വ​ടം​വ​ലി ചാ​മ്പ്യ​ന്‍​ഷി​പ്പ്
Monday, July 4, 2022 10:50 PM IST
തൊ​ടു​പു​ഴ: ജി​ല്ലാ സീ​നി​യ​ര്‍ ഫ്രീ​സ്റ്റൈ​ല്‍ വ​ടം​വ​ലി ചാ​മ്പ്യ​ന്‍​ഷി​പ്പ് ഒ​മ്പ​തി​ന് രാ​വി​ലെ 9.30 മു​ത​ല്‍ ന്യൂ​മാ​ന്‍ കോ​ള​ജ് ഗ്രൗ​ണ്ടി​ല്‍ ന​ട​ക്കും. പ​ങ്കെ​ടു​ക്കാ​ന്‍ താ​ത്പ​ര്യ​മു​ള്ള​വ​ര്‍ രാ​വി​ലെ 9.30നു ​മു​മ്പാ​യി ഫോ​ട്ടോ സ​ഹി​തം കോ​ള​ജ് ഇ​ന്‍​ഡോ​ര്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ എ​ത്ത​ണം. പു​രു​ഷ​ന്മാ​രു​ടെ വി​ഭാ​ഗ​ത്തി​ന് 640 കി​ലോ​യും വ​നി​ത​ക​ള്‍​ക്ക് 500 കി​ലോ​യും മി​ക്‌​സ​ഡ് കാ​റ്റ​ഗ​റി​ക്ക് 580 കി​ലോ​യും ഭാ​ര​മു​ണ്ടാ​യി​രി​ക്ക​ണം. ഫോ​ണ്‍: 9447876339, 8547830482.

കാ​ര്‍​ഷി​കപ​മ്പു​ക​ള്‍ സോ​ളാ​റി​ലേ​ക്ക് മാ​റ്റാം

ഇ​ടു​ക്കി: പി​എം കു​സും പ​ദ്ധ​തി​യി​ലൂ​ടെ വൈ​ദ്യു​ത ക​ണ​ക്‌​ഷ​നു​ള്ള കൃ​ഷി​യി​ട​ങ്ങ​ളി​ലെ വൈ​ദ്യു​തി​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഒ​ന്ന് എ​ച്ച്പി മു​ത​ല്‍ 7.5 എ​ച്ച്പി വ​രെ​യു​ള്ള പ​മ്പു​ക​ള്‍ സൗ​രോ​ര്‍​ജ പ​മ്പു​ക​ളാ​യി മാ​റ്റി സ്ഥാ​പി​ക്കാം. കേ​ന്ദ്ര-​സം​സ്ഥാ​ന സ​ബ്സി​ഡി പ​ദ്ധ​തി പ്ര​കാ​രം ക​ര്‍​ഷ​ക​ര്‍​ക്ക് 60 ശ​ത​മാ​നം വ​രെ സ​ബ്സി​ഡി ല​ഭി​ക്കും. നി​ല​വി​ല്‍ ഡീ​സ​ല്‍, പെ​ട്രോ​ള്‍ എ​ന്നി​വ ഇ​ന്ധ​ന​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന പ​മ്പു​ക​ള്‍​ക്കു പ​ക​ര​മാ​യും സോ​ളാ​റി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന പ​മ്പു​ക​ള്‍ സ​ബ്‌​സി​ഡി നി​ര​ക്കി​ല്‍ സ്ഥാ​പി​ക്കാം. ഫോ​ണ്‍: 04862-233252, 9188119406.