തൊടുപുഴ: കുട്ടികള്‍ക്കായുള്ള കോവിഡ് പ്രതിരോധ വാക്സിനേഷന് ജില്ലയില്‍ 80 ശതമാനത്തോളം പൂര്‍ത്തിയായി. പരമാവധി കുട്ടികള്‍ക്ക് വാക്സിന് നല്‍കാനായി വിദ്യാഭ്യാസവകുപ്പും ആരോഗ്യ വകുപ്പും ചേര്‍ന്ന് കര്‍മ പദ്ധതി ആവിഷ്കരിച്ച് നടപ്പാക്കിയതോടെയാണ് ഇത്രയും കുട്ടികള്‍ക്ക് വാക്സിന് നല്‍കാനായത്.
എന്നാല്‍ വീണ്ടും കോവിഡ് വ്യാപനം ഉയര്‍ന്നു തുടങ്ങിയ സാഹചര്യത്തില്‍ പോലും ബൂസ്റ്റര്ഡോസിനോട് ജനങ്ങള്‍ മുഖംതിരിച്ചു നില്‍ക്കുകയാണ്. അറുപതു വയസിനു മുകളില്‍ പ്രായമുള്ള 21 ശതമാനം പേര് മാത്രമാണ് ഇതുവരെ ബൂസ്റ്റര്‍ ഡോസ് എടുത്തത്.
പതിനെട്ടു വയസിനു മുകളിലുള്ള 8,69,082 പേര്‍ക്ക് വാക്സിന് നല്‍കാനാണ് ലക്ഷ്യമിട്ടതെങ്കിലും ആദ്യ ഡോസ് വാക്സിന് 8,97,837 പേര് സ്വീകരിച്ചു. രണ്ടാം ഡോസ് വാക്സിന് 8,62,110 പേരും സ്വീകരിച്ചു.
പതിനഞ്ചിനും പതിനേഴിനും ഇടയില്‍ പ്രായമുള്ള 51,339 പേര്‍ക്കാണ് കോവിഡ് വാക്സിന് നല്കാന് ലക്ഷ്യമിട്ടത്. ഇതില്‍ 38,722 പേര് ആദ്യ ഡോസും 29,922 പേര് രണ്ടാം ഡോസും സ്വീകരിച്ചു.
പന്ത്രണ്ടിനും പതിനാലിനും ഇടയില്‍ പ്രായമുള്ള 29,627 പേര്‍ക്ക് വാക്സിന് നല്‍കാനായിരുന്നു പദ്ധതി. ഇതില്‍ 23,047 പേര് ആദ്യ ഡോസും 12,345 പേര് രണ്ടാം ഡോസ് വാക്സിനും എടുത്തു. വൈറല്‍പ്പനിയും തക്കാളിപ്പനിയും പടരുന്ന സാഹചര്യത്തില്‍ ബാക്കിയുള്ളവര്‍ക്കും വേഗത്തില്‍ വാക്സിന് നല്‍കാനാണ് ആരോഗ്യവകുപ്പിന്റെ ലക്ഷ്യം.
ആരോഗ്യ പ്രവര്‍ത്തകര്‍, കോവിഡ് മുന്‍നിര പോരാളികള്‍ എന്നിവരുടെ കരുതല്‍ ഡോസ് വിതരണം മന്ദഗതിയിലാണ്. 18 വയസ് പിന്നിട്ടവര്‍ പണം നല്കി സ്വകാര്യ സെന്ററുകളില്‍ നിന്ന് ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കണമെന്ന തീരുമാനത്തെത്തുടര്‍ന്ന് ഈ വിഭാഗത്തിലുള്ളവരും വാക്സിന് സ്വീകരിക്കാന്‍ മടി കാട്ടുന്നു. നിലവില്‍ 60 വയസ് പിന്നിട്ടവര്‍ക്കും കോവിഡ് മുന്‍നിര പോരാളികള്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മാത്രമാണ് സൗജന്യ വാക്സിന് അര്‍ഹതയുള്ളത്. ഇവര്‍ക്ക് സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളില്‍നിന്നു വാക്സിന് ലഭിക്കും. 60 വയസ് പിന്നിട്ടവരില്‍ 1,45,127 പേര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കാനാണ് ലക്ഷ്യമിട്ടതെങ്കിലും സ്വീകരിച്ചത് 31,141 പേര് മാത്രമാണ്.
18-59 വയസിനിടയിലുള്ളവര്‍ക്ക് ബൂസ്റ്റര്‍ ഡോസിന് ആശ്രയം സ്വകാര്യമേഖല മാത്രമാണ്. ജില്ലയില്‍ വിരലിലെണ്ണാവുന്ന ആശുപത്രികളില്‍ മാത്രമാണ് നിലവില്‍ ഈ സൗകര്യമുള്ളത്. ഇതു വാക്സിനേഷനെ സാരമായി ബാധിക്കുന്നുണ്ട്. വാക്സിനെടുക്കാന്‍ ആളില്ലാതായതോടെ സ്റ്റോക്കുള്ള വാക്സിന് പാഴാകുമോ എന്ന ആശങ്ക സ്വകാര്യ ആശുപത്രി അധികൃതര്‍ക്കുമുണ്ട്. എല്ലാ വിഭാഗക്കാര്‍ക്കും സൗജന്യമായി നല്കുമ്പോള് വാക്സിന് സ്വീകരിക്കാമെന്ന നിലപാടിലാണ് പലരും. സ്വമേധയാ വാക്സിന് സ്വീകരിക്കാന്‍ തയാറായി എത്തുന്ന 18 വയസ് പിന്നിട്ടവരുടെ എണ്ണം വളരെ കുറവാണെന്നു അധികൃതര്‍ പറയുന്നു.
ജില്ലയില്‍ ബൂസ്റ്റര്‍ ഡോസ് വിതരണം കൂടുതല്‍ കാര്യക്ഷമമാക്കാനുള്ള തയാറെടുപ്പിലാണ് ആരോഗ്യവകുപ്പ്. ബോധവത്കരണത്തിലൂടെയും മറ്റും പരമാവധി പേരെ വാക്സിനേഷന് കേന്ദ്രങ്ങളില്‍ എത്തിക്കാനാണ് ശ്രമമെന്ന് ആര്‍സിഎച്ച് ഓഫീസറുടെ ചുമതല വഹിക്കുന്ന ഡോ. സിബി ജോര്‍ജ് പറഞ്ഞു.