പെ​ണ്‍​കു​ട്ടി​യു​ടെ അ​ശ്ലീ​ല​ചി​ത്രം പ്ര​ച​രി​പ്പി​ച്ച ത​മി​ഴ്നാ​ട് സ്വ​ദേ​ശി അ​റ​സ്റ്റിൽ
Tuesday, July 5, 2022 10:40 PM IST
മൂ​ന്നാ​ർ: പെ​ണ്‍​കു​ട്ടി​യു​ടെ അ​ശ്ലീ​ല ചി​ത്ര​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​പ്പി​ച്ച ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യെ അ​റ​സ്റ്റ് ചെ​യ്തു. ഉ​ത്ത​മ​പാ​ള​യം സ്വ​ദേ​ശി​യും കോ​യ​ന്പ​ത്തൂ​രി​ൽ ബി​രു​ദ വി​ദ്യാ​ർ​ഥി​യു​മാ​യ സ​ഞ്ജ​യ് (ക​റു​പ്പു​സാ​മി - 20) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.
ത​മി​ഴ്നാ​ട്ടി​ൽ പ​ഠി​ക്കാ​ൻ പോ​യ മൂ​ന്നാ​ർ സ്വ​ദേ​ശി​നി​യാ​യ പെ​ണ്‍​കു​ട്ടി​യു​ടെ ചി​ത്ര​മാ​ണ് സ​ഞ്ജ​യ് പെ​ണ്‍​കു​ട്ടി​യു​ടെ ചി​ല ബ​ന്ധു​ക്ക​ൾ​ക്ക് അ​യ​ച്ചു​കൊ​ടു​ത്ത​ത്. ഇ​യാ​ൾ​ക്ക് ഈ ​ചി​ത്ര​ങ്ങ​ൾ ന​ൽ​കി​യ സ​ന്തോ​ഷി​നെ ഏ​പ്രി​ലി​ൽ മൂ​ന്നാ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. പി​ന്നീ​ട് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് സ​ഞ്ജ​യ് പി​ടി​യി​ലാ​യ​ത്. സൈ​ബ​ർ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ന​ശി​പ്പി​ച്ച തെ​ളി​വു​ക​ൾ വീ​ണ്ടെ​ടു​ത്ത​ത്. മൂ​ന്നാ​ർ സി ​ഐ മ​നേ​ഷ് കെ. ​പൗ​ലോ​സ്, എ​സ്ഐ​മാ​രാ​യ കെ.​ഡി. മ​ണി​യ​ൻ, സ​ജി എം. ​ജോ​സ​ഫ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.