കൊ​ച്ചി - ധ​നു​ഷ്കോ​ടി ദേ​ശീ​യപാ​ത​യി​ൽ പാ​റ​ക്കെ​ട്ട് ഇ​ടി​ഞ്ഞു​വീ​ണു ഗ​താ​ഗ​തം സ്തം​ഭി​ച്ചു
Monday, July 4, 2022 10:50 PM IST
അ​ടി​മാ​ലി: കൊ​ച്ചി - ധ​നു​ഷ്കോ​ടി ദേ​ശീ​യ പാ​ത​യി​ൽ ക​ല്ലാ​ർ പാ​ല​ത്തി​ന് സ​മീ​പം പാ​റ​ക്കെ​ട്ട് ഇ​ടി​ഞ്ഞു റോ​ഡി​ലേ​ക്ക് വീ​ണു. ഇ​ന്ന​ലെ ഉച്ചകഴിഞ്ഞു മൂന്നോ​ടെ​യാ​ണ് പാ​റ​ക​ൾ നീ​ക്കം ചെ​യ്ത് ഗ​താ​ഗ​തം പു​ന​രാ​രം​ഭി​ച്ച​ത്.
ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​ണ് കൂ​റ്റ​ൻ പാ​റ​ക്കെ​ട്ട് റോ​ഡി​ലേ​ക്ക് പ​തി​ച്ച​ത്. ഇ​തോ​ടെ ഇ​തു​വ​ഴി​യു​ള്ള ഗതാ​ഗ​തം മു​ട​ങ്ങി.
മൂ​ന്നാ​ർ ഭാ​ഗ​ത്തേ​ക്കും തി​രി​ച്ചു​മു​ള്ള വാ​ഹ​ന​ങ്ങ​ൾ ര​ണ്ടാം മൈ​ലി​ൽ​നി​ന്ന് തി​രി​ഞ്ഞ് ആ​ന​ച്ചാ​ൽ, തോ​ക്കു​പാ​റ വ​ഴി ഇ​രു​ട്ടു​കാ​ന​ത്ത് എ​ത്തും​വി​ധ​മാ​ണ് ഗ​താ​ഗ​തം പു​നഃ​ക്ര​മീ​ക​രി​ച്ചി​രു​ന്ന​ത്. ദേ​ശീ​യപാ​താ വി​ഭാ​ഗം മു​ൻ​കൈ എ​ടു​ത്താ​ണ് പാ​റ​ക്കൂ​ട്ടം പൊ​ടി​ച്ചു മാ​റ്റി​യ​ത്.