മ​ദ്യ​പി​ച്ച് ഡ്രൈ​വിം​ഗ്: ആം​ബു​ല​ന്‍​സ് ഡ്രൈ​വ​റു​ടെ ലൈ​സ​ന്‍​സ് സ​സ്‌​പെ​ന്‍​ഡ് ചെ​യ്തു
Monday, July 4, 2022 10:47 PM IST
തൊ​ടു​പു​ഴ: മ​ദ്യ​പി​ച്ച് ആം​ബു​ല​ന്‍​സ് ഓ​ടി​ച്ച ഡ്രൈ​വ​റു​ടെ ലൈ​സ​ന്‍​സ് സ​സ്‌​പെ​ന്‍​ഡ് ചെ​യ്തു. കാ​ഞ്ഞി​ര​മ​റ്റം ക​ണ്ണി​പ്പ​ള്ളി​ല്‍ യേ​ശു​ദാ​സി (53)ന്‍റെ ലൈ​സ​ന്‍​സാ​ണ് ഇ​ടു​ക്കി ആ​ര്‍​ടി​ഒ ആ​ര്‍. ര​മ​ണ​ന്‍ ആ​റു മാ​സ​ത്തേ​ക്കു സ​സ്‌​പെ​ന്‍​ഡ് ചെ​യ്ത​ത്. ഇ​യാ​ള്‍ ഓ​ടി​ച്ച ആം​ബു​ല​ന്‍​സ് ഓ​ട്ടോ​റി​ക്ഷ​യി​ല്‍ ഇ​ടി​ച്ച് ഡ്രൈ​വ​ര്‍ ഇ​ട​വെ​ട്ടി മ​ല​യി​ല്‍ അ​ഷ്‌​റ​ഫി​നു പ​രി​ക്കേ​റ്റി​രുന്നു.
ഞാ​യ​റാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് ഇ​ട​വെ​ട്ടി വ​ലി​യ​ജാ​ര​ത്താ​യി​രു​ന്നു സം​ഭ​വം. ക​ല​യ​ന്താ​നി​യി​ല്‍ രോ​ഗി​യെ ഇ​റ​ക്കി​യ​ശേ​ഷം തി​രി​കെ​വ​ന്ന ആം​ബു​ല​ന്‍​സാ​ണ് ഓ​ട്ടോ​യി​ല്‍ ഇ​ടി​ച്ച​ത്. പോ​ലീ​സെ​ത്തി ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​നാ​ക്കി​യ​പ്പോ​ഴാ​ണ് മ​ദ്യ​പി​ച്ചി​രു​ന്ന​താ​യി വ്യ​ക്ത​മാ​യ​ത്. ആ​ര്‍​ടി​ഒ ഇ​ന്ന​ലെ ഇ​യാ​ളെ തൊ​ടു​പു​ഴ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ആ​ര്‍​ടി ഓ​ഫീ​സി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി മൊ​ഴി​യെ​ടു​ത്തു. പോ​ലീ​സ് റി​പ്പോ​ര്‍​ട്ടു കൂ​ടി പ​രി​ഗ​ണി​ച്ചാ​ണ് ന​ട​പ​ടി​യെ​ടു​ത്ത​ത്. ഇ​രു​ച​ക്ര​മ​ട​ക്കം ഒ​രു വാ​ഹ​ന​ങ്ങ​ളും ആ​റ് മാ​സ​ത്തേ​ക്ക് യേ​ശു​ദാ​സ​ന് ഓ​ടി​ക്കാ​നാ​കി​ല്ല. ഇ​യാ​ളു​ടെ ഡ്രൈ​വിം​ഗ് ലൈ​സ​ന്‍​സും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.
ആം​ബു​ല​ന്‍​സ് ഡ്രൈ​വ​ര്‍ മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ക്കു​ന്ന​ത് ഗു​രു​ത​ര​മാ​യ കു​റ്റ​മാ​ണെ​ന്നും അ​തി​നാ​ലാ​ണ് വേ​ഗ​ത്തി​ല്‍ ന​ട​പ​ടി​യെ​ടു​ത്ത​തെ​ന്നും ആ​ര്‍​ടി​ഒ ര​മ​ണ​ന്‍ പ​റ​ഞ്ഞു. പ്രാ​യം ക​ണ​ക്കി​ലെ​ടു​ത്ത് മ​റ്റു ന​ട​പ​ടി​ക​ളി​ല്‍​നി​ന്ന് ഒ​ഴി​വാ​ക്കി​യ​താ​യി മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. മ​ദ്യ​പി​ച്ച് അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ല്‍ വാ​ഹ​മോ​ടി​ച്ച​തി​ന് പോ​ലീ​സും കേ​സെ​ടു​ത്തി​ട്ടു​ണ്ട്. അ​പ​ക​ട​ത്തി​ല്‍ സാ​ര​മാ​യി പ​രി​ക്കേ​റ്റ ഓ​ട്ടോ​ഡ്രൈ​വ​ര്‍ അ​ഷ്റ​ഫ് ഏ​ഴ​ല്ലൂ​രി​ലെ സ്വ​കാ​ര്യ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സ​യി​ലാണ്.