നി​ർ​ധ​ന കു​ടും​ബ​നാ​ഥ​ന് ചി​കി​ത്സാ സ​ഹാ​യ​ത്തി​നാ​യി ഒ​രു ഗ്രാ​മം ഒ​ന്നി​ക്കു​ന്നു
Tuesday, July 5, 2022 10:40 PM IST
നെ​ടു​ങ്ക​ണ്ടം: നി​ർ​ധ​ന കു​ടും​ബ​ത്തി​ന്‍റെ ഗൃ​ഹ​നാ​ഥ​ന്‍റെ ജീ​വ​ൻ നി​ല​നി​ർ​ത്താ​നാ​യി ഒ​രു ഗ്രാ​മം ഒ​ന്നി​ക്കു​ന്നു. എ​ട്ടു​വ​ർ​ഷ​മാ​യി കി​ഡ്നി രോ​ഗ​ത്താ​ൽ വ​ല​യു​ന്ന മാ​വ​ടി ക​ന്നി​ട്ട​പ്പ​റ​ന്പി​ൽ ശ്രീ​കു​മാ​റി​ന്‍റെ ചി​കി​ത്സാ സ​ഹാ​യ​ത്തി​നാ​യാ​ണ് മാ​വ​ടി ആ​ശ്ര​യാ ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ധ​ന​സ​മാ​ഹ​ര​ണം ആ​രം​ഭി​ച്ച​ത്.
ആ​ഴ്ച​യി​ൽ ര​ണ്ടു​ത​വ​ണ ഡ​യാ​ലി​സി​സ് ന​ട​ത്തി​യാ​ണ് ശ്രീ​കു​മാ​ർ ജീ​വ​ൻ നി​ല​നി​ർ​ത്തു​ന്ന​ത്. ഭാ​ര്യ ബി​നോ​ൾ കൂ​ലി​പ്പ​ണി​യെ​ടു​ത്താ​ണ് രോ​ഗി​ക​ളാ​യ മാ​താ​പി​താ​ക്ക​ളെ​യും മ​ക്ക​ളെ​യും സം​ര​ക്ഷി​ച്ചി​രു​ന്ന​ത്. ശ്രീ​കു​മാ​ർ ആ​ശു​പ​ത്രി​യി​ലാ​യ​തി​നെ​ത്തു​ട​ർ​ന്ന് ഇ​വ​ർ​ക്ക് പ​ണി​ക്കു​പോ​കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​യി. ഒ​ന്പ​തും ആ​റും വ​യ​സു​ള്ള ര​ണ്ട് മ​ക്ക​ളാ​ണ് ഇ​വ​ർ​ക്കു​ള്ള​ത്. ശ്രീ​കു​മാ​റി​ന്‍റെ ജീ​വ​ൻ നി​ല​നി​ർ​ത്ത​ണ​മെ​ങ്കി​ൽ കി​ഡ്നി മാ​റ്റി​വ​യ്ക്ക​ണം. സ​ഹോ​ദ​ര​ൻ കി​ഡ്നി ന​ൽ​കാ​ൻ ത​യാ​റാ​ണ്. എ​ന്നാ​ൽ ഇ​തി​നാ​യി 18 ല​ക്ഷം രൂ​പ​യോ​ളം ആ​വ​ശ്യ​മാ​ണ്. നി​ർ​ധ​ന​രാ​യ ഇ​വ​ർ​ക്ക് ഇ​ത്ര​യും വ​ലി​യ തു​ക ക​ണ്ടെ​ത്താ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ആ​ശ്ര​യാ ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി ഇ​തി​നാ​യി മു​ന്നി​ട്ടി​റ​ങ്ങു​ന്ന​തെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.
ഈ ​കു​ടും​ബ​ത്തെ സ​ഹാ​യി​ക്കാ​ൻ സ​ന്മ​ന​സു​ള്ള​വ​ർ നെ​ടു​ങ്ക​ണ്ടം സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്കി​ൽ ശ്രീ​കു​മാ​റി​ന്‍റെ ഭാ​ര്യ​യു​ടെ​യും സൊ​സൈ​റ്റി സെ​ക്ര​ട്ട​റി​യു​ടെ​യും പേ​രി​ലു​ള്ള ജോ​യി​ന്‍റ് അ​ക്കൗ​ണ്ടി​ലേ​ക്ക് സം​ഭാ​വ​ന​ക​ൾ ന​ൽ​ക​ണ​മെ​ന്ന് ഭാ​ര​വാ​ഹി​ക​ളാ​യ ഫാ. ​ജോ​സ​ഫ് ചു​ന​യം​മാ​ക്ക​ൽ, തോ​മ​സ് തെ​ക്കേ​ൽ, കെ.​വി. ഷാ​ജി, ജോ​യി വ​യ​ലി​പ്പ​റ​ന്പി​ൽ, സോ​മ​ൻ തേ​ര​ക​ത്തും​മൂ​ട്ടി​ൽ, ഷാ​ജി ക​രി​യി​ല​ക്കു​ളം, സ​ജി​മോ​ൻ ചേ​ല​യ്ക്ക​ൽ എ​ന്നി​വ​ർ ആവ​ശ്യ​പ്പെ​ട്ടു.
അ​ക്കൗ​ണ്ട് ന​ന്പ​ർ: 0678 0530 0000 7640. ഐ​എ​ഫ്എ​സ്‌​സി: എ​സ്ഐ​ബി​എ​ൽ 0000678. ഗൂ​ഗി​ൾ പേ(​ബി​നോ​ൾ ശ്രീ​കു​മാ​ർ): 9526841957.