ജ​ന​സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തു​വ​രെ സ​മ​രം തു​ട​രും: ​ കേ​ര​ള കോ​ണ്‍​ഗ്ര​സ്
Tuesday, July 5, 2022 10:40 PM IST
ചെ​റു​തോ​ണി: ജ​ന​വാ​സ​മേ​ഖ​ല​ക​ളെ​യും കൃ​ഷി​യി​ട​ങ്ങ​ളെ​യും ബ​ഫ​ർ സോ​ണി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കി ജ​ന​സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തു​ന്ന​തു​വ​രെ കേ​ര​ള കോ​ണ്‍​ഗ്ര​സും ക​ർ​ഷ​ക​യൂ​ണി​യ​നും സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ആ​രം​ഭി​ച്ചി​ട്ടു​ള്ള സ​മ​ര​ങ്ങ​ൾ തു​ട​രു​മെ​ന്ന് പാ​ർ​ട്ടി ഡെ​പ്യൂ​ട്ടി ചെ​യ​ർ​മാ​ൻ കെ. ​ഫ്രാ​ൻ​സി​സ് ജോ​ർ​ജ് അ​റി​യി​ച്ചു.
കേ​ര​ള ക​ർ​ഷ​ക​യൂ​ണി​യ​ൻ ജി​ല്ലാ നേ​തൃ​യോ​ഗ​ത്തി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പ​രി​സ്ഥി​തി​ലോ​ല​പ്ര​ദേ​ശം സം​ബ​ന്ധി​ച്ച പ്ര​ശ്നം പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് ക​ർ​ഷ​ക​രും വി​വി​ധ ക​ർ​ഷ​ക സം​ഘ​ട​ന​ക​ളും പ​ത്ത് വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി ആ​വ​ശ്യ​പ്പെ​ടു​ന്ന​താ​ണ്. ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യം അ​വ​ഗ​ണി​ച്ചാ​ണ് ഇ​ട​തു​മു​ന്ന​ണി മ​ന്ത്രി​സ​ഭ തീ​രു​മാ​ന​മെ​ടു​ത്ത​ത്. ബ​ഫ​ർ സോ​ണ്‍ വ​ന​ത്തി​നു​ള്ളി​ൽ ക്ര​മീ​ക​രി​ക്ക​ണം. കേ​ര​ളം നേ​രി​ടു​ന്ന പ്ര​തി​സ​ന്ധി പ്ര​ധാ​ന​മ​ന്ത്രി​യെ​യും കേ​ന്ദ്ര പ​രി​സ്ഥി​തി മന്ത്രാ​ല​യ​ത്തെ​യും ബോ​ധ്യ​പ്പെ​ടു​ത്താ​ൻ സ​ർ​വ​ക​ക്ഷി സം​ഘ​ത്തെ നി​യോ​ഗി​ക്ക​ണ​മെ​ന്നും ഫ്രാ​ൻ​സി​സ് ജോ​ർ​ജ് ആ​വ​ശ്യ​പ്പെ​ട്ടു.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബാ​ബു കീ​ച്ചേ​രി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പാ​ർ​ട്ടി സം​സ്ഥാ​ന വൈ​സ് ചെ​യ​ർ​മാ​ൻ മാ​ത്യു സ്റ്റീ​ഫ​ൻ, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പ്ര​ഫ. എം.​ജെ. ജേ​ക്ക​ബ്, ക​ർ​ഷ​ക​യൂ​ണി​യ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് വ​ർ​ഗീ​സ് വെ​ട്ടി​യാ​ങ്ക​ൽ, സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ ബി​നു ജോ​ണ്‍, സ​ണ്ണി തെ​ങ്ങും​പ​ള്ളി, ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടോ​മി തൈ​ലം​മ​നാ​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.