ബ​ഷീ​ര്‍​ദി​നാചരണം
Tuesday, July 5, 2022 10:40 PM IST
മു​ത​ല​ക്കോ​ടം: സേ​ക്ര​ഡ് ഹാ​ര്‍​ട്ട് ഗേ​ള്‍​സ് ഹൈ​സ്‌​കൂ​ളി​ല്‍ ബ​ഷീ​ര്‍​ദി​നം ആ​ച​രി​ച്ചു. സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ റ​വ. ഡോ. ​ജോ​ര്‍​ജ് താ​ന​ത്തു​പ​റ​മ്പി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മൂവാ​റ്റു​പു​ഴ നി​ര്‍​മ​ല ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ ഫാ. ​ആ​ന്‍റ​ണി പു​ത്ത​ന്‍​കു​ളം മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. കു​ട്ടി​ക​ള്‍ ത​യാ​റാ​ക്കി​യ "ഇ​മ്മി​ണി ബ​ല്യ ഒ​ന്ന്' പ​തി​പ്പി​ന്‍റെ പ്ര​കാ​ശ​ന​ക​ര്‍​മം സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ നി​ര്‍​വ​ഹി​ച്ചു. ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ര്‍ ഡാ​ന്‍റി ജോ​സ​ഫ്, കൗ​ണ്‍​സി​ല​ര്‍ ഷ​ഹ്‌​ന ജാ​ഫ​ര്‍, പി​ടി​എ അം​ഗം ജോ​യി ആ​ഗ​സ്തി, നി​ബി നെ​ല്ലൂ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
വ​ണ്ട​ൻ​മേ​ട്: മ​ജീ​ദും സു​ഹ​റ​യും കേ​ശ​വ​ൻ നാ​യ​രും സാ​റാ​മ്മ​യും തു​ട​ങ്ങി കു​ഞ്ഞി​പ്പാ​ത്തു​മ്മ​യും മ​ണ്ട​ൻ മു​ത്ത​പ്പ​യും ഉ​ൾ​പ്പെ​ടെ​യു​ള്ള ബ​ഷീ​റി​യ​ൻ ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ മ​നോ​ഹ​ര​മാ​യ ദൃ​ശ്യാ​വി​ഷ്കാ​ര​മൊ​രു​ക്കി വ​ണ്ട​ൻ​മേ​ട് എം​ഇ​എ​സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ ബ​ഷീ​ർ അ​നു​സ്മ​ര​ണം ന​ട​ത്തി.ക​വി​യും ച​രി​ത്ര​കാ​ര​നു​മാ​യ രാ​ജീ​വ് പു​ലി​യൂ​ർ അ​നു​സ്മ​ര​ണ ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്തു.