ഇ​ര​ട്ട​യാ​ര്‍ പ​ഞ്ചാ​യ​ത്ത് ജം​ഗ്ഷ​നി​ലെ മ​രം വീ​ണു
Monday, July 4, 2022 10:47 PM IST
ക​ട്ട​പ്പ​ന: ഇ​ര​ട്ട​യാ​ര്‍ പ​ഞ്ചാ​യ​ത്ത് ജം​ഗ്ഷ​നി​ല്‍ നി​ന്നി​രു​ന്ന മ​രം ഒ​ടി​ഞ്ഞു​വീ​ണ് അ​പ​ക​ടം. ഞാ​യ​റാ​ഴ്ച രാ​ത്രി 10 ഓ​ടെ​യാ​ണ് ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും ഇ​ര​ട്ട​യാ​ര്‍ പ​ഞ്ചാ​യ​ത്ത് ജം​ഗ്ഷ​നി​ല്‍ നി​ന്നി​രു​ന്ന വാ​ക മ​ര​ത്തി​ന്‍റെ ഒ​രു ഭാ​ഗം ഒ​ടി​ഞ്ഞു​വീ​ണ​ത്. റോ​ഡി​ന് കു​റു​കെ വീ​ണ​തോ​ടെ ഗ​താ​ഗ​ത​വും നി​ല​ച്ചു. മ​ര​ത്തി​ന്‍റെ ശി​ഖ​രം സ​മീ​പ​ത്തെ വൈ​ദ്യു​തി​ലൈ​നി​ല്‍ പ​തി​ച്ച​തോ​ടെ വൈ​ദ്യ​തി ബ​ന്ധ​വും ത​ക​രാ​റി​ലാ​യി. ക​ട്ട​പ്പ​ന​യി​ല്‍​നി​ന്നു ഫ​യ​ര്‍​ഫോ​ഴ്‌​സ് എ​ത്തി​യാ​ണ് മ​രം മു​റി​ച്ചു മാ​റ്റി​യ​ത്.

ഇ​തി​നി​ടെ മ​ര​ത്തി​ന്‍റെ ബാ​ക്കി ഭാ​ഗം സ​മീ​പ​ത്തെ വീ​ടി​ന് മു​ക​ളി​ലേ​ക്കും വീ​ണു. ക​ദം​ബ​യി​ല്‍ ജോ​സു​കു​ട്ടി​യു​ടെ വീ​ടി​നാ​ണ് കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ച്ച​ത്. റോ​ഡി​ലേ​ക്ക് പ​തി​ച്ച മ​ര​ത്തി​ന്‍റെ ഭാ​ഗം മു​റി​ച്ചു​മാ​റ്റി ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ ആ​ളു​ക​ള്‍ എ​ത്തി​യാ​ണ് വീ​ടി​ന് മു​ക​ളി​ല്‍ വീ​ണ മ​രം മു​റി​ച്ചു മാ​റ്റി​യ​ത്. 40 വ​ര്‍​ഷ​മാ​യി പ്ര​ദേ​ശ​ത്ത് ത​ണ​ല്‍ വി​രി​ച്ചു നി​ന്നി​രു​ന്ന മ​ര​മാ​ണ് ഒടി​ഞ്ഞു വീ​ണ​ത്.