വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു
Monday, July 4, 2022 10:47 PM IST
ചെ​റു​തോ​ണി: വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു. മു​രി​ക്കാ​ശേ​രി-പ​തി​നാ​റാം​ക​ണ്ടം ച​ര​ള​ങ്ങാ​നം വ​ലി​യ​പു​ത്ത​ൻ​പു​ര​യ്ക്ക​ൽ പി.​എ​സ്. അ​ജേ​ഷാ​ണ് (38) മ​രി​ച്ച​ത്.
ജൂ​ണ്‍ 25 ന് ​മു​രി​ക്കാ​ശേ​രി താ​ഴെ പ​തി​നാ​റാം​ക​ണ്ട​ത്താ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. അ​ജേ​ഷ് സ​ഞ്ച​രി​ച്ചി​രു​ന്ന സ്കൂ​ട്ട​റി​ൽ എ​തി​രെ വ​ന്ന ആ​ൾ​ട്ടോ കാ​ർ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. അ​ജേ​ഷി​നെ ഇ​ടി​ച്ച കാ​ർ നി​ർ​ത്താ​തെ പോ​യി. മ​ദ്യ​ല​ഹ​രി​യി​ൽ കാ​റോ​ടി​ച്ചി​രു​ന്ന രാ​ജ​മു​ടി സ്വ​ദേ​ശി മോ​നി​ച്ച​ൻ എ​ന്ന​യാ​ൾ​ക്കെ​തി​രെ ദൃ​ക്സാ​ക്ഷി​ക​ളു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ മു​രി​ക്കാ​ശേ​രി പോ​ലീ​സ് കേ​സെ​ടു​ത്തു. ഇ​യാ​ൾ ഒ​ളി​വി​ലാ​ണ്.
മ​ങ്കു​വ​യി​ലെ ക​ള്ളു​ഷാ​പ്പ് ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്ന അ​ജേ​ഷ് ജോ​ലി ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്പോ​ഴാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ അ​ജേ​ഷി​നെ നാ​ട്ടു​കാ​രും ബ​ന്ധു​ക്ക​ളും ചേ​ർ​ന്ന് മു​രി​ക്കാ​ശേ​രി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് തൊ​ടു​പു​ഴ, മു​ത​ല​ക്കോ​ടം എ​ന്നി​വി​ട​ങ്ങ​ളി​ലെ ആ​ശു​പ​ത്രി​ക​ളി​ലു​മെ​ത്തി​ച്ചു. പി​ന്നീ​ട് വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു പ​ത്രി​യി​ലും എ​ത്തി​ച്ചു. ആ​ന്ത​രി​കാ​വ​യ​വ​ങ്ങ​ൾ​ക്ക് ഉ​ണ്ടാ​യ മാ​ര​ക​മാ​യ ക്ഷ​ത​മാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്ന് പ​റ​യു​ന്നു. ഭാ​ര്യ ആ​ര്യ ഉ​പ്പു​ത​റ പ​ര​പ്പ് വ​ട​ക്കേ​നാ​ത്ത് കു​ടും​ബാം​ഗം. മ​ക്ക​ൾ: അ​ദ്വൈ​ത് കൃ​ഷ്ണ, അ​ഭി​ന​വ് കൃ​ഷ്ണ. സം​സ്കാ​രം ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് വീ​ട്ടു​വ​ള​പ്പി​ൽ.