ക​ന​ത്ത മ​ഴ: മു​ന്‍​ക​രു​ത​ലു​മാ​യി ജി​ല്ലാ ഭ​ര​ണ​കൂ​ടം
Tuesday, July 5, 2022 10:44 PM IST
തൊ​ടു​പു​ഴ: ക​ന​ത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ ജി​ല്ല​യി​ല്‍ അ​തീ​വ ജാ​ഗ്ര​താ നി​ര്‍​ദേ​ശം. കാ​ലാ​വ​സ്ഥ വ​കു​പ്പ് ഇ​ന്ന് ഓ​റ​ഞ്ച് അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.
ഒ​റ്റ​പ്പെ​ട്ട ഇ​ട​ങ്ങ​ളി​ല്‍ ഇ​ന്നും അ​തി​ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ ഉ​രു​ള്‍​പൊ​ട്ട​ല്‍, മ​ണ്ണി​ടി​ച്ചി​ല്‍ സാ​ധ്യ​ത​യു​ള്ള മ​ല​യോ​ര മേ​ഖ​ല​ക​ളി​ലും പു​ഴ​യോ​ര​ങ്ങ​ളി​ലും താ​മ​സി​ക്കു​ന്ന​വ​ര്‍ അ​തീ​വ​ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നു ജി​ല്ലാ ഭ​ര​ണ​കൂ​ടം അ​റി​യി​ച്ചു. അ​പ​ക​ട​സാ​ധ്യ​ത​യു​ള്ള വി​നോ​ദ സ​ഞ്ചാ​ര മേ​ഖ​ല​ക​ളി​ലെ സ​ന്ദ​ര്‍​ശ​ന​വും യാ​ത്ര​യും താ​മ​സ​വും നി​രു​ത്സാ​ഹ​പ്പെ​ടു​ത്ത​ണ​മെ​ന്നു നി​ര്‍​ദേ​ശ​മു​ണ്ട്. വി​നോ​ദ​സ​ഞ്ചാ​ര​ത്തി​ന് നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തു​ന്ന​തി​ന് പോ​ലീ​സ്, വ​നം, ടൂ​റി​സം, ഡി​ടി​പി​സി വ​കു​പ്പു​ക​ള്‍ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം.
കാ​റ്റി​ലും മ​ഴ​യി​ലും മ​ര​ങ്ങ​ള്‍ മ​റി​ഞ്ഞു വീ​ണു​ണ്ടാ​യ അ​പ​ക​ട​ങ്ങ​ളി​ല്‍ തോ​ട്ടം തൊ​ഴി​ലാ​ളി​ക​ള്‍ മ​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ തോ​ട്ടം മേ​ഖ​ല​ക​ളി​ല്‍ ജോ​ലി​ക​ള്‍​ക്കു നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി. എ​സ്റ്റേ​റ്റ് ല​യ​ങ്ങ​ളി​ല്‍ താ​മ​സി​ക്കു​ന്ന തൊ​ഴി​ലാ​ളി​ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പു വ​രു​ത്തു​ന്ന​തി​നും ല​യ​ങ്ങ​ളു​ടെ സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പാ​ക്കു​ന്ന​തി​നും ത​ഹ​സി​ല്‍​ദാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ അ​സി​സ്റ്റ​ന്‍റ് ലേ​ബ​ര്‍ ഓ​ഫീ​സ​ര്‍, ഇ​ന്‍​സ്‌​പെ​ക്‌​ട​ര്‍ ഓ​ഫ് പ്ലാ​ന്‍റേ​ഷ​ന്‍​സ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘം ഉ​ട​ന്‍ ത​ന്നെ ല​യ​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ച്ച് ഒ​രാ​ഴ്ച​ക്ക​കം ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി​ക്കു റി​പ്പോ​ര്‍​ട്ട് ന​ല്‍​ക​ണം.
ല​യ​ങ്ങ​ളി​ല്‍ താ​മ​സി​ക്കു​ന്ന തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​ല്‍ വീ​ഴ്ച വ​രു​ത്തു​ന്ന എ​സ്റ്റേ​റ്റ് മാ​നേ​ജ്‌​മെ​ന്‍റു​ക​ള്‍​ക്കെ​തി​രേ ദു​ര​ന്ത നി​വാ​ര​ണ നി​യ​മ​പ്ര​കാ​രം ന​ട​പ​ടി സ്വീ​ക​രി​ക്കും. ജി​ല്ല​യി​ല്‍ തൊ​ഴി​ലു​റ​പ്പു ജോ​ലി​ക​ളും അ​ടി​യ​ന്ത​ര​മാ​യി നി​ര്‍​ത്തി​വ​യ്ക്കാ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. ദു​ര​ന്ത​സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് മ​ണ്ണെ​ടു​പ്പും നി​രോ​ധി​ച്ചു.
ജ​ന​ങ്ങ​ള്‍​ക്കു ഭീ​ഷ​ണി​യാ​യി നി​ല്‍​ക്കു​ന്ന മ​ര​ങ്ങ​ള്‍ അ​ടി​യ​ന്ത​ര​മാ​യി മു​റി​ച്ചു നീ​ക്കാ​ന്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് ജി​ല്ലാ ക​ള​ക്ട​ര്‍ നി​ര്‍​ദേ​ശം ന​ല്‍​കി. മ​ര​ങ്ങ​ള്‍ ഒ​ടി​ഞ്ഞു​വീ​ണ് വൈ​ദ്യു​തി​ലൈ​ന്‍ പൊ​ട്ടി​യാ​ല്‍ ഉ​ട​ന്‍ ത​ന്നെ വൈ​ദ്യു​തി​ബ​ന്ധം വി​ച്ഛേ​ദി​ക്കു​ന്ന​തി​നും വൈ​ദ്യു​തി വി​ത​ര​ണ ത​ട​സം അ​ടി​യ​ന്ത​ര​മാ​യി പ​രി​ഹ​രി​ക്കു​ന്ന​തി​നും ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കെ​എ​സ്ഇ​ബി അ​ധി​കൃ​ത​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. ദു​ര​ന്ത നി​വാ​ര​ണ ചു​മ​ത​ല​ക​ളി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഈ ​ദി​വ​സ​ങ്ങ​ളി​ല്‍ ജി​ല്ല വി​ട്ടു​പോ​ക​രു​തെ​ന്നും ഉ​ത്ത​ര​വി​ലു​ണ്ട്.