വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ വാ​ഹ​ന​ത്തി​നു നേ​രേ കാ​ട്ടാ​ന​ ആ​ക്ര​മ​ണം
Tuesday, July 5, 2022 10:40 PM IST
രാ​ജ​കു​മാ​രി: ചി​ന്ന​ക്ക​നാ​ലി​ലേ​ക്ക് പോ​യ വി​നോ​ദ സ​ഞ്ചാ​രി​ക​ളു​ടെ വാ​ഹ​ന​ത്തി​നു നേ​രേ കാ​ട്ടാ​ന​യാ​ക്ര​മ​ണം. വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​വ​ർ ത​ല​നാ​രി​ഴ​യ്ക്കു ര​ക്ഷ​പ്പെ​ട്ടു.
കൊ​ല്ലം സ്വ​ദേ​ശി​ക​ളാ​യ ദ​ന്പ​തി​ക​ൾ സ​ഞ്ച​രി​ച്ച വാ​ഹ​ന​ത്തി​ന് നേ​രെ​യാ​ണ് ഇ​ന്ന​ലെ പ​ലു​ർ​ച്ചെ ഒ​ന്ന​ര​യോ​ടെ ആ​ന​യി​റ​ങ്ക​ലി​ന് സ​മീ​പം അ​രി​ക്കൊ​ന്പ​നെ​ന്ന് വി​ളി​ക്കു​ന്ന ഒ​റ്റ​യാ​ന്‍റെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. കൊ​ടൈ​ക്ക​നാ​ലി​ൽ നി​ന്നും പൂ​പ്പാ​റ വ​ഴി ചി​ന്ന​ക്ക​നാ​ലി​ലേ​ക്ക് പോ​കു​ന്പോ​ഴാ​ണ് സം​ഭ​വം. റോ​ഡി​ൽ നി​ന്ന ഒ​റ്റ​യാ​ൻ വാ​ഹ​നം കൊ​ന്പു​പ​യോ​ഗി​ച്ച് കു​ത്തി റോ​ഡി​ൽ​നി​ന്നു നീ​ക്കി. വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന ദ​ന്പ​തി​ക​ൾ പു​റ​ത്തി​റ​ങ്ങാ​തെ ക​ര​ഞ്ഞ് ബ​ഹ​ളം വ​ച്ചു. ‌
ഈ ​സ​മ​യം റോ​ഡി​ലൂ​ടെ ഒ​രു ച​ര​ക്ക് ലോ​റി വ​ന്ന​തി​നാ​ൽ ഒ​റ്റ​യാ​ൻ പി​ന്തി​രി​ഞ്ഞു പോ​യി. വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ രാ​ത്രി പ​ട്രോ​ളിം​ഗി​നാ​യി സ​മീ​പ​ത്തു ത​ന്നെ​യു​ണ്ടാ​യി​രു​ന്നു. ഇ​വ​ർ അ​റി​യി​ച്ച​തി​നെത്തുട​ർ​ന്ന് വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ സാ​ന്‍റി കെ. ​മാ​ത്യു, ക്രി​സ്റ്റോ ജോ​സ​ഫ്, പി.​എ​സ്. സു​മേ​ഷ് എ​ന്നി​വ​ർ സ്ഥ​ല​ത്തെ​ത്തി ദ​ന്പ​തി​ക​ളെ പൂ​പ്പാ​റ​യി​ലെ ഹോ​ട്ട​ലി​ലേ​ക്ക് മാ​റ്റി.