ബ​ഫ​ർ​ സോ​ണ്‍: പ്ര​തി​ഷേ​ധ ​ജ്വാ​ല​യു​മാ​യി ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ്
Tuesday, July 5, 2022 10:44 PM IST
കാ​ൽ​വ​രി​മൗ​ണ്ട്: ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് ഇ​ടു​ക്കി രൂ​പ​താ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ബ​ഫ​ർ സോ​ണ്‍ ഉ​ത്ത​ര​വ് പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ക​ർ​ഷ​ക പ്ര​തി​ഷേ​ധ​ജ്വാ​ല സം​ഘ​ടി​പ്പി​ച്ചു.

ബ​ഫ​ർ സോ​ണ്‍ ഉ​ത്ത​ര​വി​ൽ സീ​റോ മ​ല​ബാ​ർ സ​ഭ ആ​രം​ഭി​ച്ചി​രി​ക്കു​ന്ന സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പ്ര​തി​ഷേ​ധ ജ്വാ​ല ന​ട​ത്തി​യ​ത്. കാ​ൽ​വ​രി​മൗ​ണ്ടി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ഇ​ടു​ക്കി രൂ​പ​ത​യി​ലെ നാ​ലോ​ളം ഇ​ട​വ​ക​ക​ളി​ൽ നി​ന്നു​ള്ള നൂ​റു​ക​ണ​ക്കി​ന് ക​ർ​ഷ​ക കു​ടും​ബ​ങ്ങ​ൾ ജ്വാ​ല തെ​ളി​ച്ച് പ്ര​തി​ഷേ​ധി​ച്ചു.

പ്ര​തി​ഷേ​ധ​ജ്വാ​ല ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റ് ബി​ജു പ​റ​യ​ന്നി​ലം ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ​ഫ​ർ സോ​ണ്‍ വി​ഷ​യ​ത്തി​ൽ മ​ല​യോ​ര മേ​ഖ​ല​യി​ലു​ള്ള ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ നി​ല​നി​ൽ​ക്കു​ന്ന ആ​ശ​ങ്ക​ക​ൾ പ​രി​ഹ​രി​ക്ക​ണ​മെ​ന്നും ബ​ഫ​ർ സോ​ണ്‍ വ​ന​ത്തി​നു​ള്ളി​ൽ ത​ന്നെ നി​ല​നി​ർ​ത്ത​ണ​മെ​ന്നു​മാ​ണ് ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സ് ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

രൂ​പ​ത പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് കോ​യി​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മി​നി ഷാ​ജി ആ​ല​പ്പാ​ട്ട്, ഫാ. ​ജോ​ർ​ജ് മാ​രി​പ്പാ​ട്ട്, ഫാ. ​തോ​മ​സ് നെ​ച്ചി​ക്കാ​ട്ട്, ഫാ. ​കു​ര്യാ​ക്കോ​സ് ആ​റ​ക്കാ​ട്ട്, രാ​ജ​ൻ വ​ർ​ഗീ​സ്, ജോ​സ്കു​ട്ടി മ​ണ്ണു​ക്കു​ളം, ഷാ​ജി പു​ര​യി​ട​ത്തി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.