അ​ധ്യാ​പ​ക ഒ​ഴി​വ്
Monday, July 4, 2022 10:50 PM IST
മൂ​ല​മ​റ്റം: സെ​ന്‍റ് ജോ​സ​ഫ്‌​സ് കോ​ള​ജി​ല്‍ 2022-23 അ​ധ്യ​യ​ന വ​ര്‍​ഷം കൊ​മേ​ഴ്‌​സ്, സ്റ്റാ​റ്റി​സ്റ്റി​ക്‌​സ് വി​ഷ​യ​ങ്ങ​ളി​ല്‍ ഗ​സ്റ്റ് അ​ധ്യാ​പ​ക ഒ​ഴി​വു​ണ്ട്. കോ​ട്ട​യം കോ​ള​ജ് വി​ദ്യാ​ഭ്യാ​സ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ ഓ​ഫീ​സി​ല്‍ അ​ധ്യാ​പ​ക പാ​ന​ലി​ല്‍ പേ​ര് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​വ​രി​ല്‍ യോ​ഗ്യ​ത​യു​ള്ള​വ​ര്‍ 15നു ​മു​മ്പ് നേ​രി​ട്ടോ [email protected] എ​ന്ന ഇ-​മെ​യി​ല്‍ വി​ലാ​സ​ത്തി​ലോ അ​പേ​ക്ഷ ന​ല്‍​ക​ണം. നെ​റ്റ്, പി​എ​ച്ച്ഡി യോ​ഗ്യ​ത​യു​ള്ള​വ​ര്‍​ക്കു മു​ന്‍​ഗ​ണ​ന.
ക​ല​യ​ന്താ​നി: വെ​ട്ടി​മ​റ്റം പി​എ​ല്‍​പി സ്‌​കൂ​ളി​ലെ താ​ത്കാ​ലി​ക അ​ധ്യാ​പ​ക ഒ​ഴി​വി​ലേ​ക്കു​ള്ള ഇ​ന്‍റ​ര്‍​വ്യൂ ആ​റി​ന് രാ​വി​ലെ 11നു ​സ്‌​കൂ​ളി​ല്‍ ന​ട​ക്കും. ടി​ടി​സി, കെ-​ടെ​റ്റ് യോ​ഗ്യ​ത​യു​ള്ള​വ​ര്‍ അ​സ​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി ഇ​ന്‍റ​ര്‍​വ്യൂ​വി​ന് എ​ത്ത​ണം.
രാ​ജാ​ക്കാ​ട്: രാ​ജാ​ക്കാ​ട് ഗ​വ. ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി വി​ഭാ​ഗ​ത്തി​ല്‍ ബോ​ട്ട​ണി ജൂ​ണി​യ​ര്‍, ഇ​ക്ക​ണോ​മി​ക് ജൂ​ണി​യ​ര്‍ എ​ന്നീ താ​ല്കാ​ലി​ക അ​ധ്യാ​പ​ക ഒ​ഴി​വു​ക​ളി​ലേ​ക്ക് ഏ​ഴി​നു രാ​വി​ലെ 11ന് ​കൂ​ടി​ക്കാ​ഴ്ച ന​ട​ക്കും. യോ​ഗ്യ​ത​യു​ള്ള​വ​ര്‍ അ​സ​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​മാ​യി ഓ​ഫീ​സി​ല്‍ ഹാ​ജ​രാ​ക​ണം.