ജ​ന​കീ​യ കൂ​ട്ടാ​യ്മ​യും പ്ര​തി​ഷേ​ധ​വും സംഘടിപ്പിച്ചു
Monday, July 4, 2022 10:50 PM IST
ക​ട്ട​പ്പ​ന: ബ​ഫ​ര്‍ സോ​ണ്‍ വി​ഷ​യ​ത്തി​ലെ സു​പ്രീം കോ​ട​തി​വി​ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക സ​ഭ​യു​ടെ ക​ട്ട​പ്പ​ന, കു​മ​ളി ഫൊ​റോ​ന​ക​ളി​ലെ 32 പ​ള്ളി​ക​ളി​ല്‍​നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ളു​ടെ​യും എം​സി​വൈ​എ​മ്മി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ല്‍ ക​ട്ട​പ്പ​ന​യി​ല്‍ ജ​ന​കീ​യ കൂ​ട്ടാ​യ്മ​യും പ്ര​തി​ഷേ​ധ യോ​ഗ​വും സം​ഘ​ടി​പ്പിച്ചു.
ക​ര്‍​ഷ​ക​രെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്ന സു​പ്രീം​കോ​ട​തി വി​ധി​യി​ല്‍ കോ​ട​തി​യെ​യ​ല്ല ജ​ന​ങ്ങ​ളെ മ​റ​ന്നു നി​യ​മ​നി​ര്‍​മാ​ണം ന​ട​ത്തി​യ ജ​ന​പ്ര​തി​നി​ധി​ക​ളെ​യാ​ണ് കു​റ്റ​പ്പെ​ടു​ത്തേ​ണ്ട​തെ​ന്നും യോ​ഗം ചൂ​ണ്ടി​ക്കാ​ട്ടി. റ​വ​ന്യു ഭൂ​മി​യി​ലെ വ​നം​വ​കു​പ്പി​ന്‍റെ അ​തി​ക്ര​മ​ങ്ങ​ളും ക​ട​ന്നു​ക​യ​റ്റ​വും അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​ന് സ​ര്‍​ക്കാ​ര്‍ സ​ത്വ​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
ബ​ഫ​ര്‍ സോ​ണ്‍ മേ​ഖ​ല​യാ​യി പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന ഒ​രു കി​ലോ​മീ​റ്റ​ര്‍ പ​രി​ധി​യി​ല്‍ വ​രു​ന്ന ജ​ന​ങ്ങ​ളു​ടെ​യും കൃ​ഷി​ഭൂ​മി​യു​ടെ​യും ഇ​ത​ര സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും വി​ശ​ദ വി​വ​ര​ങ്ങ​ള്‍ അ​ട​ങ്ങി​യ റി​പ്പോ​ര്‍​ട് സു​പ്രീം കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കാ​നും ജ​ന​വാ​സ മേ​ഖ​ല​യി​ല്‍ സീ​റോ ബ​ഫ​ര്‍ സോ​ണ്‍ എ​ന്ന നി​ല​പാ​ട് സ്വീ​ക​രി​ക്കാ​നും സ​ര്‍​ക്കാ​ര്‍ ത​യാ​റാ​ക​ണ​മെ​ന്നും യോ​ഗം അ​ഭ്യ​ര്‍​ഥി​ച്ചു.
മോ​ണ്‍. വ​ര്‍​ഗീ​സ് മ​രു​തൂ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ല്‍ ഡോ. ​ഡൊ​മി​നി​ക് ആ​ന്‍റ​ണി വ​ട്ട​പ്പാ​റ, വി.​സി. വ​ര്‍​ഗീ​സ്, ഫാ. ​വ​ര്‍​ഗീ​സ് വ​ള്ളി​ക്കാ​ട്ട്, ഷി​ക്കു കു​ര്യാ​ക്കോ​സ്, സ​ന്തോ​ഷ് പെ​രും​കു​ന്നേ​ല്‍, ഫാ. ​വി​ത്സ​ണ്‍ നി​റ​ക​ണ്ട​ത്തി​ല്‍, ഫാ. ​ജോ​ണ്‍ തോ​മ​സ് ക​ണ്ട​ത്തി​ങ്ക​ല്‍, ഫാ. ​ജോ​ണ്‍ പ​ടി​പ്പു​ര എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.