​യി​ല്‍ ന​ട​ന്ന ഏ​ഷ്യ​ന്‍ ബാ​സ്‌​ക​റ്റ്‌​ബോ​ള്‍ ചാ​മ്പ്യ​ന്‍​ഷി​പ്പി​ന്‍റെ ഫൈ​ന​ല്‍ നി​യ​ന്ത്രി​ച്ച് ഫി​ബ ക​മ്മീ​ഷ​ണ​ര്‍ ഡോ. ​പ്രി​ന്‍​സ് കെ. ​മ​റ്റം നാ​ടി​ന് അ​ഭി​മാ​ന​മാ​യി. ഫി​ബ അ​ണ്ട​ര്‍-16 ഫൈ​ന​ല​ട​ക്കം എ​ട്ടു മ​ത്സ​ര​ങ്ങ​ളാ​ണ് തൊ​ടു​പു​ഴ സ്വ​ദേ​ശി​യാ​യ ഡോ. ​പ്രി​ന്‍​സ് കെ. ​മ​റ്റം നി​യ​ന്ത്രി​ച്ച​ത്. ഏ​ഷ്യ​യി​ലെ​യും ഓ​ഷ്യാ​നി​യ​യി​ലെ​യും 13 രാ​ജ്യ​ങ്ങ​ള്‍ പ​ങ്കെ​ടു​ത്ത ചാ​മ്പ്യ​ന്‍​ഷി​പ്പി​ലെ ന്യൂ​സി​ല​ന്‍​ഡ്-​ജ​പ്പാ​ന്‍ സെ​മി​ഫൈ​ന​ലും ഓ​സ്‌​ട്രേ​ലി​യ-​ജ​പ്പാ​ന്‍ ഫൈ​ന​ല്‍ മ​ത്സ​ര​വും അ​ദ്ദേ​ഹം നി​യ​ന്ത്രി​ച്ചു.
2012ല്‍ ​ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ ഫി​ബ ക​മ്മീ​ഷ​ണ​റാ​യി ലൈ​സ​ന്‍​സ് നേ​ടി​യ ഡോ. ​പ്രി​ന്‍​സ് ഇ​പ്പോ​ള്‍ ഇ​ന്ത്യ​യി​ല്‍​നി​ന്നു​ള്ള ര​ണ്ട് ക​മ്മീ​ഷ​ണ​ര്‍​മാ​രി​ല്‍​ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ ആ​ളാ​ണ്. 2017ല്‍ ​ഇ​ന്ത്യ​യി​ല്‍ ന​ട​ന്ന ഏ​ഷ്യ​ന്‍ അ​ണ്ട​ര്‍-16 വ​നി​താ ചാ​മ്പ്യ​ന്‍​ഷി​പ്പി​ലും 2018ല്‍ ​താ​യ്‌​ല​ന്‍​ഡി​ല്‍ ന​ട​ന്ന ഏ​ഷ്യ​ന്‍ അ​ണ്ട​ര്‍-18 പു​രു​ഷ ചാ​മ്പ്യ​ന്‍​ഷി​പ്പി​ലും 2019ല്‍ ​ഇ​ന്ത്യ​യി​ല്‍​ന​ട​ന്ന ഏ​ഷ്യ​ന്‍ സീ​നി​യ​ര്‍ വ​നി​താ ചാ​മ്പ്യ​ന്‍​ഷി​പ്പി​ലും ഫൈ​ന​ല്‍ മ​ത്സ​ര​ങ്ങ​ള്‍ ഉ​ള്‍​പ്പ​ടെ അ​നേ​കം രാ​ജ്യാ​ന്ത​ര മ​ത്സ​ര​ങ്ങ​ള്‍ ഇ​ദ്ദേ​ഹം നി​യ​ന്ത്രി​ച്ചി​ട്ടു​ണ്ട്.
കേ​ര​ള ബാ​സ്‌​ക​റ്റ്‌​ബോ​ള്‍ അ​സോ​സി​യേ​ഷ​ന്‍ മു​ന്‍ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യും ഫി​ബ ലെ​വ​ല്‍-2 പ​രി​ശീ​ല​ക​നു​മാ​യ ഡോ. ​പ്രി​ന്‍​സ് കേ​ര​ള ഒ​ളി​മ്പി​ക് അ​സോ​സി​യേ​ഷ​ന്‍ വൈ​സ് പ്ര​സി​ഡ​ന്‍റാ​യും പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ട്. മു​ട്ടം സാ​മൂ​ഹി​ക ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ല്‍ സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്ന ഡോ. ​പ്രി​ന്‍​സ് 120 ഓ​ളം സം​സ്ഥാ​ന​താ​ര​ങ്ങ​ളു​ടെ​യും നാ​ല് ഇ​ന്ത്യ​ന്‍ ക്യാ​മ്പ് താ​ര​ങ്ങ​ളു​ടെ​യും പ​രി​ശീ​ല​ക​ന്‍ കൂ​ടി​യാ​ണ്.