ഇ​എ​സ്എ വി​ജ്ഞാ​പ​നം: സ​ര്‍​ക്കാ​ര്‍ റി​പ്പോ​ര്‍​ട്ട് ന​ല്‍​ക​ണ​മെ​ന്ന് എം​പി
Tuesday, July 5, 2022 10:44 PM IST
തൊ​ടു​പു​ഴ: ക​സ്തൂ​രി​രം​ഗ​ന്‍ റി​പ്പോ​ര്‍​ട്ടി​ന്‍റെ ഭേ​ദ​ഗ​തി​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഇ​എ​സ്എ നി​ശ്ച​യി​ച്ച് വി​ജ്ഞാ​പ​ന​മി​റ​ക്കു​ന്ന​ത് ഒ​രു വ​ര്‍​ഷം കൂ​ടി നീ​ളു​ന്ന​ത് ആ​ശ​ങ്കാ​ജ​ന​ക​മാ​ണെ​ന്ന് ഡീ​ന്‍ കു​ര്യാ​ക്കോ​സ് എം​പി.
ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളും കൃ​ഷി​സ്ഥ​ല​ങ്ങ​ളും തോ​ട്ട​ങ്ങ​ളും ഒ​ഴി​വാ​ക്കി പ​രി​സ്ഥി​തി​ലോ​ല പ്ര​ദേ​ശ​ങ്ങ​ള്‍ നി​ര്‍​ദേ​ശി​ച്ചു കൊ​ണ്ടു​ള്ള അ​ന്തി​മ വി​ജ്ഞാ​പ​നം വൈ​കു​ന്ന​ത് സം​സ്ഥാ​ന​ങ്ങ​ള്‍ കൃ​ത്യ​മാ​യ വി​വ​ര​ങ്ങ​ള്‍ ന​ല്‍​കാ​ത്ത​തി​ന്‍റെ പേ​രി​ലാ​ണ്. മു​ന്‍ യു​ഡി​എ​ഫ് സ​ര്‍​ക്കാ​ര്‍ ഇ​വ ഒ​ഴി​വാ​ക്കി​യാ​ണ് റി​പ്പോ​ര്‍​ട്ട് ന​ല്‍​കി​യ​ത്. അ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ക​ര​ടു വി​ജ്ഞാ​പ​നം വ​ന്നി​ട്ടു​ള്ള​ത്. ഇ​തി​ല്‍​നി​ന്നു ഭേ​ദ​ഗ​തി വേ​ണ​മെ​ന്ന് സം​സ്ഥാ​നം കേ​ന്ദ്ര​ത്തോ​ട് ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും യു​ക്തി​പൂ​ര്‍​വ​മാ​യ റി​പ്പോ​ര്‍​ട്ട് ഇ​തു​വ​രെ ന​ല്‍​കി​യി​ട്ടി​ല്ല. ക​ര​ടു വി​ജ്ഞാ​പ​ന​ത്തി​ന്‍റെ കാ​ലാ​വ​ധി നീ​ളു​ന്ന​ത് കോ​ട​തി ഇ​ട​പെ​ട​ലി​ന് സാ​ധ്യ​ത കൂട്ടും.
ബ​ഫ​ര്‍ സോ​ണ്‍ വി​ഷ​യ​ത്തി​ല്‍ പ്ര​ഖ്യാ​പ​ന​മു​ണ്ടാ​യാ​ല്‍ കൂ​ടു​ത​ല്‍ ഗു​രു​ത​ര​മാ​യ പ്ര​തി​സ​ന്ധി​യു​ണ്ടാ​കു​മെ​ന്നും അ​ലം​ഭാ​വം വെ​ടി​ഞ്ഞ് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ഉ​ട​ന്‍ റി​പ്പോ​ര്‍​ട്ട് ന​ല്‍​ക​ണ​മെ​ന്നും എം​പി ആ​വ​ശ്യ​പ്പെ​ട്ടു.