തേ​യി​ല​ക്കാ​ട്ടി​ൽ പു​ലി; പേ​ടി​ച്ചു​വി​റ​ച്ച് തൊ​ഴി​ലാ​ളി​ക​ൾ
Tuesday, July 5, 2022 10:40 PM IST
മൂ​ന്നാ​ർ: ലോ​ക്കാ​ട് എ​സ്റ്റേ​റ്റി​ൽ പു​ലി​യി​റ​ങ്ങി​യ​തോ​ടെ നാ​ട്ടു​കാ​ർ ഭീ​തി​യി​ൽ. കൊ​ച്ചി - ധ​നു​ഷ്കോ​ടി ദേ​ശീ​യ​പാ​ത​യു​ടെ സ​മീ​പ​ത്തു​ള്ള തേ​യി​ല​ക്കാ​ട്ടി​ലാ​ണ് പു​ലി​യെ ക​ണ്ട​ത്. പു​ലി​യെ ക​ണ്ട​തോ​ടെ തൊ​ഴി​ലാ​ളി​ക​ൾ പ​ണി​ക്കി​റ​ങ്ങാ​ൻ ത​യാ​റാ​കു​ന്നി​ല്ല.
ചൊ​വ്വാ​ഴ്ച രാ​വി​ലെ പ​ത്തോ​ടെ​യാ​ണ് പു​ലി​യെ ക​ണ്ട​ത്. പു​ലി​യെ ക​ണ്ട​തോ​ടെ പ്ര​ദേ​ശ​വാ​സി​ക​ൾ ചി​ത്രം പ​ക​ർ​ത്തു​വാ​നാ​യി പു​ലി​യു​ടെ പി​ന്നാ​ലെ പോ​യെ​ങ്കി​ലും അ​തി​വേ​ഗ​ത്തി​ൽ പാ​ഞ്ഞ പു​ലി തേ​യി​ല​ക്കാ​ട്ടി​ലു​ള്ള മ​ര​ത്തി​ൽ ക​യ​റു​ക​യാ​യി​രു​ന്നു. ആ​ളും ബ​ഹ​ള​വും കൂ​ടി​യ​തോ​ടെ മ​ര​ത്തി​ൽ​നി​ന്നും ചാ​ടി​യ പു​ലി കാ​ട്ടി​നു​ള്ളി​ലേ​ക്ക് മ​റ​ഞ്ഞു.
മാ​സ​ങ്ങ​ൾ​ക്കു മു​ന്പ് ക​ന്നി​മ​ല എ​സ്റ്റേ​റ്റി​ലെ തൊ​ഴി​ലാ​ളി​യാ​യ ക​ന്ത​സാ​മി ക​ടു​വ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ നി​ന്നും ര​ക്ഷ​പ്പെ​ട്ട​ത് ത​ല​നാ​രി​ഴ​യ്ക്കാ​ണ്. ര​ണ്ടു മാ​സ​ങ്ങ​ൾ​ക്കു മു​ന്പ് ക​ല്ലാ​ർ എ​സ്റ്റേ​റ്റ് സ്വ​ദേ​ശി​യാ​യ തൊ​ഴി​ലാ​ളി​ക്ക് പു​ലി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റി​രു​ന്നു. ശ​രീ​ര​ത്തി​ൽ പു​ലി ശ​ക്ത​മാ​യി അ​മ​ർ​ത്തി​യെ​ങ്കി​ലും കു​ത​റി മാ​റി ഓ​ടി​യ തൊ​ഴി​ലാ​ളി ക​ഷ്ടി​ച്ച് ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.
പ​ണി​യെ​ടു​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ പു​ലി​സാ​ന്നി​ധ്യം വ​ർ​ധി​ച്ച​തോ​ടെ ത​ങ്ങ​ളു​ടെ ജീ​വ​ന് വ​ന്യ​ജീ​വി​ക​ളി​ൽ നി​ന്നും സം​ര​ക്ഷ​ണം ഒ​രു​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി തൊ​ഴി​ലാ​ളി​ക​ൾ വ​നം വ​കു​പ്പി​നെ സ​മീ​പി​ച്ചി​ട്ടു​ണ്ട്.