ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭ: നാ​ട​കാ​ന്ത്യം രാ​ജി
Tuesday, July 5, 2022 10:44 PM IST
ക​ട്ട​പ്പ​ന: ഒ​രാ​ഴ്ച​യി​ലേ​റെ​യാ​യി തു​ട​ർ​ന്നു​വ​ന്ന ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭ​യി​ലെ കോ​ണ്‍​ഗ്ര​സ് നാ​ട​ക​ത്തി​ന് ഇ​ന്ന് തി​ര​ശീ​ല വീ​ണേ​ക്കും. ഇ​ന്ന് രാ​വി​ലെ 11ന് ​ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ ബീ​ന ജോ​ബി സ്ഥാ​നം രാ​ജി​വ​യ്ക്കും.
ഇ​ന്ന​ലെ വൈ​കു​ന്നേ​രം ഇ​ടു​ക്കി ഡി​സി​സി ഓ​ഫീ​സി​ൽ ചേ​ർ​ന്ന ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭ പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി യോ​ഗ​തീ​രു​മാ​ന​മ​നു​സ​രി​ച്ചാ​ണ് ഇ​വ​ർ രാ​ജി സ​ന്ന​ദ്ധ​ത അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. യു​ഡി​എ​ഫ് ധാ​ര​ണ അ​നു​സ​രി​ച്ച് ക​ഴി​ഞ്ഞ 29ന് ​ഇ​വ​ർ സ്ഥാ​നം രാ​ജി​വ​യ്ക്കേ​ണ്ട​താ​യി​രു​ന്നു.
കോ​ണ്‍​ഗ്ര​സ്-​ഐ പ​ക്ഷ​ത്തി​ന് ആ​ദ്യ ഒ​ന്ന​ര വ​ർ​ഷം അ​നു​വ​ദി​ച്ച അ​ധ്യ​ക്ഷ​സ്ഥാ​നം ബീ​നാ ജോ​ബി​ക്കു ന​ൽ​കു​ക​യാ​യി​രു​ന്നു. പി​ന്നീ​ടു​ള്ള ഒ​ന്ന​ര വ​ർ​ഷം ഐ ​പ​ക്ഷ​ത്തെ​ത​ന്നെ ഷൈ​നി സ​ണ്ണി ചെ​റി​യാ​നാ​ണ് എ​ന്നാ​ണ് ധാ​ര​ണ. ഭ​ര​ണ​സ​മി​തി​യു​ടെ അ​വ​സാ​ന​ത്തെ ര​ണ്ടു വ​ർ​ഷം കോ​ണ്‍​ഗ്ര​സ് എ ​പ​ക്ഷ​ത്തെ ബീ​നാ ടോ​മി​ക്കു​മാ​ണ്. ഈ ​ധാ​ര​ണ ലം​ഘി​ച്ച് ബീ​ന ജോ​ബി അ​ധ്യ​ക്ഷ​യാ​യി തു​ട​രു​ക​യാ​യി​രു​ന്നു. ഡി​സി​സി പ്ര​സി​ഡ​ന്‍റ് സി.​പി. മാ​ത്യു​വി​ന്‍റെ ഒ​ത്താ​ശ​യോ​ടെ അ​ധ്യ​ക്ഷ​സ്ഥാ​ന​ത്തു തു​ട​ർ​ന്ന ബീ​ന​യെ രാ​ജി​വ​യ്പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കോ​ണ്‍​ഗ്ര​സ് ക​ട്ട​പ്പ​ന മ​ണ്ഡ​ലം ക​മ്മി​റ്റി​യും 20 കോ​ണ്‍​ഗ്ര​സ് കൗ​ണ്‍​സി​ല​ർ​മാ​രും കെ​പി​സി​സി പ്ര​സി​ഡ​ന്‍റി​നും മ​റ്റും ക​ത്തു ന​ൽ​കി​യി​രു​ന്നു. രാ​ജി​വ​യ്ക്കാ​ത്ത പ​ക്ഷം ബീ​ന​ക്കെ​തി​രേ അ​വി​ശ്വാ​സം കൊ​ണ്ടു​വ​രാ​നും നീ​ക്കം ന​ട​ന്നി​രു​ന്നു.
കെ​പി​സി​സി പ്ര​സി​ഡ​ന്‍റി​ന്‍റെ നി​ർ​ദേ​ശ​മ​നു​സ​രി​ച്ചാ​ണ് ഇ​ന്ന​ലെ ഡി​സി​സി പ്ര​സി​ഡ​ന്‍റ് പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി യോ​ഗം വി​ളി​ച്ച​ത്. ഇ​തി​നി​ട​യി​ൽ ബീ​ന ജോ​ബി കെ​പി​സി​സി പ്ര​സി​ഡ​ന്‍റു​മാ​യി ച​ർ​ച്ച ന​ട​ത്തി​യ​താ​യും പ​റ​യു​ന്നു.